Movie News

‘ചിന്താവിഷ്ടയായ ശ്യാമള’യുടെ ശക്തമായ തിരിച്ചുവരവ്, സംഗീതയുടെ ‘ആനന്ദ് ശ്രീബാല’യ്ക്ക് കയ്യടി

വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ ‘ആനന്ദ് ശ്രീബാല’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. അർജ്ജുൻ അശോകൻ എന്ന നടൻ തൻ്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം. എന്നാൽ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മറ്റൊരു കഥാപാത്രവും കൂടിയുണ്ട് ആനന്ദ് ശ്രീബാലയിൽ; സംഗീത മാധവൻ നായർ അവതരിപ്പിച്ച ശ്രീബാല. 1980-90 കളിൽ മലയാളം, തമിഴ്, കന്നഡ, തെലുഗു സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന താരമാണ് സംഗീത Read More…

Movie News

വിജയ് യുടെ ഭാര്യ സംഗീതയുടെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍, അപൂര്‍വ്വ ചിത്രം

നടന്‍ വിജയ് യും ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോകളും മറ്റും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ട് കുറച്ചുകാലമായി. മുമ്പ് എല്ലാ പരിപാടികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നതിനാല്‍ ഇരുവരും വേര്‍പിരിഞ്ഞോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍വരെ കേള്‍ക്കുന്നുണ്ട്. എന്തായാലും ദീര്‍ഘകാലത്തിന് ശേഷം ഇപ്പോഴിതാ ഭാര്യ സംഗീതയുടെ പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ലണ്ടനില്‍ നിന്നുള്ള ചിത്രമാണിത്. ചിത്രത്തില്‍, സംഗീത ഒരു റെസ്റ്റോറന്റില്‍ ഭക്ഷണത്തിന് മുന്നില്‍ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റ് പ്രകാരം സംഗീത ഇപ്പോള്‍ ലണ്ടനിലാണ്. മാതാപിതാക്കളോടൊപ്പം അവര്‍ അവിടെ താമസിക്കുന്നു. Read More…

Movie News

വിജയ് യും ഭാര്യയും വേര്‍പിരിഞ്ഞിട്ടില്ല ; താരത്തിന് വേണ്ടി ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത് സംഗീത

ലിയോയുടെ സിനിമാസെറ്റില്‍ വെച്ചായിരുന്നു വിജയ് യും ഭാര്യ സംഗീതയും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നു വരെയായിരുന്നു കേട്ടത്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ എസ് ശങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യയും അസിസ്റ്റന്റ് ഡയറക്ടര്‍ തരുണ്‍ കാര്‍ത്തികേയനും തമ്മില്‍ നടന്ന വിവാഹ ചടങ്ങില്‍ സംഗീത പങ്കെടുത്തു. ഇപ്പോള്‍ റഷ്യയില്‍ ചിത്രീകരണ തിരക്കിലായ ദളപതി വിജയ്ക്ക് വേണ്ടിയാണ് ഭാര്യ സംഗീത ചടങ്ങില്‍ പങ്കെടുത്തത്. പരിപാടിയിലെ സംഗീതയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി Read More…

Movie News

ഒന്നില്‍ രാക്ഷസിയും മറ്റൊന്നില്‍ സരസ്വതിയും ; ഈ വേഷങ്ങള്‍ ശരിക്കും വെല്ലുവിളിയെന്ന് സംഗീത

ഒരു സിനിമയില്‍ സരസ്വതിയും മറ്റൊന്നില്‍ രാക്ഷസിയുമായി പരസ്പരം വൈരുദ്ധ്യമുള്ള സിനിമകള്‍ ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സംഗീത ഒദ്വാനി. കര്‍മ്മാധികാരി ശനിദേവ് എന്ന മിത്തോളജിക്കല്‍ ഷോയില്‍ സരസ്വതി ദേവിയുടെ വേഷം അവതരിപ്പിക്കുന്ന അവര്‍ വരാനിരിക്കുന്ന ശ്രീമദ് രാമായണത്തില്‍ അസുരയായ ശൂര്‍പ്പണഖയുടെ വേഷം ചെയ്യും. രണ്ട് ഷോകളുടെ ഭാഗമാകുന്നതില്‍ ആവേശഭരിതയായ അവര്‍ പറയുന്നു, ‘ശ്രീമദ് രാമായണത്തില്‍ ശൂര്‍പ്പണഖ എന്ന രാക്ഷസിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. അവള്‍ ലങ്കരാജാവായ രാവണന്റെ സഹോദരിയും വിശ്രവ മുനിയുടെയും രാക്ഷസി കൈകേശിയുടെയും മകളുമാണ്. യഥാര്‍ത്ഥ ഇതിഹാസത്തില്‍ ശൂര്‍പ്പണഖയുടെ Read More…

Celebrity

ഭാര്യയ്ക്ക് വേണ്ടി വിജയ് അഭിനയിച്ചതാണ് ഈ ചിത്രം ; ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത അഭ്യൂഹം മാത്രം

തുടരെത്തുടരെ വമ്പന്‍ ഹിറ്റുകളുമായി കളം നിറയുന്നതിനിടയില്‍ ഭാര്യ സംഗീതയുമായ വിജയ് പിരിയുകയാണെന്ന അഭ്യൂഹം ഈ വര്‍ഷം ആദ്യം പുറത്തുവന്നിരുന്നു. സംഗീതയുമായുള്ള ദളപതി വിജയ് യുടെ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും അവര്‍ വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തക​ളൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമായി അവശേഷിച്ചു. നടന്റെ വരാനിരിക്കുന്ന സിനിമ, വാരിസുവിന്റെ സംഗീത ലോഞ്ച് ചടങ്ങിലും ആറ്റ് ലിയുടെ ഭാര്യ പ്രിയയുടെ ബേബി ഷവര്‍ പരിപാടിയില്‍ നിന്നും വിജയുടെ ഭാര്യ വിട്ടുനിന്നതോടെയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തി പ്രാപിച്ചത്. എല്ലാ പരിപാടികള്‍ക്കും Read More…