റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം’ ഇൻ കൊച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായിരിക്കുന്നു. കലന്തൂർ എന്റര്‍ടൈൻമെന്റിന്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നു. ഹ്യൂമറിന്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുട്ടിന്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവർ Read More…
Tag: Shine Tom Chacko
ചിരിയുടെ മാലപ്പടക്കം തീർക്കാൻ ‘അയ്യർ ഇൻ അറേബ്യ’ എത്തുന്നു ! ട്രെയിലർ വൈറല്‍
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ട്രെയിലർ റിലീസ് ചെയ്തു. നർമ്മത്തിൽ പൊതിഞ്ഞെത്തിയ ട്രെയിലർ പ്രേക്ഷക ഹൃദയങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. ഫെബ്രുവരി 2ന് റിലീസ് പ്രഖ്യാപിച്ച ചിത്രം എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാനായ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം Read More…
‘നോ പറയാൻ ഞാൻ ഇപ്പോഴാണ് പഠിച്ചത്…” ഗ്രേസ് ആന്റണി
മലയാള സിനിമയിൽ യുവതാരങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ്. അതിൽ പ്രേക്ഷകർ സ്വീകരിച്ചവരും ഒഴിവാക്കിയവരും അനവധിയാണ്. അക്കൂട്ടത്തിൽ വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയെടുത്ത താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടുന്നത്. പിന്നീട് നായികയായും സഹനടിയുമായുമെല്ലാം താരം കൈയ്യടി നേടി. വളരെ ചുരുക്കം സിനിമകള്‍ കൊണ്ടു തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. തുടക്കത്തില്‍ ചെറിയ വേഷങ്ങൾ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അഭിനയ പ്രധാന്യമുള്ള റോളുകളിലൂടെയാണ് താരം നിറഞ്ഞ് നില്‍ക്കുന്നത്. ഓരോ സിനിമ കഴിയുംതോറും താരമൂല്യം Read More…
ഈ ദുബായ് അത്ര നല്ല സ്ഥലമാണോ? അയ്യർ ഇൻ അറേബ്യ ടീസർ പുറത്തിറങ്ങി
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 2 ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ നാൽപത്തിയഞ്ചോളം താരങ്ങൾ അണിനിരക്കുന്നു. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, Read More…
‘മിണ്ടാതിരിയെടാ ചെറുക്കാ, ഞാനിതൊന്നു പറഞ്ഞ് തീര്‍ത്തോട്ടെ’ തഗ് രാജാവായ ഷൈനിനെ ട്രോളി ഉർവശി
ലേഡി സൂപ്പർസ്റ്റാർ എന്ന് മലയാള സിനിമ ആരാധകർ മാത്രമല്ല അഭിനേതാക്കളും ഐക്യകണ്ഠേന പറയുന്ന ഒറ്റ പേരെ ഉള്ളൂ, ഉർവശി (Urvashi). മലയാള സിനിമയുടെ എക്കാലത്തെയും പ്രീയപ്പെട്ട നായികമാരിൽ ഒരാളായ ഉർവശി, തനിക്കു ലഭിക്കുന്ന ഏത് കഥാപാത്രവും തന്റേതായ രീതിയിൽ മികവുറ്റതാക്കാൻ ശ്രമിക്കും. തന്റേതായ കയ്യൊപ്പ് ചാർത്തിയാണ് സീരിയസ് ആയ കഥാപാത്രം ആയാലും കോമഡി കഥാപാത്രങ്ങൾ ആയാലും ഉർവശി അതിന്റെ വേറിട്ട തലത്തിൽ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത്. യുവനടന്മാര്‍ക്കിടയില്‍ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ (Shine Tom Read More…
‘തന്റെ തീരുമാനത്തിൽ ആണോ? താൻ ജനിക്കുന്നത്?’ തഗ് മറുപടിയിൽ അവതാരകയുടെ കിളി പറത്തി ഷൈൻ ടോം ചാക്കോ
