Movie News

ഗെയിം ചേഞ്ചറിന്റെ ഫലത്തില്‍ പൂര്‍ണ്ണസന്തുഷ്ടനല്ല ; സംവിധായകന്‍ ശങ്കര്‍ സമ്മതിച്ചു

രാം ചരണും കിയാര അദ്വാനിയും അഭിനയിച്ച എസ് ശങ്കറിന്റെ ഏറ്റവും പുതിയ തെലുങ്ക് സംവിധാനം, ഗെയിം ചേഞ്ചര്‍, നെഗറ്റീവ് അവലോകനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ 100 കോടി കവിഞ്ഞു. എന്നിരുന്നാലും സംവിധായകന്‍ ശങ്കറിന് സിനിമ തൃപ്തിയായില്ല. ഗെയിം ചേഞ്ചറിന്റെ ഫലത്തില്‍ താന്‍ പൂര്‍ണ്ണമായും സന്തുഷ്ടനല്ലെന്ന് സംവിധായകന്‍ സമ്മതിച്ചു, ബിഹൈന്‍ഡ്വുഡ്സ് ടിവിയുമായി അടുത്തിടെ നടത്തിയ ഒരു സംഭാഷണത്തിലാണ് ശങ്കര്‍ തന്നെ അന്തിമ ഉല്‍പ്പന്നത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്. തന്റെ അഭിലാഷ പദ്ധതി മികച്ചതാകാമായിരുന്നുവെന്ന് സമ്മതിച്ചു. എഡിറ്റിംഗ് പ്രക്രിയയില്‍ സ്വാധീനം ചെലുത്തുന്ന Read More…

Movie News

ഒരു ബയോപിക് ചെയ്താല്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ചെയ്യുക ഈ നടനെക്കുറിച്ചുള്ള സിനിമ

സിനിമയില്‍ ഏതെങ്കിലും ഒരു ബയോപിക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ചെയ്യുന്ന സിനിമ നടന്‍ രജനീകാന്തിനെ കുറിച്ച് ആയിരിക്കുമെന്ന് സംവിധായകന്‍ ശങ്കര്‍. ഇന്ത്യന്‍ സിനിമകളുടെ തലവര മാറ്റിയ വമ്പന്‍ സിനിമകളുടെ സംവിധായകനായ ശങ്കര്‍ രാം ചരണ്‍ തേജയെ നായകനാക്കി ‘ഗെയിം ചേഞ്ചര്‍’ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെയാണ് തന്റെ പദ്ധതി വെളിപ്പെടുത്തിയത്. ഇക്കാര്യത്തിലുള്ള തന്റെ മുന്‍ഗണനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനോടുളള തന്റെ അഗാധമായ ആരാധന ശങ്കര്‍ വെളിപ്പെടുത്തിയത്. താന്‍ എപ്പോഴെങ്കിലും ഒരു ജീവചരിത്ര സിനിമ നിര്‍മ്മിക്കാന്‍ തുനിഞ്ഞാല്‍, അത് Read More…

Movie News

ഇന്ത്യന്‍- 2വില്‍ വില്ലന്റെ വീട് ; സംവിധായകന്‍ ശങ്കര്‍ ഇട്ടത് എട്ടുകോടിയുടെ സെറ്റ്

ഇന്ത്യന്‍ 2 സിനിമയില്‍ താന്‍ താമസിക്കുന്ന വീടിനായി സെറ്റിടുന്നതിന് സംവിധായകന്‍ ശങ്കര്‍ മുടക്കിയത് എട്ടുകോടി രൂപയാണെന്ന് നടനും സംവിധായകനും സിനിമയിലെ വില്ലനുമായ എസ്ജെ സൂര്യ. ചിത്രത്തിനായി സമാനമായ 20 ഓളം വിപുലമായ സെറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അതില്‍ വിപുലമായ ഗാനരംഗങ്ങളും ആക്ഷന്‍ രംഗങ്ങളും ഉണ്ടെന്നും അദ്ദേഹം ഒരു സിനിമാ സൈറ്റിനോട് പറഞ്ഞു. സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ശങ്കര്‍, ദൃശ്യപരമായി അതിശയിപ്പിക്കുന്ന സെറ്റുകളും ശ്രദ്ധേയമായ രംഗങ്ങളും സൃഷ്ടിക്കുന്നതിനായി ചിത്രത്തിന്റെ ബജറ്റിന്റെ ഗണ്യമായ ഒരു ഭാഗം വീണ്ടും നീക്കിവച്ചിരിക്കുന്നു. നിലവില്‍ നാനിക്കൊപ്പം Read More…

Movie News

കമല്‍ഹാസനും രജനീകാന്തും ഒന്നിക്കുന്നു; ഇന്ത്യന്‍ 2 വില്‍ താരസംഗമം പ്രഖ്യാപിച്ച് ലൈക്ക

തലമുറമാറ്റം സംഭവിച്ചിരിക്കുന്ന തമിഴ്‌സിനിമാവേദിയില്‍ പരസ്പര ബഹുമാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വലിയ ഉദാഹരണമായിട്ടാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും നില്‍ക്കുന്നത്. ‘വര്‍ഷങ്ങളായി ഒരുപോലെ വളര്‍ന്നുവന്ന അവരുടെ സൗഹൃദം കാലക്രമേണ കൂടുതല്‍ ശക്തമായതിന്റെ തെളിവായി മാറുകയാണ് ഇന്ത്യന്‍ ടൂ വിന്റെ ടീസര്‍ റിലീസിംഗ്. കമല്‍ ഹാസനും ശങ്കറും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടീസര്‍ രജനീകാന്ത് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. രജനീകാന്തിന്റെ ചിത്രവും കമലിന്റെ സിനിമയുടെ പേരും ഉള്‍ക്കൊള്ളുന്ന ഒരു വിന്റേജ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷന്‍ ട്വിറ്ററില്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ഇന്ത്യന്‍ Read More…