Featured Sports

ശ്രീലങ്ക നാലാമതും തോറ്റു; കാര്യവട്ടത്ത് സ്മൃതി-ഷഫാലി ഷോ..! റണ്‍ മഴയുമായി ഇന്ത്യന്‍ വനിതകള്‍

തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാമത്തെ മത്സരത്തിലും ജയിച്ച്‌ ഇന്ത്യന്‍ വനിതകള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ രണ്ട്‌ വിക്കറ്റിന്‌ 221 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ശ്രീലങ്കയ്‌ക്ക് ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 191 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അതോടെ ഇന്ത്യ 30 റണ്ണിന്റെ ജയമറിഞ്ഞു.അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയിലെ അവസാന മത്സരം 30 നു നടക്കും. വനിതകളുടെ ട്വന്റി20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്‌. 2024 ല്‍ Read More…

Featured Sports

ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ ഫോം, ഇന്ത്യന്‍ പെണ്‍പട ഇന്ന് വീണ്ടുമിറങ്ങുന്നു

തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരം ഇന്നു നടക്കും. ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം.ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. സമ്പൂര്‍ണ ജയമാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ആശ്വാസ ജയത്തിനാണു ശ്രീലങ്കന്‍ വനിതകള്‍ കളിക്കുക. ഓള്‍റൗണ്ട് മികവാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന കരുത്ത്. ദീപ്തി ശര്‍മയുടെയും രേണുക സിങ് ഠാക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീന്‍ഫീല്‍ഡ് പിച്ചില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ ഫോമാണ് Read More…

Sports

തഴഞ്ഞവര്‍ക്ക് ഷെഫാലിയുടെ മറുപടി; 11 സിക്‌സറുകളും 22 ബൗണ്ടറികളും, മൂന്ന് റണ്‍സിന് ഇരട്ടശതകം നഷ്ടമായി

ഫോം മങ്ങിയതിന്റെ പേരില്‍ തന്നെ ടീമില്‍ നിന്നും തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ടീമിലെ ഓപ്പണിംഗ് ബാറ്റര്‍ ഷഫാലി വര്‍മ്മ. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കുകയും വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന പരമ്പരയിലേക്ക് തിരിച്ചുവിളിച്ചതുമില്ല. ഇതിന് കിട്ടിയ അവസരത്തില്‍ താരം താന്‍ ഫോമിലാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ഹരിയാനയ്ക്കെതിരായ ലീഗ് ഘട്ട മത്സരത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഹരിയാന ക്യാപ്റ്റന്‍ ചരിത്ര പുസ്തകത്തില്‍ തന്റെ പേര് രേഖപ്പെടുത്തി. സീനിയര്‍ വനിതാ ഏകദിന ട്രോഫിയുടെ ലീഗ് ഘട്ട മത്സരത്തില്‍ Read More…