ബോളിവുഡില്‍ വിവാദപരമായ പല പ്രസ്താവനകളും നടത്തുന്ന താരമാണ് കങ്കണ റണൗട്ട്. വ്യക്തി ജീവിതത്തെ കുറിച്ചും കങ്കണ യാതൊരു മറയും ഇല്ലാതെ തുറന്നു പറയാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘എമര്‍ജന്‍സി’. കങ്കണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ എമര്‍ജന്‍സിയുടെ റിലീസ് തിയതി സെപ്റ്റംബര്‍ ആറിനാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിട്ടാണ് ചിത്രത്തില്‍ കങ്കണ വേഷമിട്ടിരിക്കുന്നത്. ‘എമര്‍ജന്‍സി’യുടെ സെന്‍ട്രല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതില്‍ താമസം നേരിടുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് താരമിപ്പോള്‍. Read More…
Tag: Shah Rukh Khan
10വര്‍ഷം മുമ്പ് ഷാരൂഖിനൊപ്പം അവസരം കിട്ടി; നയന്‍സ് നോ പറയാന്‍ കാരണം പ്രഭുദേവ
ജവാന്‍ വന്‍ഹിറ്റായി മാറിയപ്പോള്‍ ആരാധകര്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം നയന്‍താര ബോളിവുഡില്‍ എത്താന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്നാണ്. എന്നാല്‍ ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നതിന് വളരെ മുമ്പ് ഏകദേശം പത്തുവര്‍ഷത്തോളം പുറകില്‍ ബോളിവുഡില്‍ അരങ്ങേറാന്‍ നയന്‍സിന് അവസരം വന്നതാണെന്നും അവര്‍ നോ പറഞ്ഞതാണെന്നും എത്രപേര്‍ക്കറിയാം? കേള്‍ക്കുന്നത് സത്യമാണ്. ഷാരൂഖ് നായകനായി ദീപികാ പദുക്കോണ നായികയായി വന്‍ പണംവാരി ചിത്രമായി മാറിയ ചെന്നൈ എക്സ്പ്രസിലായിരുന്നു നയന്‍സിനെ ക്ഷണിച്ചത്. രോഹിത്ഷെട്ടി സംവിധാനം ചെയ്ത സിനിമയില്‍ ‘വണ്‍ ടു ത്രീ Read More…
ഇതാണ് കിങ് ഖാന്റെ ഹെല്‍ത്തി മിഠായിയുടെ റെസിപ്പി; ഇതിനി എളുപ്പത്തില്‍ റെഡിയാക്കാം
വെളുത്ത എള്ള്, ശര്‍ക്കര, നെയ്യ് എന്നിവ ഉപയോഗിച്ചാണ്ടാക്കുന്ന ഉണ്ടാക്കുന്ന ഈ മിഠായി തന്റെ ഏറ്റവും പ്രിയപ്പെട്ട മിഠായികളില്‍ ഒന്നാണെന്ന് ഷാരൂഖ് ഖാന്‍ ഈയിടെ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ‘ഗജകി’നെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിലെ പ്രധാനചേരുവയായ വെളുത്ത എള്ള് വളരെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും ശക്തമായ ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതുമാണ്. കൂടാതെ ഇത് ഹൃദയത്തിന്റെയും എല്ലുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും വളരെ നല്ലതുമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രുചിയും കൂടാറുണ്ട്. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ Read More…
ഷാരൂഖും കജോളും വിവാഹിതരായെന്ന് കരുതി, ഗൗരി ഖാനെ മന്നത്ത് കണ്ടപ്പോള്‍ ഞെട്ടി: വരുണ്‍ ധവാന്‍
ബോളിവുഡിലെ ഐക്കോണിക് സ്‌ക്രീന്‍ ജോഡികളില്‍ ഒന്നാണ് ഷാരൂഖ് ഖാനും കജോളും. ഇരുവരും വിവാഹിതരായിരുന്നെങ്കിലെന്ന് ആരാധകരില്‍ പലരും ആഗ്രഹിച്ചിട്ടുള്ള കാര്യം കൂടിയാണ്. ആരാധകര്‍ മാത്രമല്ല, ബോളിവുഡിലെ സൂപ്പര്‍ താരം വരുണ്‍ ധവാനും കുട്ടിക്കാലത്ത് കരുതിയിരുന്നത് ഇരുവരും വിവാഹിതരായിരുന്നുവെന്നാണ്. സത്യത്തില്‍ കിംഗ് ഖാന്റെ വീട്ടില്‍ ഗൗരി ഖാനെ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് വരുണ്‍ മുന്‍പ് തുറന്നു പറഞ്ഞിരുന്നു. 2015-ല്‍ ഷാരൂഖ് ഖാന്‍, കാജോള്‍, വരുണ്‍ ധവാന്‍, കൃതി സനോന്‍ എന്നിവര്‍ തങ്ങളുടെ ദില്‍വാലെ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കോമഡി നൈറ്റ്സ് Read More…
ഇടിമിന്നല്‍പോലെ മൂന്ന് വമ്പന്‍ ഹിറ്റുകള്‍; ഷാരൂഖ് ഖാന്റെ ആസ്തി എത്രയാണെന്നറിയാമോ?
