സൗദിഅറേബ്യയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല റയലിനൊപ്പം സ്പാനിഷ് ലീഗില്‍ തനിക്ക് ഇനിയും കൂടുതല്‍ വര്‍ഷങ്ങള്‍ കളിക്കണമെന്ന് ബ്രസീലിന്റെ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ ‘ഇനിയും ഒരു പാട് വര്‍ഷങ്ങള്‍’ റയല്‍ മാഡ്രിഡില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞു. ‘ഇവിടെ ചരിത്രം സൃഷ്ടിക്കാന്‍ കഴിയുന്നത് എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രധാനമാണ്. ഇനിയും വര്‍ഷങ്ങളോളം ടീമില്‍ തുടരാന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.” അദ്ദേഹം ക്ലബ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ഉള്‍പ്പെടെയുള്ള താരങ്ങളെ Read More…