Lifestyle

വെള്ളരിക്കയും കോണ്ടവും കൊണ്ട് ലൈംഗിക വിദ്യാഭ്യാസം പഠിപ്പിച്ച് അധ്യാപകൻ! വിഡിയോയ്ക്ക് കൈയ്യടിയും വിമർശനവും

പട്ന: വിദ്യാർഥികൾക്ക് പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും അവബോധം നൽകിയ ബയോളജി അധ്യാപകന്റെ ക്ലാസ് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായി. ചന്ദൻ കുമാർ പണ്ഡിറ്റ് എന്ന അധ്യാപകൻ വെള്ളരിക്കയും കോണ്ടവും ഉപയോഗിച്ച് വിഷയം പ്രായോഗികമായി വിശദീകരിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഇത്തരം വിഷയങ്ങൾ തുറന്നു സംസാരിക്കാൻ കാണിച്ച ധൈര്യത്തിന് നിരവധി പേർ അദ്ദേഹത്തെ പ്രശംസിച്ചപ്പോൾ, ക്ലാസ് എടുത്ത രീതിയെ വിമർശിച്ചുകൊണ്ടും ചിലർ രംഗത്തെത്തി. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാനും ജനനനിയന്ത്രണത്തിനും കോണ്ടം എത്രത്തോളം സഹായകരമാണെന്ന് അദ്ദേഹം ക്ലാസിൽ വ്യക്തമാക്കുന്നു. കോണ്ടം Read More…

Lifestyle

അടുത്ത അധ്യയന വര്‍ഷത്തെ ഏഴ്, ഒമ്പത് ക്ലാസുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യവിഷയമാവും

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയനവര്‍ഷം ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ വൈകുന്നതില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. കൗമാരകാല ഗര്‍ഭധാരണമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ലൈംഗിക Read More…