Spotlight

‘ഇത് ജോര്‍ജുകുട്ടിയുടെ വക്കീലല്ലേ? അപ്പോ മഞ്ജു ജയിക്കും’; കേസില്‍ ഹാജരാകുന്നത് അഡ്വ. ശാന്തി മായാദേവി

സംവിധായകൻ സനൽകുമാർ ശശിധരനെതിരെയുള്ള മാനനഷ്ടക്കേസിൽ നടി മഞ്ജു വാര്യർക്കായി ഹാജരാകുന്നത് നടിയും അഭിഭാഷകയുമായ അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. കേസിൽ മാധ്യമങ്ങളോട് പ്രതികരിച്ച ശാന്തിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലടക്കം വലിയ ശ്രദ്ധനേടി. ശാന്തി അഭിഭാഷകയാണെന്ന കാര്യം സിനിമാപ്രേമികൾക്ക് അറിയാമെങ്കിലും, ചിലർ അതുകണ്ട് അത്ഭുതപ്പെട്ടു. ‘ഇത് ജോർജുകുട്ടിയുടെ വക്കീലല്ലേ, ഇവർ ശരിക്കും വക്കീലായിരുന്നോ’ എന്ന തരത്തിലുള്ള കമന്റുകളാണ് ശാന്തിയുടെ പ്രതികരണത്തിന് താഴെ വരുന്നത്. ‘ദൃശ്യം 2’വിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ശാന്തി മറ്റ് ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ‘ഗാനഗന്ധർവൻ’ Read More…