“മഞ്ഞുമ്മൽ ബോയ്സ്” നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ വിധേയരായ ഷൗബിൻ്റേയും ഷോൺ ആൻ്റണിയുടേയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു സിറാജ് വലിയ തറയുടെ പരാതി. എന്നാൽ ഇതൊരു സിവിൽ കേസാണെന്നും ക്രിമിനൽ നടപടികൾക്ക് പ്രസക്തിയില്ലെന്നുമായിരുന്നു ഷൗബിൻ്റെ പിതാവും കുറ്റാരോപിതരിൽ ഒരാളുമായ ഷാഹിർ ബാബുവിൻ്റെ വാദം. ജസ്റ്റിസ് വിജു എബ്രഹാം ആണ് ഒരു മാസത്തേക്ക് ഇത് സംബന്ധിച്ച നടപടികൾക്ക് സ്റ്റേ Read More…
Tag: saubin
‘മച്ചാന്റെ മാലാഖ’; സൗബിൻ ഷാഹിറും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങൾ, ജൂൺ 14ന്
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള Read More…
ബിഗ് ബോക്സ് ഓഫീസ് ഹിറ്റ് ‘മഞ്ഞുമ്മൽ ബോയ്സ്’ ഇനി ഡിസ്നി ഹോട്ട്സ്റ്റാറിൽ
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ഒടിടി റിലീസ് ചെയ്തു. 75 ദിവസത്തെ തിയറ്റർ പ്രദർശനത്തിലൂടെ 240 കോടി കരസ്ഥമാക്കിയ ശേഷമാണ് ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തുന്നത്. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ 2024 ഫെബ്രുവരി 22നാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയതോടെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന ലേബൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി Read More…
‘മച്ചാന്റെ മാലാഖ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മച്ചാന്റെ മാലാഖ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഈസ്റ്റർ ദിനത്തിൽ പ്രശസ്ത നടൻ ടൊവിനോ തോമസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ പോസ്റ്ററിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, Read More…
ഈ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും ! 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ‘മഞ്ഞുമ്മൽ ബോയ്സ്’…
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശനത്തിനെത്തി. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതി കണ്ടപ്പോൾ തന്നെ 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റാണിതെന്ന് പ്രേക്ഷകർ വിധിയെഴുതി. ഒന്നും രണ്ടുമല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഒന്നിനോടൊപ്പ് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു തരി പോലും ലാഗടിപ്പിക്കാതെ പൂർണ്ണമായും എൻജോയ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സഞ്ചരിക്കുന്ന സിനിമ യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ പിടിച്ചിരിത്തുന്നുണ്ട്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു Read More…
അടുത്ത ബിഗ് അപ്ഡേറ്റുമായ് ടീം ‘മഞ്ഞുമ്മൽ ബോയ്സ്’ ! ഫെബ്രുവരി 22ന് വേൾഡ് വൈഡ് റിലീസ്
ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ദുരൂഹതകൾ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നിമിഷങ്ങൾക്കുള്ളിൽ മൂന്ന് മില്യണിലധികം കാഴ്ചക്കാർ കണ്ട ട്രെയിലർ ഇപ്പോഴും യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണിത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, Read More…
മലയാള സിനിമയ്ക്ക് ഒരു സർവൈവൽ ത്രില്ലർ.. ! മഞ്ഞുമ്മൽ ബോയ്സ്’ ട്രെയിലർ
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്ലോക്ക്‌ബസ്റ്റർ ചിത്രം ‘ജാൻ എ മൻ’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ ട്രെയിലർ പുറത്തിറങ്ങി. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആശങ്കക്കുള്ള Read More…
മഞ്ഞുമ്മലില്‍നിന്നും കൊടൈക്കനാലിലേക്ക് യാത്രപോയ യുവാക്കള്‍ക്ക് സംഭവിച്ചത്; ‘മഞ്ഞുമ്മൽ ബോയ്സ്” തീയേറ്ററുകളിലേക്ക്
യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിൻ്റേതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ Read More…
സഞ്ജീവ് ശിവൻ ചിത്രം ‘ഒഴുകി ഒഴുകി ഒഴുകി’ മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ
സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ‘ഒഴുകി ഒഴുകി ഒഴുകി’ എന്ന ചിത്രം മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടി. ഫെബ്രുവരി 2ന് തിയറ്റർ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനായ് വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്. സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ് എന്നിവർ മൂന്ന് സുപ്രധാന കഥാപാത്രങ്ങളെ Read More…