Featured Sports

കളിക്കണോ? ഇന്ത്യ മാപ്പുപറയണം; നടക്കില്ലെന്ന് സംഘാടകർ: ലെജൻഡ്സ് ലീഗിൽനിന്ന് പാക്കിസ്ഥാൻ പിന്മാറി

ലോക ലെജൻഡ്സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽനിന്ന് പാക്കിസ്ഥാൻ ടീം പിന്മാറി. ടീമിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിരാക്ഷേപ പത്രം (എൻഒസി) നൽകാത്തതിനെ തുടർന്നാണ് ഈ തീരുമാനം. പാക്കിസ്ഥാൻ ചാംപ്യൻസ് ടീം ഉടമ കാമിൽ ഖാൻ എൻഒസി നൽകണമെന്ന് ബോർഡിനോട് അഭ്യർഥിച്ചെങ്കിലും പിസിബി തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ തർക്കങ്ങളുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ മുന്നോട്ടുവച്ചെങ്കിലും വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎൽ) മാനേജ്‌മെന്റ് അത് അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ Read More…

Featured Sports

‘പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാല്‍ച്ചുവട്ടില്‍ പണയം വച്ചു, വലിയ നാണക്കേട്’: രൂക്ഷവിമര്‍ശനവുമായി അഫ്രീദി

ഐസിസിയുടെയും വിവിധ ക്രിക്കറ്റ് ബോർഡുകളുടെയും സമ്മർദത്തിന് വഴങ്ങി ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ തീരുമാനിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ കടുത്ത വിമർശനം . ഒരു ചാനൽ ചർച്ചയിിാണ് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. ‘‘എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്. നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കു, ഇല്ലെങ്കിൽ വേണ്ട. ഇപ്പോൾ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽകൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി.’’– ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രിക്കുന്നത് നാല് Read More…

Sports

‘പാക്കിസ്ഥാനെ തൊട്ടാലുള്ള അവസ്ഥ മോദിക്ക് മനസ്സിലായി’: പാക്ക് ‘വിജയാഘോഷ റാലി’യിൽ അഫ്രീദിയുടെ പ്രകോപനം– വിഡിയോ

ഇന്ത്യാ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ സാധാരണ രീതിയിലാകവെ, ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ തുടര്‍ന്ന് പാക് മുന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹീദ് അഫ്രീദി. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന സത്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നാണ് ഷാഹിദ് അഫ്രീദി പറഞ്ഞത്. കറാച്ചിയില്‍ നടന്ന പാക് വിജയറാലിയില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഈ റാലിയിലാണ് അഫ്രീദി വീണ്ടും ഇന്ത്യാവിരുദ്ധ പരാമർശങ്ങളുമായി വിവാദത്തിലായത്. ഇന്ത്യന്‍ Read More…