Featured Oddly News

‘ശമ്പളം 37 ലക്ഷം, ജോലി വീട്ടിലിരിക്കല്‍’; കള്ളരേഖയില്‍ രണ്ട് കമ്പനികളിൽ നിന്ന് ശമ്പളം, ഐടി ഡയറക്ടറുടെ ഭാര്യയ്ക്കെതിരെ ആരോപണം

ജയ്പുർ∙ രണ്ടു വർഷം ഒരു ഓഫിസിലും ജോലി ചെയ്തിട്ടില്ല, പക്ഷേ, അക്കൗണ്ടിലെത്തിയ ശമ്പളം 37.54 ലക്ഷം രൂപ! ഈ വ്യക്തിയുടെ പേര് പൂനം ദീക്ഷിത് – രാജസ്ഥാൻ സർക്കാരിന്റെ കീഴിലുള്ള രാജ്കോമ്പ് ഇൻഫോ സർവീസസിലെ ഐടി വിഭാഗം ജോയിന്റ് ഡയറക്ടർ ആയ പ്രദ്യുമാൻ ദീക്ഷിതിന്റെ ഭാര്യ. ഭാര്യയുടെ പേരിൽ അനധികൃതമായി പണം സമ്പാദിച്ചുവെന്നാരോപിച്ച് പ്രദ്യുമാനെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് ഈ സംഭവങ്ങൾ പുറത്തുവന്നത്. രാജ്‌കോമ്പ് ഇൻഫോ സർവീസസിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിലെ ജോയിൻ്റ് ഡയറക്ടറായ Read More…

Featured Oddly News

പ്രതികാരം! CEO സ്ഥാനം നിഷേധിച്ചു, കമ്പനിതന്നെ വാങ്ങി യുവതി; പഴയ ബോസിനെ പിരിച്ചുവിട്ടു!

കമ്പനി ആവശ്യപ്പെട്ട ലക്ഷ്യങ്ങൾ നേടിയാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനം വാഗ്ദാനം ചെയ്യുകയും എന്നാല്‍ ലക്ഷ്യങ്ങളെല്ലാം നിറവേറ്റിയിട്ടും പദവി നല്‍കാതിരിക്കുകയും ചെയ്തപ്പോള്‍ ധീരമായ ബിസിനസ്സ് ഒരു നീക്കത്തിൽ, അവർ മുഴുവൻ കമ്പനിയും 2.3 ബില്യണ്‍ ഡോളറിന് വിലയ്ക്കുവാങ്ങി. തുടര്‍ന്ന് അവര്‍ ആദ്യം ചെയ്തത് തന്റെ പഴയ ബോസിനെ പിരിച്ചുവിടുകയായിരുന്നു. സംരംഭകയും റെസ്റ്റോറന്റ് വ്യവസായത്തിലെ വിദഗ്ദ്ധയുമായ ജൂലിയ സ്റ്റുവര്‍ട്ട് മാത്യൂസ് മെന്റാലിറ്റി പോഡ്കാസ്റ്റിലാണ് തന്റെ അനുഭവം പങ്കുവെച്ചത്. താന്‍ ആപ്പിള്‍ബീസിന്റെ പ്രസിഡന്റായി ജോലി ചെയ്യുമ്പോള്‍ കമ്പനിയെ പുരോഗതിയിലേക്ക് നയിച്ചാല്‍ Read More…

Good News

പ്രതിമാസം ശമ്പളം 2.67 ലക്ഷം ; എത്ര ചെലവഴിച്ചിട്ടും പിന്നെയും ബാക്കിയെന്ന് യുവതി

സ്വയം ‘സോബോ പെണ്‍കുട്ടി’ എന്ന് വിശേഷിപ്പിക്കുന്ന യുവതി തന്റെ ശമ്പളവും പ്രതിമാസ ചെലവുകളും വെളിപ്പെടുത്തിയ ഇന്‍സ്റ്റാഗ്രാം വീഡിയോയ്ക്ക് വന്‍ കാഴ്ച ക്കാര്‍. സൗത്ത് മുംബൈ (സൗത്ത് ബോംബെ) ആസ്ഥാനമായുള്ള ഒരു മാര്‍ക്കറ്റിംഗ് പ്രൊ ഫഷണലാണ് അന്‍ഹദ്. സൗത്ത് ബോംബെ എന്ന അര്‍ത്ഥത്തില്‍ ‘സോബോ’ എന്ന് വിളി ക്കപ്പെടുന്ന പ്രദേശം, നഗരത്തിലെ ഏറ്റവും സമ്പന്ന ഭാഗമായി കണക്കാക്ക പ്പെടുന്നു. തന്റെ മാര്‍ക്കറ്റിംഗ് ജോലിയില്‍ നിന്ന് പ്രതിമാസം 2.67 ലക്ഷം രൂപ സമ്പാദിക്കുന്നു ണ്ടെന്ന് അന്‍ഹദ് തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ Read More…

