Celebrity

ലൂപ്പസ് രോഗം, വൃക്ക മാറ്റിവെയ്ക്കല്‍; തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് സെലീനാഗോമസ്

ഒരിക്കലും തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി നടിയും ഗായികയുമായ സെലിനാ ഗോമസ്. സ്വന്തം കുട്ടികളെ വഹിക്കാന്‍ തനിക്ക് കഴിയില്ലെന്നും അങ്ങിനെ വന്നാല്‍ തന്റെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഒരുപാട് മെഡിക്കല്‍ പ്രശ്നങ്ങള്‍ തനിക്കുണ്ടെന്നും വാനിറ്റി ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. 2013 ല്‍ ലൂപ്പസ് രോഗനിര്‍ണയം നടത്തുകയും 2017 ല്‍ വൃക്ക മാറ്റിവയ്ക്കുകയും ചെയ്ത ഗോമസ്, താന്‍ മുമ്പ് ”ഇത് ഒരിക്കലും” പരസ്യമായി പറഞ്ഞിട്ടില്ലെന്ന് കുറിച്ചു. അതേസമയം തന്നെ Read More…

Celebrity

അന്ന് ഗ്യാസ് വാങ്ങാന്‍പോലും പണമില്ലാതിരുന്നു ; ഇന്ന് പ്രായം കുറഞ്ഞ ശതകോടീശ്വരിമാരില്‍ ഒരാളാണ് ഈ നടി

കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു കാലത്ത് ഗ്യാസ് പോലും വാങ്ങാന്‍ പണമില്ലാതിരുന്ന നടി ഇന്ന് എക്കാലത്തെയും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ചില സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ സമ്പന്നയായ നടിയാണ് ഇവര്‍. 10000 കോടിയുടെ ആസ്തിയുള്ള ഈ നടി മറ്റാരുമല്ല സെലീന ഗോമസ് ആണ്. സെലീന ഗോമസ് ഒരു അമേരിക്കന്‍ ഗായികയും നടിയും നിര്‍മ്മാതാവും ബിസിനസുകാരിയുമാണ്. അടുത്തിടെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളെന്ന നേട്ടവും സെലീന കൈവരിച്ചു. Read More…

Hollywood

ഇടവേളകള്‍ എടുക്കുന്നത് പ്രധാനമാണ് ; നാലു വര്‍ഷമായി ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നില്ലെന്ന് സെലീന

ലോകത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള സെലീനാഗോമസ് നാലു വര്‍ഷമായി താന്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ലെന്ന് വെളിപ്പെടുത്തി. ടൈം 100 ഉച്ചകോടിയിലായിരുന്നു നടി സാമൂഹ്യമാധ്യമത്തില്‍ നിന്നും പിന്തിരിയാന്‍ കാരണം പ്രഖ്യാപിച്ചത്. തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിന്റെ ഭരണം ടീമായിരുന്നു കൈകാര്യം ചെയ്തിരുന്നതെന്നും നടി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ആയ 428 മില്യണ്‍ ഉള്ളയാളാണ് സെലീന. ”ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നാല് വര്‍ഷം അവധിയെടുത്ത് എനിക്കായി എന്റെ ടീമിനെ പോസ്റ്റ് ചെയ്യാന്‍ അനുവദിച്ചു. അത് ഞാന്‍ എനിക്ക് Read More…

Hollywood

ഇന്‍സ്റ്റാഗ്രാമിനെ ഞെട്ടിക്കുന്ന ഫോട്ടോകളുമായി സെലീനാഗോമസ്; 60 സെക്കന്‍ഡിനുള്ളില്‍ ഡിലീറ്റ് ചെയ്തു

