ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിത ജപ്പാനിലെ റിട്ട. ഫിസിഷ്യനായ ഷിഗെക്കോ കഗാവ. 114 വയസ്സാണ് രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് മെഡിക്കൽ ബിരുദമെടുത്ത ഈ ജാപ്പനീസ് മുത്തശ്ശിക്ക്. 114 വയസ്സ് പ്രായമുണ്ടായിരുന്ന ജപ്പാനിലെ തന്നെ മിയോക്കോ ഹിറോയാസു മരണപ്പെട്ടതിനെത്തുടർന്നാണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വനിതയായി ഷിഗേക്കോ തെരഞ്ഞെടുക്കപ്പെട്ടത്. ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയമാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യുദ്ധകാലത്ത് ഒസാക്കയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കുടുംബത്തിന്റെ ആശുപത്രി Read More…

