ഒരു സമയം ഒരു സിനിമ എന്ന നിലയില്‍ തന്റെ കരിയറിനെ സാവധാനത്തിലും സ്ഥിരതയിലും കൊണ്ടുപോകുന്ന അഭിനേതാക്കളില്‍ ഒരാളാണ് സായി പല്ലവി ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിക്കൊണ്ടിരിക്കുകയാണ്. അവര്‍ നായികയാകുന്ന രാമായണം വരാനിരിക്കെ ഇമേജ് കൂട്ടാന്‍ ഗ്‌ളാമര്‍ വേഷങ്ങള്‍ ചെയ്യാനോ പി.ആര്‍. ഏജന്‍സിയെ വെയ്ക്കാനോ ഒരുക്കമല്ലെന്ന് നടി. അടുത്തിടെ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍. തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ചിലര്‍ ഐഡിയയുമായി എത്തിയപ്പോഴും അവര്‍ അവഗണിച്ചു. 2015ല്‍ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച Read More…
Tag: saipallavi
നിറത്തിന്റെയും മുഖക്കുരുവിന്റെയും കാര്യത്തില്‍ അപകര്‍ഷതബോധം; ‘പ്രേമം’ അത് മാറ്റിയെടുത്തുവെന്ന് സായ്പല്ലവി
വ്യക്തിയെന്ന നിലയില്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയ കാര്യമാണ് പ്രേമം സിനിമയെന്ന് നടി സായ്പല്ലവി. സിനിമ കാരണം ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് ഏറെ ആത്മവിശ്വാസമുണ്ടായെന്നും സംവിധായകന് തന്നിലുള്ള ആത്മവിശ്വാസത്തെക്കുറിച്ചും അവര്‍ പറഞ്ഞിരുന്നു. ചെറുപ്പകാലത്ത് നിറത്തിന്റെയും മുഖക്കുരുവിന്റെയും കാര്യത്തില്‍ തനിക്ക് അപകര്‍ഷതാബോധം ഉണ്ടായിരുന്നതായും പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ പഴയ അഭിമുഖത്തിലാണ് സായ് പല്ലവി താന്‍ നേരിട്ടിരുന്ന അപകര്‍ഷതയെക്കുറിച്ച് പറഞ്ഞത്. മറ്റു പല കൗമാരപ്രായക്കാരെയും പോലെ, അവളുടെ ശബ്ദം, അവളുടെ രൂപം, മുഖക്കുരു എന്നിവയെക്കുറിച്ച് സംശയമുണ്ടായിരുന്നു. എങ്കിലും, സംവിധായകന്‍ Read More…
സായ്പല്ലവിക്ക് സീതാദേവിയാകാന്‍ വേണ്ട ലുക്കില്ലെന്ന് വിമര്‍ശനം ; നടി വാങ്ങിയത് ആറു കോടിരൂപ
നിതേഷ് തിവാരിയുടെ രാമായണത്തിലെ സീതാദേവിയായി സായ് പല്ലവി നല്ല ചോയ്‌സ് അല്ലെന്ന് രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിലെ ലക്ഷ്മണന്‍ സുനില്‍ ലാഹ്‌രി. സായ് പല്ലവിക്ക് സീതാദേവിയാകാനുള്ള സൗന്ദര്യം ഇല്ലെന്നും സായിയുടെ മുഖത്ത് ദേവസ്ത്രീ യുടെ ലക്ഷണം ഇല്ലെന്നും സുനില്‍ ലാഹ്‌രി പറയുന്നു. സീതയെന്നാല്‍ ‘സുന്ദരിയും തികഞ്ഞ’ മുഖവുമുള്ള ഒരു സ്ത്രീയായിട്ടാണ് കാണപ്പെടേണ്ടതെന്നും പറഞ്ഞു. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തിലൂടെ സായ് പല്ലവി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുമ്പോഴാണ് വിമര്‍ശനം. ‘ഒരു നടിയെന്ന നിലയില്‍ അവള്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല, അവളുടെ Read More…
ക്ലാസിക്കലടക്കം മിക്ക നൃത്തരംഗങ്ങളും ചെയ്തിട്ടുള്ളത് ആര്‍ത്തവ സമയത്ത് ; ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് സായ് പല്ലവി
തെന്നിന്ത്യന്‍ സിനിമകളിലൂടെ ബോളിവുഡിലേക്കും അരങ്ങേറാനൊരുങ്ങുന്ന സായ്പല്ലവി തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും മികവുള്ള താരമാണ്. അസാമാന്യമായ അഭിനയമികവിനൊപ്പം സത്യസന്ധമായ പ്രസ്താവനകള്‍ നടത്തുന്നതിനും മടിയില്ല. ശ്യാംസിംഹാറോയ് സിനിമയുടെ സെറ്റില്‍ ആര്‍ത്തവത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലാണ് നൃത്തരംഗത്തില്‍ അഭിനയിച്ചതെന്ന് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. ആര്‍ത്തവചക്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സെറ്റില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് മിക്കപ്പോഴും നടിമാര്‍ തുറന്ന് പറയാറില്ല. എന്നാല്‍ സായി പല്ലവി ധൈര്യത്തോടെ സംസാരിച്ചു. അവള്‍ പറഞ്ഞു, ”എന്റെ ആര്‍ത്തവ സമയത്ത് നൃത്തം ചെയ്യുന്നത് Read More…
എപ്പോഴും നല്ല കഥാപാത്രങ്ങള്‍ക്കായി തിരയുന്നയാള്‍ ; സായ്പല്ലവിയെക്കുറിച്ച് അമാരന്‍ സംവിധായകന്‍ രാജ്കുമാര്‍
ആക്ഷന്‍ ജോണറിലേക്കുള്ള ശിവകാര്‍ത്തികേയന്റെ കടന്നുവരവാണ് ഇപ്പോള്‍ സംസാരവിഷയം. ഫെബ്രുവരി 16 ന് ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത് മുതല്‍ ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ സിനിമയില്‍ ശിവകാര്‍ത്തികേയനൊപ്പം അഭിനയിക്കുന്ന സായ് പല്ലവിയെ കുറിച്ച് ചില ആവേശകരമായ വിശദാംശങ്ങള്‍ പങ്കിടുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി. സായി പല്ലവിക്ക് സിനിമയില്‍ വെല്ലുവിളി നിറഞ്ഞ വേഷമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. സായിയും ശിവകാര്‍ത്തികേയനും തമ്മിലുള്ള ചില നിര്‍ണായക ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സിനിമയില്‍ മികച്ച ഗാനനൃത്ത രംഗങ്ങള്‍ക്കും പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുമെന്നും പറഞ്ഞു. Read More…