സിനിമാ അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയും ആല്‍ബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുള്ള നടിയും ഗായികയുമായ സെലീന ജെയ്റ്റ്‌ലി ഞെട്ടിക്കുന്ന പോസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആരാധകരെ അമ്പരപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ താരം വാരാന്ത്യത്തില്‍ പങ്കിട്ട ചിത്രങ്ങള്‍ തരംഗമാകുകയാണ്. കറുത്ത അടിവസ്ത്രത്തില്‍ ഗ്‌ളാമറസായിട്ടാണ് പോസ് ചെയ്തിട്ടുള്ളത്. ഒരു കൈ തലയ്ക്ക് പിന്നില്‍ വെച്ച് അലസമായി ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന രീതിയിലാണ് ഫോട്ടോ. കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. അഴിഞ്ഞുലഞ്ഞ മുടികളും നാടകീയമായ മേക്കപ്പുമാണ്. വെങ്കല ഐഷാഡോയും സമൃദ്ധമായ കണ്‍പീലികളും ചുവപ്പ് ലിപ്‌സ്റ്റിക്കില്‍ Read More…

Hollywood

സ്വന്തം പ്രണയത്തെക്കുറിച്ചുള്ള പാട്ടുമായി സെലീന ഗോമസ്; ഏറ്റവും പുതിയ ആല്‍ബം ലവ് ഓണ്‍ പുറത്തിറങ്ങി

പ്രൊഡ്യൂസര്‍ ബെന്നി ബ്ലാങ്കോയുമായി ഡേറ്റിംഗ് നടത്തുന്ന ഗായികയും നടിയുമായ സെലീന ഗോമസ് (Selena Gomez) ‘ലവ് ഓണ്‍’ എന്ന തന്റെ ഏറ്റവും പുതിയ സിംഗിളുമായി എത്തുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രഞ്ച് സംവിധായകന്‍ ഗ്രെഗ് ഒഹ്രെലാണ്. പാരീസിലെ സിറ്റി ഓഫ് ലൗവിന് ആദരവ് അര്‍പ്പിക്കുന്ന രീതിയിലുള്ള ഗാനത്തില്‍ സെലീന തന്റെ ‘പ്രണയ’ ത്തെക്കുറിച്ചാണ് പാടുന്നത്. 3 മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സെലീന തന്റെ ഏറ്റവും പുതിയ നമ്പര്‍ പാടുമ്പോള്‍ പച്ച ബോഡികോണ്‍ Read More…

Hollywood

ഇഷ്ടപ്പെട്ടത് അഭിനയം, പാട്ട് ഹോബി ; പക്ഷേ വിധിക്ക് അതിന്റേതായ പദ്ധതികളുണ്ട് ; സെലീനഗോമസ് പാട്ട് നിര്‍ത്തുന്നു

ലോകം മുഴുവന്‍ ആരാധകരുള്ള പ്രശസ്ത നടിയും ഗായികയും ബിസിനസുകാരിയും നിര്‍മ്മാതാവുമാണ് സെലീന ഗോമസ്. വ്യക്തിപരമായ അനേകം തടസ്സങ്ങള്‍ക്കിടയിലും ധാരാളം പ്രൊഫഷണല്‍ വിജയം അവരെ തേടിയെത്തിയിട്ടുണ്ട്. താരം സംഗീത ജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. സംഗീതമേഖല വിട്ട് അഭിനയത്തിലേക്ക് തിരിയാനാണ് താരം ഉദ്ദേശിക്കുന്നത്. ”ഒരു ആല്‍ബം കൂടി ഉണ്ട് തോന്നുന്നു, പക്ഷേ ഞാന്‍ അഭിനയം തിരഞ്ഞെടുക്കും. പാട്ട് ഒരു ഹോബിയായിരുന്നു. എന്നാല്‍ ഒരു മുഴുസമയ ഗായികയാകാന്‍ താന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. അഭിനേത്രിയാകാന്‍ ആയിരുന്നു എപ്പോഴും ആഗ്രഹം. എന്നാല്‍ Read More…

Hollywood

ബെന്നി ബ്‌ളാങ്കോയുമായി ഡേറ്റിംഗില്‍; പോപ്പ രാജകുമാരി സെലീനഗോമസ് സിംഗിളായുള്ള ജീവിതം മതിയാക്കി

