ന്യൂഡല്‍ഹി: കല്‍ക്കി 2898 എഡി പോലുള്ള ഉന്നത നിലവാരമുള്ള പ്രോജക്ടുകളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ വിവാദനായിക ദീപിക പദുക്കോണ്‍ നേരെ പോയത് ഷാരൂഖ് നായകനാകുന്ന കിംഗിന്റെ സെറ്റിലേക്ക്. ഷാരൂഖ് ഖാനുമൊത്തുള്ള ആറാമത്തെ കൂട്ടുകെട്ടായ കിംഗിന്റെ ചിത്രീകരണം നടി ഔദ്യോഗികമായി ആരംഭിച്ചു. ഷാരൂഖ് ഖാന്റെ കൈപിടിച്ച് ഇന്‍സ്റ്റാഗ്രാമില്‍ നടി ഫോട്ടോ പങ്കിട്ടു. ചിത്രത്തോടൊപ്പം, ഏകദേശം 18 വര്‍ഷങ്ങള്‍ക്ക്’ മുമ്പ് അദ്ദേഹത്തില്‍ നിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പും അവര്‍ എഴുതി. ‘ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓം Read More…
Tag: Shahrukh Khan
ആര്യന്‍ ഖാന്റെ സിനിമയുടെ ആദ്യപ്രദര്‍ശനം, താരമായത് ലാരിസ ; ഇരുവരും പ്രണയത്തിലെന്ന് അഭ്യൂഹം
ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ സിനിമാരംഗത്തേക്ക് ഇറങ്ങുന്നത് അനേകം ആരാധകരെയാണ് ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ആര്യന്‍ ഖാന്റെ ആദ്യ നെറ്റ്ഫ്‌ലിക്‌സ് ഷോയായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ് റിലീസ് ചടങ്ങ് നടന്ന മുംബൈയിലെ വേദിയില്‍ പക്ഷേ താരമായത് നടി ലാരിസ ബോണേസിയാണ്. ബുധനാഴ്ച രാത്രി മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ താരങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിലായിരുന്നു സിനിമയുടെ പ്രീമിയര്‍ നിര്‍മ്മാതാക്കള്‍ സംഘടിപ്പിച്ചിരുന്നത്. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട്, തമന്ന, വിക്കി കൗശല്‍, കാജോള്‍-അജയ് ദേവ്ഗണ്‍, Read More…
ഷാരൂഖിന്റെ കിംഗില്‍ വമ്പന്‍ ആക്ഷന്‍രംഗം; ചിത്രീകരണത്തിന് 200 സ്റ്റണ്ട്മാന്‍മാര്‍
ജവാന്റെയും പത്താന്റെയും വന്‍ വിജയത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ കിംഗിലൂടെ ആക്ഷന്‍ ജോണറിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ആലോചിക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ത്രില്ലറിന്റെ ചിത്രീകരണം അടുത്തിടെ ഒരു വിദേശ ജയിലില്‍ ആരംഭിച്ചു. മൂന്ന് ഹോളിവുഡ് സ്റ്റണ്ട് വിദഗ്ദ്ധരാണ് കൈകാര്യം ചെയ്യുന്നത്. ജൂണ്‍ 15 ന് 200 ഓളം സ്റ്റണ്ട് പെര്‍ഫോമര്‍മാരെ ഉള്‍പ്പെടുത്തിയായിരുന്നു രംഗം ചിത്രീകരിച്ചത്. ഇത് ഒരു തീവ്രമായ ആക്ഷന്‍ സീക്വന്‍സാണ്, ഇത് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കും. ഒരു Read More…
നടനായിരുന്നില്ലെങ്കില്‍ ഷാരൂഖ് ആരാകുമായിരുന്നു? ശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ സ്‌പോര്‍ട്‌സ്മാന്‍ ?
