ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലിമ സുല്‍ത്താനയെ പരിചയം മാത്രമേയുള്ളൂവെന്ന് മോഡലായ സൗമ്യ മാധ്യമങ്ങളോട് . തസ്ലിമയുമായി സാമ്പത്തിക ഇടപാടുകളോ മറ്റു ഇടപാടുകളോ ഇല്ലായെന്നും സൗമ്യ ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു. അതിനിടെ, ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയുമായി പരിചയമെന്നും ‘റിയല്‍മീറ്റ്’ എന്നാണ് ഈ ഇടപാടിനെ വിശേഷിപ്പിക്കാറുള്ളതെന്നും സൗമ്യ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം സൗമ്യ മാധ്യമങ്ങളോട് നിഷേധിച്ചു. ‘റിയല്‍മീറ്റ്’ എന്നത് എന്താണെന്ന് അറിയില്ലെന്നും അങ്ങനെയൊരു പദം കേട്ടിട്ടില്ലെന്നുമായിരുന്നു സൗമ്യയുടെ മറുപടി. ബ്യൂട്ടി പാര്‍ലര്‍ ഉടമ, മോഡല്‍, സോഷ്യല്‍ Read More…
Tag: Shine Tom Chacko
കൊക്കെയിന്‍ കേസും ആ രാത്രിയും എങ്ങനെയായിരുന്നു ? ഷൈൻ ടോം ചാക്കോ പറയുന്നു
കേരളത്തിലെ ആദ്യത്തെ കൊക്കെയിന്‍ കേസിനൊപ്പം ചേർത്തു വായിക്കുന്ന ഒരു പേരുണ്ട്, ഷൈൻ ടോം ചാക്കോ. 2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായി. അറസ്റ്റിലാകുമ്പോൾ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേസില്‍ Read More…
‘പോലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?’ “ഒരു അന്വേഷണത്തിൻ്റെ തുടക്കം”. ടീസർ
എഴുപതോളം വരുന്ന വൻ താരനിരയുടെ അകമ്പടിയോടെ എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ “ഒരു അന്വേഷണത്തിൻ്റെ തുടക്കം”. നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരങ്ങൾ അടങ്ങിയ ചിത്രമായിരിക്കും. ഒരു കുറ്റാന്വേഷണ ചിത്രത്തിന് വ്യത്യസ്ഥമായ നിരവധി സ്ഥലങ്ങളിൽക്കൂടി സഞ്ചരിക്കേണ്ടി വരും. ഈ ചിത്രത്തിന് നിരവധി ലൊക്കേഷനുകളിൽക്കൂടിയാണ് അന്വേഷണത്തിൻ്റെ തലങ്ങൾ വ്യാപിച്ചിരിക്കുന്നത്. കോട്ടയം,കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, Read More…
പിതാവിന്റെ കേസ് ഡയറിയിൽനിന്നും ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ! എം എ നിഷാദ് ചിത്രം
ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിളായ് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വേറിട്ട വേഷപ്പകർച്ചയിൽ ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെട്ട ടൈറ്റിൽ മോഷൻ Read More…
‘ഒരു അന്വേഷണത്തിന്റെ തുടക്കം’ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എം എ നിഷാദ്
നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിന്നു. പേര് സൂചിപ്പിക്കും പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഉണ്ടായ ഒരു കേസ് ആണ് ചിത്രത്തിന്റെ കഥക്ക് പിന്നിൽ. ദീർഘകാലം ക്രൈം ബ്രാഞ്ച് എസ് പി Read More…
ആരതി ഗായത്രി ദേവി സംവിധായിക, ശ്രീരംഗ സുധ നായിക; “തേരി മേരി” ചിത്രീകരണം ആരംഭിച്ചു
ഒരു വനിതാ സംവിധായികയേയും പുതിയ ഒരു നായികയേയും അവതരിപ്പിച്ചു കൊണ്ട് ” തേരി മേരി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാള സിനിമയിൽ തന്നെ ആദ്യമായി RED V RAPTOR(X) 8K ക്യാമറ ഉപയോഗിച്ചുകൊണ്ടാണ് ഷൂട്ടിംഗ് നടത്തുന്ന ചിത്രം കൂടിയായിരിക്കും തേരി മേരി “. ആരതി ഗായത്രി ദേവിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്.ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ തെലുഗുവിലെ അറിയപ്പെടുന്ന ഇൻഫ്ലുവെൻസറും, ഗായികയും മെഡിക്കൽ വിദ്യാർഥിനിയുമായ ശ്രീരംഗ Read More…
ഗെയിം ത്രില്ലർ, മമ്മൂട്ടിയുടെ ‘ബസുക്ക’ വരുന്നു, ഒപ്പം ഗൗതം വാസുദേവ മേനോനും
മമ്മൂട്ടിയെ (Mammootty) നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക (Bazooka) എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു വരുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ .ജിനു.വി. .ഏബ്രഹാം ഡോൾവിൻ കുര്യാക്കോസ്എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോഡെന്നിസ് . ചിത്രത്തിന്റെ മേജർ ഭാഗങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.പ്രധാനമായും ഗൗതം വാസുദേവ മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് Read More…
റാഫിയുടെ മകൻ നായകന്‍, റാഫി- നാദിര്‍ഷാ ചിത്രം ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ – ട്രെയിലർ
കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം “വൺസ് അപോൺ എ ടൈം ഇൻ കൊച്ചി ” യുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പ്രണയവും, പ്രതികാരവും, ഗുണ്ടാ മാഫിയയും, അന്വേഷണവും തുടങ്ങി ഒരു എന്റർടെയ്നറിന് വേണ്ട എല്ലാവിധ ചേരുവകകളോടും കൂടിയാണ് ചിത്രം ഒരുക്കിയതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു.ചിത്രം ഫെബ്രുവരി 23ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിലൂടെ സംവിധായകനും Read More…
രാത്രി ജീവിതം പറയുന്ന നാദിർഷ – റാഫി ടീമിന്റെ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി
റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം’ ഇൻ കൊച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായിരിക്കുന്നു. കലന്തൂർ എന്റര്‍ടൈൻമെന്റിന്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നു. ഹ്യൂമറിന്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുട്ടിന്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവർ Read More…