പോപ്പ്‌രാജകുമാരി സെലീനഗോമസ് ഒടുവില്‍ ഒറ്റയ്ക്കുള്ള ജീവിതം അവസാനിപ്പിക്കുന്നു. പ്രണയസാധ്യതയെക്കുറിച്ചുള്ള സമീപകാലത്ത് ഉയര്‍ന്ന ഗോസിപ്പില്‍ ഹോളിവുഡ് താരം സംഗീത നിര്‍മ്മാതാവ് ബെന്നി ബ്ലാങ്കോയുമായുള്ള തന്റെ ബന്ധം സ്ഥിരീകരിച്ചു. കിംവദന്തികള്‍ അവസാനിപ്പിക്കാന്‍ ഗായിക തീരുമാനിക്കുകയും താന്‍ ഇപ്പോള്‍ നിര്‍മ്മാതാവുമായി ഡേറ്റിംഗ് നടത്തുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ അവരുടെ ബന്ധത്തെക്കുറിച്ച് സൂചന നല്‍കുന്ന ഒരു പോസ്റ്റിന് കീഴില്‍ ”വസ്തുതകള്‍” എന്ന് കുറിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ഉപയോക്താക്കളില്‍ നിന്നുള്ള ചില നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാനും പുതിയ പ്രണയത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കിടാനും Read More…

Celebrity

ഞാന്‍ രോഗിയായിക്കൊണ്ടിരിക്കുന്നു, ഹൃദയം തകര്‍ന്ന് സെലീനാഗോമസ്

സുന്ദരിയും ഗായികയുമായ സെലീനാഗോമസ് സാമൂഹ്യമാധ്യമങ്ങളിലെയും തിളക്കമുള്ള ആളുകളില്‍ ഒരാളാണ്. ഇന്‍സ്റ്റാഗ്രാമില്‍ 400 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഗോമസിനെ പിന്തുടരുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് ആരാധകരെ ആരാധകരുമായി അപൂര്‍വ്വഗായിക സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സംവദിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നത്. എന്നാല്‍ കുറച്ച് ദിവസമായി താരം ഓഫ്ലൈനിലായിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറച്ചു ദിവസമായി ഉണ്ടായ തന്റെ അഭാവത്തെക്കുറിച്ചും എന്തിനാണ് താന്‍ ഇടവേള എടുക്കുന്നതെന്നും ഒരു പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ താരം കുറിച്ചു. ലോകത്ത് നടക്കുന്ന ഭീകരത, വിദ്വേഷം, അക്രമം എന്നിവ കാരണം താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് Read More…

Celebrity

അതിസുന്ദരിയായി സെലീന: ഈ വസ്ത്രം നിങ്ങളെ എന്തെങ്കിലും ഓര്‍മപ്പെടുത്തുന്നുണ്ടോ?

റെയര്‍ ഇംപാക്ട് ഫണ്ട് ഗാലയില്‍ പങ്കെടുത്ത സെലീന ഗോമസാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. മനംമയക്കുന്ന പര്‍പ്പിള്‍ ഐറിസ് വസ്ത്രമായിരുന്നു സെലീന ധരിച്ചിരുന്നത്. ലോസാഞ്ചലസില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ മിശ്ര കോച്ചറുടെ വസ്ത്രത്തില്‍ എത്തിയ സെലീന ആരാധകരെ യഥാര്‍ഥത്തില്‍ അമ്പരപ്പിച്ചു കളഞ്ഞു. മനീഷ് മല്‍ഹോത്ര, സബ്യസാചി, ഗൗരവ് ഗുപ്ത എന്നിങ്ങനെ ഇന്ത്യയിലെ ഡിസൈനര്‍മാര്‍ ആഗോളതലത്തില്‍ ശ്രദ്ധയാര്‍ജിച്ച് കഴിഞ്ഞവരാണ്. ആ കൂട്ടത്തില്‍ രാഹുല്‍ മിശ്രയുടെ സ്ഥാനം അല്‍പ്പം സ്‌പെഷ്യലാണ്. പാരീസ് ഫാഷന്‍ വീക്കിലും രാഹുല്‍ തന്റെ വിസ്മയിപ്പിക്കുന്ന ശേഖരം പ്രദര്‍ശിപ്പിച്ചിരുന്നു. Read More…