കൊച്ചി: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്ന് അവകാശപ്പെടുന്ന തൃശൂർ കാട്ടൂർ സ്വദേശി കെ.എം. സുനിത ‘അമ്മ’യുടെ സ്മൃതി മണ്ഡപത്തിൽ നിരാഹാര സമരത്തിനൊരുങ്ങുന്നു. ജയലളിതയുടേത് കൊലപാതകമാണെന്നും അതിൽ അന്വേഷണം വേണമെന്നുമാണ് സുനിതയുടെ പ്രധാന ആവശ്യം. ഒപ്പം, താൻ ജയലളിതയുടെ മകളാണെന്ന് അറിയാവുന്നവർ ആ സത്യം പുറത്തുപറയണമെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് കത്തുകൾ അയച്ചിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനം വിളിച്ച് അവർ Read More…