ഇന്ത്യന്‍ സിനിമയിലെ നടപ്പുകാലത്തെ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ അത് ഷാരൂഖ് ഖാനാണ്. തുടര്‍ച്ചയായി 100 കോടി ക്ലബ്ബില്‍ പതിവായി സിനിമ സൂപ്പര്‍ഹിറ്റാക്കുന്ന ഷാരൂഖ് തൊടുന്നതെല്ലാം പൊന്നാക്കുന്നയാളാണ്. എന്നാല്‍ ഷാരൂഖ് സിനിമാക്കാരനായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്നറിയാമോ? ഒരു സയന്റിസ്‌റ്റോ ഇന്ത്യയിലെ അറിയപ്പെടുന്ന കായികാതാരമോ ആകുമായിരുന്നെന്ന് പറയുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ കിടയറ്റ വില്ലന്മാരില്‍ ഒരാളായ രാഹുല്‍ദേവാണ്. ഷാരൂഖിന്റെ സ്‌കൂള്‍മേറ്റായ രാഹുല്‍ദേവ് താരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഡല്‍ഹിയിലെ സെന്റ് കൊളംബിയ സ്‌കൂളില്‍ രാഹുലിന്റെ Read More…
14-ാം വയസ്സില്‍ അച്ഛന്‍പോയി, 24 വയസ്സുള്ളപ്പോള്‍ അമ്മയും; ജീവിതം പിന്നീടൊരു പോരാട്ടമായിരുന്നെന്ന് ഷാരൂഖ്
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജീവിതം തനിക്കൊരു പോരാട്ടമായിരുന്നെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്. മൂന്ന് പതിറ്റാണ്ടിലേറെയായി വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന താരം, ഒരു നടനെന്ന നിലയിലുള്ള തന്റെ ആദ്യകാലങ്ങളെക്കുറിച്ചും അക്കാലത്തെ തന്റെ നിശ്ചയദാര്‍ഢ്യത്തെ വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ചും സംസാരിച്ചത് ദുബായില്‍ നടന്ന ഗ്ലോബല്‍ ഫ്രൈറ്റ് ഉച്ചകോടിയിലായിരുന്നു.ചാറ്റിനിടെ, ഷാരൂഖിന്റെ പശ്ചാത്തലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എങ്ങനെ മാറിയെന്നും ഒരു വ്യക്തിയെന്ന നിലയില്‍ സ്വയം എങ്ങിനെയാണ് വികസിച്ചതെന്നുമുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ”എന്റെ ചെറുപ്പത്തില്‍ തന്നെ എന്റെ മാതാപിതാക്കള്‍ മരിച്ചു. എന്റെ അച്ഛന്‍, എനിക്ക് 14 Read More…
സോള്‍ട്ട് ആന്റ പെപ്പര്‍ ലുക്ക്; താടിയും സണ്‍ഗ്‌ളാസും, ആരാധകരെ അമ്പരപ്പിച്ച് കിംഗ്ഖാന്‍
‘ബോളിവുഡിലെ കിംഗ് ഖാന്‍’ എന്നറിയപ്പെടുന്ന ഷാരൂഖ് എപ്പോഴും സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അദ്ദേഹം പതിറ്റാണ്ടുകളായി വ്യവസായത്തിന്റെ ഉന്നതിയില്‍ നിലനിര്‍ത്തി. ഓരോ പുതിയ ചിത്രത്തിലും ആരാധകരെ അമ്പരപ്പിക്കാന്‍ ബോളിവുഡ് സൂപ്പര്‍താരം പുതിയലുക്കും സ്‌റ്റൈലും പരീക്ഷിക്കാറുണ്ട്. മൂന്ന് ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളോടെ ഈ വര്‍ഷം ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷം ആരാധകരെ കോള്‍മയിര്‍ കൊള്ളിക്കുന്നുണ്ട്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന സിനിമയിലെ താരത്തിന്റെ ലുക്ക് വളരെയധികം കോളിളക്കം സൃഷ്ടിക്കുകയാണ്. അടുത്തിടെ ഇത് ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. ചോര്‍ന്ന ഈ Read More…
കട്ടഫാന്‍ ! മന്നത്തിന് പുറത്ത് കാത്തിരുന്നത് 95 ദിവസം, ആരാധകനെ നേരിട്ട് കണ്ട് ഷാരൂഖ്
ബോളിവുഡിലെ ബാദ്ഷാ എന്ന് വിളിയ്ക്കുന്ന ഷാരൂഖ് ഖാനോട് ഭ്രാന്ത് പിടിയ്ക്കുന്ന തരത്തില്‍ ആരാധനയുള്ള നിരവധി ആരാധകരുണ്ട്. ഒന്നിന് പിറകെ ഒന്നായി ബോക്സ്ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിയ്ക്കുന്ന താരം ആരാധകരുടെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുകയാണെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ ബംഗ്ലാവായ മന്നത്തിന് പുറത്ത് താരത്തെ ഒരു നോക്ക് കാണാനായി ആരാധകര്‍ മണിക്കൂറുകള്‍ കാത്തിരിക്കാറുണ്ട്. തന്റെ പിറന്നാള്‍, ഈദ്, മറ്റ് വിശേഷ ദിവസങ്ങള്‍ എന്നിവയില്‍ ഷാരൂഖ് ഖാന്‍ തന്റെ ആരാധകരെ കാണാന്‍ മന്നത്തിന് പുറത്ത് എത്താറുണ്ട്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് നിരവധി Read More…







