Hollywood

ട്രംപ് ജയിച്ചാല്‍ നാടുവിടുമെന്ന് ഹോളിവുഡ് മാദകതാരം ഷാരണ്‍സ്‌റ്റോണ്‍ ; ഇറ്റലിയില്‍ പോയി താമസിക്കും

ഹോളിവുഡില്‍ അനേകം സിനിമാതാരങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ ഇടപെട്ടത്. കമലാഹാരീസിന് വേണ്ടി പരസ്യമായി ജാമി ലീ കര്‍ട്ടിസും ഗായിക കാറ്റി പെറിയും മുമ്പോട്ട് വന്നിരുന്നു. രാജി വെയ്ക്കുന്നതിന് മുമ്പ് നടന്‍ ജോര്‍ജ്ജ് ക്ലൂണി പ്രസിഡന്റ് ജോ ബൈഡന് വേണ്ടി ഒരു ധനസമാഹരണം നടത്തി ശ്രദ്ധനേടിയിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും പുതിയതായി ഹോളിവുഡില്‍ നിന്നും രംഗത്ത് വന്നിരിക്കുന്നത് പഴയ ഗ്‌ളാമര്‍ഗേള്‍ ഷാരണ്‍സ്‌റ്റോണാണ്. ട്രംപ് ജയിച്ചാല്‍ അമേരിക്ക വിടുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് താരം പരസ്യമായി പറഞ്ഞു. Read More…