കഴിഞ്ഞ ചിത്രമായ അമരനിലൂടെ ബ്ലോക്ക്ബസ്റ്റര്‍ നേടിയ ശിവ കാര്‍ത്തികേയന്‍ തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. എന്നാല്‍ താരം ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകന്‍ ത്രിവിക്രം. അല്ലുഅര്‍ജുന്‍ ആറ്റ്‌ലീയുമായി കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ ത്രിവിക്രം തന്റെ അടുത്ത ചിത്രത്തിനായി മറ്റ് മുന്‍നിര താരങ്ങളെ തിരയാന്‍ തുടങ്ങി. തെലുങ്കിലും തമിഴിലും അമരന്റെ വന്‍ വിജയം കണ്ടപ്പോള്‍ ശിവ കാര്‍ത്തികേയനുമായി സഹകരിക്കാന്‍ ത്രിവിക്രം താല്‍പര്യം പ്രകടിപ്പിച്ചു. ഈ വര്‍ഷം ആദ്യം ത്രിവിക്രമിന്റെ ടീമും ശിവ കാര്‍ത്തികേയനും തമ്മില്‍ ചെന്നൈയില്‍ ഒരു മീറ്റിംഗ് നടന്നിരുന്നു. ത്രിവിക്രമിനൊപ്പം Read More…