Good News

വാര്‍ഷിക ശമ്പളം ഒറ്റ വര്‍ഷം കൊണ്ട് 5.5 ലക്ഷത്തില്‍നിന്ന് 45 ലക്ഷത്തിന്റെ പാക്കേജിലേക്ക്; യുവാവിന്റെ പോസ്റ്റ് വൈറല്‍

ഐബിഎമ്മിലെ 5.5 ലക്ഷം വാര്‍ഷികശമ്പള പാക്കേജില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 45 ലക്ഷത്തിന്റെ പാക്കേജിലേക്ക് കുതിച്ച ഡല്‍ഹിയിലെ ഒരു സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ നമ്മെ ഞെട്ടിക്കുന്നു. മധ്യവര്‍ഗ പശ്ചാത്തലത്തില്‍ നിന്നുള്ള ടെക്കിയായ ദേവേഷ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് തല്‍ക്ഷണം വൈറലായി. നിരവധി ഉപയോക്താക്കള്‍ ഇതിനെ പ്രചോദനാത്മകമെന്ന് വിളിച്ചപ്പോള്‍ മറ്റുള്ളവര്‍ ഇത്തരമൊരു കുതിപ്പ് എങ്ങനെ സാധ്യമാണെന്ന് ചോദിച്ചു. തന്റെ പോസ്റ്റില്‍, ദേവേഷ് എഴുതി. ”കഴിഞ്ഞ വര്‍ഷം ഐബിഎമ്മില്‍ എന്റെ മുഴുവന്‍ സമയ കരിയര്‍ ആരംഭിച്ചത് വെറും 5.5 ലക്ഷത്തിന്റെ പാക്കേജുമായിട്ടാണ്. ഇപ്പോള്‍ Read More…

Oddly News

‘ശമ്പളം 2.5 കോടി, ആരോഗ്യവാനും സുന്ദരനുമായിരിക്കണം’; വരനെക്കുറിച്ചുള്ള നിബന്ധനകൾ പങ്കുവെച്ച് യുവതി, പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ

ഭാവി ഭർത്താവിനെക്കുറിച്ചുള്ള ഒരു യുവതിയുടെ ഡിമാൻഡുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്. ഒരു യുവാവാണ് യുവതിയുടെ നിബന്ധനകൾ സംബന്ധിക്കുന്ന ലിസ്റ്റ് ഓൺലൈനിൽ പങ്കുവെച്ചത്. യുവതിയുടെ പ്രൊഫൈൽ കണ്ട് ആശ്ചര്യപ്പെട്ട ആ യുവാവ് യുവതിക്ക് സന്ദേശം അയക്കുകയും ചെയ്തു. “ഞാൻ നിങ്ങളുടെ പ്രൊഫൈൽ വായിച്ചു. ചെക്ക്‌ലിസ്റ്റിനെക്കുറിച്ച് എന്നോട് പറയൂ” എന്ന യുവാവിന്റെ ചോദ്യത്തിന് “അത് കാണണോ?” എന്നാണ് യുവതി മറുപടി നൽകിയത്. തനിക്ക് തീർച്ചയായും കാണണമെന്ന് യുവാവ് തിരിച്ചു പ്രതികരിച്ചു. തുടർന്ന് “ഭർത്താവിനുള്ള ഏറ്റവും കുറഞ്ഞത്” Read More…

Lifestyle

കാനഡയില്‍ 60 ലക്ഷം ശമ്പളം; പക്ഷേ ഒന്നിനും തികയില്ലെന്ന് ടെക്കി ; മുറിവാടക മാത്രം 99,000 രൂപ…!

ഇന്ത്യാക്കാരെ സംബന്ധിച്ച് അമേരിക്കന്‍ സ്വപ്നങ്ങളിലെ സുപ്രധാന ഇടങ്ങളിലൊന്നാണ് കാനഡ. തൊഴില്‍ ചെയ്യാനും വിദ്യാഭ്യാസത്തിനുമായി അനേകരാണ് ഈ വടക്കേ അമേരിക്കന്‍ രാജ്യത്തേക്ക് പോകാനായി ബാഗ് പായ്ക്ക് ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഈ കരുതുന്നത്ര സുഖമൊന്നും ഇവിടെ ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് കാനഡയില്‍ ബാങ്കില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി. പ്രതിവര്‍ഷം ഇന്ത്യയിലെ 60 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ടും കാനഡയിലെ ടൊറന്റോയില്‍ ജീവിക്കാന്‍ തന്റെ ശമ്പളം പര്യാപ്തമല്ലെന്നാണ് യുവതിയുടെ പ്രതികരണം. ‘സാലറി സ്‌കെയില്‍’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്ന Read More…

Oddly News

ജോലി സര്‍ക്കാര്‍ ഓഫീസില്‍; പണി നൈറ്റ് ക്ലബ്ബില്‍ ഗാനമേള ; ഒരു ദിവസം പോലും ജോലി ചെയ്യാതെ പത്തുവര്‍ഷം ശമ്പളം വാങ്ങി…!

