തേളുകള്‍ അരാക്ഡിന്‍ ജന്തുവിഭാഗത്തില്‍പ്പെട്ടവയാണ്. ചൂടുകൂടിയ ഇടങ്ങളിലും മരുഭൂമിയിലുമൊക്കെയാണ് ഇത് അധികമായി കാണപ്പെടുന്നത്. കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കാനായി കഴിയുന്ന ജീവിയാണ് തേളുകള്‍. ഡെത്ത്‌സ്റ്റാക്കര്‍, ഇന്ത്യന്‍ റെഡ് സ്‌കോര്‍പിയോണ്‍, അരിസോന ബാര്‍ക്, ബ്രസീലിയന്‍ യെലോ സ്‌കോര്‍പിയോണ്‍ എന്നിവ അപകടകാരികളായ തേളുകളാണ്. അറേബ്യന്‍ ഫാറ്റ് ടെയില്‍ സ്‌കോര്‍പിയോണ്‍ ഇക്കൂട്ടത്തില്‍പ്പെടുന്നവയാണ്. അസ്വാന്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന അസ്വാന്‍ മലനിരകളാണ് ഇവയുടെ ജന്മഭൂമി. ഇവയെ ഗ്രീക്ക് ഭാഷയില്‍ ആന്‍ഡ്രോക്ടനസ് ക്രാസികൂട എന്നും വിളിക്കാറുണ്ട്. നരഭോജികള്‍ എന്നാണ് ഇതിന്റെ അര്‍ഥം.ഒന്നു കുത്തിയാല്‍ അരമണിക്കൂര്‍ കൊണ്ട് ആള്‍ Read More…
Tag: scorpions
തേള്‍ ആക്രമണത്തില്‍ പൊറുതിമുട്ടി ബ്രസീല്‍; 152 മരണം, ആന്റിവെനത്തിന്റെ ആവശ്യം ഇരട്ടിയായി
അസാധാരണമായ ഒരു പ്രശ്‌നത്തില്‍ തേളുകളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ബ്രസീലുകാര്‍. രാജ്യത്ത് കാട്ടുതീ പോലെ പടരുന്ന തേളുകളാണ് ബ്രസീലുകാര്‍ക്ക് ഭീഷണിയാകുന്നത്. ചൂടുപിടിച്ച താപനിലയും നഗരവല്‍ക്കരണവും കാരണം എണ്ണത്തില്‍ വളരുകയാണ്. ഏറ്റവും മാരകമായ വിഷ ജന്തുവായി തേളുകള്‍ മാറിയതോടെ രാജ്യത്തുടനീളം ആന്റിവെനത്തിന്റെ ആവശ്യം ഇരട്ടിയായി. തെക്കേ അമേരിക്കയിലെ ഏറ്റവും അപകടകാരിയായ മഞ്ഞ തേളിന്റെ ആവാസ കേന്ദ്രമാണ് ബ്രസീല്‍. അലൈംഗികമായി പുനരുല്‍പ്പാദിപ്പിക്കുന്ന പെണ്ണിനത്തില്‍ പെടുന്നവയുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ അവയെ നിയന്ത്രിക്കുന്നത് ഒരു വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. മാറുന്ന കാലാവസ്ഥ അവരെ Read More…