നാലുവര്‍ഷത്തെ ഇടവേളകഴിഞ്ഞ് പത്താന്‍, ജവാന്‍, ഡുംകി എന്നീ മൂന്ന് ഇടിവെട്ട് പടങ്ങളുമായാണ് കഴിഞ്ഞവര്‍ഷം ഷാരൂഖ്ഖാന്‍ ബോക്സോഫീസ് സ്വന്തമാക്കിയത്. 2023 ലെ ഈ ഹാട്രിക്കുകള്‍ക്ക് മുമ്പ് 2018 ല്‍ സീറോയുമായാണ് ഷാരൂഖ് ബോളിവുഡിലേക്ക് ഇറങ്ങിയത്. ഈ മൂന്ന് സിനിമകള്‍ ഷാരൂഖിന്റെ സ്വത്തിലും വലിയ വളര്‍ച്ച ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. മൂന്ന് സിനമകളുടെ വമ്പന്‍ വിജയവും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ബിസനസും കിംഗ് ഖാനെ ഹുറുണ്‍ ഇന്ത്യാസ് റിച്ച് ലിസ്റ്റില്‍ എത്തിച്ചിരക്കുകയാണ്. നടന്റെ നിലവില്‍ കണക്കാക്കിയിരിക്കുന്ന സ്വത്ത് 7,300 കോടിയാണ്. ഐപിഎല്ലിലെ Read More…
സെറ്റിനെ സ്തംഭിപ്പിച്ച ‘സംഭവം’; ഷാരൂഖും സണ്ണിഡിയോളും മിണ്ടാതിരുന്നത് 16 വര്‍ഷം
ഷാരൂഖാന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗുണമുണ്ടായത് നായക കഥാപാത്രത്തെക്കാള്‍ അദ്ദേഹം വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴാണ്. ഷാരൂഖിന്റെ വില്ലനിസം പ്രകടമായ ‘ബാസീഗര്‍’, ‘ഡര്‍’ സിനിമകളില്‍ നായകനേക്കാള്‍ ഗുണം കിട്ടിയത് വില്ലനായി അഭിനയിച്ച ഷാരൂഖിനായിരുന്നു. അദ്ദേഹത്തിന്റെ കരിയറില്‍ വളരെ നിര്‍ണ്ണായകമായ ഈ ചിത്രങ്ങളില്‍ സണ്ണിഡിയോള്‍ നായകനായ ‘ഡര്‍’ സിനിമയില്‍ വില്ലനായി യഥാര്‍ത്ഥത്തില്‍ പ്രത്യക്ഷപ്പെടേണ്ടിയിരുന്നത് ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടി ആമിര്‍ മുമ്പോട്ട് വെച്ച ചില കണ്ടീഷനുകളാണ് കഥാപാത്രം ഷാരൂഖിലേക്ക് എത്താന്‍ കാരണമായത്. ജൂഹിചൗള നായികയായ സിനിമയില്‍ നിന്നും താന്‍ Read More…
‘ഷാരൂഖ് ഖാന്‍ ‘യഥാര്‍ത്ഥ ചെയിന്‍ സ്‌മോക്കര്‍’ ആയിരുന്നു, ഒരു സിഗരറ്റ് കൊണ്ട് മറ്റൊന്ന് കത്തിക്കും’
ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ ഒരു ദു:ശീലത്തെ കുറിച്ചുള്ള മുതിര്‍ന്ന താരം പ്രദീപ് റാവത്തിന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. ഷാരൂഖ് ഖാന് തന്റെ ജോലിയോട് പ്രശംസനീയമായ അര്‍പ്പണമുണ്ടെങ്കിലും താരത്തിന്റെ ചെയിന്‍ സ്മോക്കിംഗ് ശീലത്തില്‍ താന്‍ അത്ഭുതപ്പെട്ടുവെന്നാണ് പ്രദീപ് വ്യക്തമാക്കിയത്. കൊയ്ല എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ സഹനടനായിരുന്നത് പ്രദീപ് റാവത്തായിരുന്നു. സെറ്റില്‍ താരം ഒന്നിലധികം സിഗരറ്റുകള്‍ വലിക്കുന്നത് കണ്ടപ്പോള്‍ തനിക്ക് അത്ഭുതമായിരുന്നുവെന്നും പ്രദീപ് പറഞ്ഞു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍, ഷാരൂഖ് ഖാനും മാധുരി ദീക്ഷിതും Read More…
ഷാരൂഖ് നായകന്‍, ഫറ ഖാന്‍ സംവിധാനം ; ദീപികയുടെ അരങ്ങേറ്റ ചിത്രമാകേണ്ടിയിരുന്നത് ഈ സിനിമ
ദീപിക പദുക്കോണ്‍, ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വില കൂടിയ, ഏറ്റവും വിജയം കൈവരിച്ച നടിയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍, പത്താന്‍, ജവാന്‍, ഫൈറ്റര്‍ എന്നീ മൂന്ന് വലിയ ഹിറ്റുകളില്‍ അവര്‍ അഭിനയിച്ചു. സിംഗം എഗെയ്നിലും പാന്‍-ഇന്ത്യയിലെ സയന്‍സ് ഫിക്ഷന്‍ ഇതിഹാസമായ കല്‍ക്കി 2898 എഡിയിലും തന്റെ ആദ്യ പോലീസ് വേഷം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദീപിക ഇപ്പോള്‍. എന്നാല്‍ വര്‍ഷങ്ങളായി, ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടും ഹിറ്റാകാത്ത ചിത്രങ്ങളിലായിരുന്നു ദീപിക അഭിനയിച്ചിരുന്നത്. 2014ല്‍, ദീപിക പദുക്കോണും, ഫറ ഖാനും ഷാരൂഖ് Read More…
ഷാരൂഖും ആഞ്ജലീനാ ജോളിയും ഒന്നിക്കുമോ? ഇരുവരും തമ്മിലുള്ള വീഡിയോ നെറ്റില്‍ തരംഗമാകുന്നു
ഷാരൂഖിന് ലോകമെമ്പാടും ആരാധകരുണ്ട്, അതില്‍ അന്താരാഷ്ട്ര സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ മുതല്‍ ഹാരി പോട്ടര്‍ താരം ഡാനിയല്‍ റാഡ്ക്ലിഫ്, ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ട്, ലേഡി ഗാഗ എന്നിവരെല്ലാം ജവാന്‍ സൂപ്പര്‍സ്റ്റാറിനെ പ്രശംസിച്ചവരാണ്. ഒരിക്കല്‍ ഹോളിവുഡിലെ സൂപ്പര്‍നായികയായ ആഞ്ജലീന ജോളിയുമായി ഒന്നിച്ചതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.2000ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സില്‍ (ഐഐഎഫ്എ) മികച്ച നടിക്കുള്ള അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കാന്‍ ആഞ്ജലീന ജോളി ഷാരൂഖ് ഖാനൊപ്പം വേദി പങ്കിട്ടു. ആന്‍ജിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു, Read More…