അസിസ്റ്റൻറ് ഡയറക്ടറായി സിനിമയില്‍ വന്ന് ഇന്ന് നായകനായി തിളങ്ങി നില്‍ക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. വളരെ സീരിയസ് ആയ വേഷങ്ങൾ സിനിമയിൽ ചെയ്യുമ്പോഴും ഷൈനിന്റെ അഭിമുഖങ്ങൾ വളരെ രസകരമാണ്. ഷൈനിന്റെ ഇന്റര്‍വ്യൂ എപ്പോഴും കാഴ്ചക്കാർക്ക് എന്റര്‍ടെയിൻമെന്റ് നൽകാറുണ്ട്. പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം ഷൈൻ എങ്ങനെ പെരുമാറുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇടയ്ക്ക് കയറി സംസാരിച്ചും ബഹളമുണ്ടാക്കിയുമൊക്കെ തന്റേതായൊരു വൈബ് എല്ലായ്പ്പോഴും ഷൈൻ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഷൈനിനെ അഭിമുഖം ചെയ്യാനെത്തുന്നവർക്ക് പോലും എന്ത് തഗ് മറുപടിയാണ് ഷൈൻ തരുന്നതെന്നു Read More…
‘വിവേകാനന്ദൻ’ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റില്‍ വൈറൽ..! ശ്രദ്ധ നേടി കമൽ- ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ ടീസർ
പൊട്ടിച്ചിരിപ്പിക്കാൻ പോരുന്ന ഒരു പിടി മുഹൂർത്തങ്ങളുമായി കമൽ സംവിധാനം ചെയ്യുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ ടീസർ യുട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമത്. പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂർ ആകുന്നതിന് മുന്നേയാണ് ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധനേടിയത്. ഗൗരവമുള്ള പ്രമേയങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിപ്പോരുന്ന കമലിൽ നിന്നും നർമ്മമുഹൂർത്തങ്ങൾക്ക്ഏറെ പ്രാധാന്യം നൽകുന്ന ആദ്യ ചിത്രമായിരിക്കുമിത്. ഗൗരവമുള്ള ഒരു വിഷയം തന്നെയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് കമൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകഥാപാത്രങ്ങൾക്ക് ഏറെ Read More…
ഷൈൻ ടോം ചാക്കോയും അഞ്ചുസുന്ദരികളും- കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’
മലയാളി പ്രേക്ഷകന് എന്നും നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒരുപിടി മികച്ച ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന പുതിയ ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഏറെ കൗതുകകരമായ ഒരു പോസ്റ്ററാണിത്. നായകനായ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെ ഫോട്ടോ സഹിതമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്രേസ് ആന്റെണി. സാസ്വിക, മെറീനാ മൈക്കിൾ, അനുഷാ രാജൻ, അഞ്ജലി രാജ് എന്നിവരാണ് പോസ്റ്ററിൽ പ്രത്യഷപ്പെട്ട നടിമാർ.ഒരു ചെറുപ്പക്കാരനു ചുറ്റും അഞ്ചു ചെറുപ്പക്കാരികൾ. ആരെയും ഏതു പ്രായക്കാരേയും Read More…
ഒപ്പീസ്- ദീക്ഷിത് ഷെട്ടി മലയാളത്തിൽ, ഷൈൻ ടോം ചാക്കോ, ദർശനാ നായർ കേന്ദ്രകഥാപാത്രങ്ങള്‍
കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. കോപ്പയിലെ കൊടുങ്കാറ്റ്’ അലർട്ട് 24 X7എന്നീ ചിത്രങ്ങൾ എന്നീ ചിത്രങ്ങളും സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. ലോകപ്രശസ്ത ഫാഷൻ ഇവൻ്റ് ദുബായ് ഫാഷൻ ലീഗിന്റെ സി.ഇ.ഒയും ഫൗണ്ടറുമാണ് സോജൻ . ആകർഷൻ എന്റെർടൈൻമെൻ്റ്പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ‘ പ്രദ്യുമന കൊളേഗൽ (ഹൈദ്രാബാദ്) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും നൽകുന്ന ഒരു ചിത്രമായിരിക്കുമിത്. Read More…