തായ്‌ലന്റില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഓഫീസില്‍ ജോലി ചെയ്യുന്നതിന് പകരം നൈറ്റ്ക്ലബ്ബില്‍ ഗാനമേള നടത്തിയിരുന്നതായി കണ്ടെത്തല്‍. പത്തുവര്‍ഷത്തോളം ഈ പരിപാടിയുമായി മുമ്പോട്ട് പോയ ഇയാള്‍ ഈ വര്‍ഷം മുഴുവന്‍ സര്‍ക്കാരിന്റെ ചെയ്യാത്ത ജോലിയുടെ ശമ്പളവും ബോണസും കൈപ്പറ്റുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തായ്ലന്‍ഡിലെ ആങ് തോങ് പ്രവിശ്യയിലെ ദുരന്ത നിവാരണ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. മേയര്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ച് ഉത്തരവുകള്‍ വാങ്ങാനും പേപ്പറില്‍ ഒപ്പിടാനും മാത്രമായിരുന്നു ഇയാള്‍ ഓഫീസില്‍ വന്നിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ശമ്പളവും ബോണസും Read More…

Crime

അബദ്ധത്തില്‍ കമ്പനി 330 മടങ്ങ് ശമ്പളം നല്‍കി: കിട്ടിയ കോടികളുമായി ജീവനക്കാരന്‍ മുങ്ങി !

ചിലിയിലെ ഒരു കമ്പനി ജീവനക്കാരന്‍ വെറും ഭാഗ്യവാനല്ല, ബംബറടിച്ച ഭാഗ്യവാനാണ്. തനിക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളത്തിന്റെ 330 ഇരട്ടി ശമ്പളമാണ് ഇയാള്‍ക്ക് ലഭിച്ചത്. അതായത് 500,000 ചിലിയന്‍ പെസോ (ഏകദേശം 46,000 രൂപ) എന്ന സ്ഥിരമായി കിട്ടിയിരുന്ന ശമ്പളത്തിനു പകരം 165,398,851 ചിലിയന്‍ പെസോകളാണ് (ഏകദേശം 1.5 കോടി രൂപ ) ഇയാള്‍ക്ക് ലഭിച്ചത്. കോള്‍ഡ് മീറ്റ്‌സ് നിര്‍മ്മാതാക്കളായ സിയാല്‍ അലിമെന്റോസ് എന്ന സ്ഥാപനത്തില ഡിസ്പാച്ച് അസിസ്റ്റന്റാണ് ഇയാള്‍. അക്കൗണ്ടില്‍ പണം വന്നപ്പോള്‍ പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍ തന്റെ Read More…

Oddly News

ഒരു ജോലിയും ചെയ്യിക്കാ​തെ 20 വര്‍ഷം വെറുതേ ശമ്പളം ; കമ്പനിക്കെതിരേ തൊഴില്‍പീഡനത്തിന് കേസുമായി യുവതി

ഒരു ജോലിയും നല്‍കാതെ ശമ്പളം നല്‍കിക്കൊണ്ടിരിക്കുന്ന കമ്പനിക്കെതിരേ തൊഴില്‍ പീഡനത്തിനും വിവേചനത്തിനും യുവതി കേസുകൊടുത്തു. ടെലികോം ഭീമനായ ഓറഞ്ചിനെതിരേ ജീവനക്കാരിയായ ഒരു ഫ്രഞ്ച് വനിത വാന്‍ വാസന്‍ഹോവാണ് നിയമനടപടിയുമായി കോടതിയില്‍ എത്തിയത്. കമ്പനി തനിക്ക് ജോലികളൊന്നും നല്‍കാതെ 20 വര്‍ഷമായി ശമ്പളം നല്‍കിയെന്ന് ഇവര്‍ ആരോപിച്ചു. 1993-ല്‍ ഫ്രാന്‍സ് ടെലികോം കമ്പനിയെ ഓറഞ്ച് ഏറ്റെടുക്കുന്നതിന് മുമ്പ് ലോറന്‍സ് വാന്‍ വാസന്‍ഹോവിനെ റിക്രൂട്ട് ചെയ്തു. ജനനം മുതല്‍ തന്നെ അവള്‍ ഹെമിപ്ലെജിക് – മുഖത്തിന്റെയും കൈകാലുകളുടെയും ഭാഗിക പക്ഷാഘാതം Read More…