മനസ്സിനെ ശാന്തമാക്കാനും സന്തോഷം നല്‍കാനും പാട്ട് കേള്‍ക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ അതിന് നല്ല അടിപൊളി പാട്ട് വേണമെന്ന് നിര്‍ബന്ധമില്ല. ദു:ഖസാന്ദ്രമായ പാട്ട് കേട്ടാലും മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് . വിഷാദ സിനിമാ ഗാനങ്ങളോട് മലയാളിക്കുള്ള പ്രത്യേകഇഷ്ടംകൂടി ഇതിനോട് ചേര്‍ത്തുവായിക്കാം. സങ്കടമുളവാക്കുന്ന പാട്ട് മനസ്സിനെ വിമലീകരിക്കുമെന്ന് ജേണല്‍ ഓഫ് ഏസ്റ്റെറ്റിക് എജ്യുക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ശോകമായ ഗാനം പലപ്പോഴും നമ്മുടെ ദു:ഖങ്ങളെ തൊട്ടുണര്‍ത്തുമെങ്കിലും. ദു:ഖകരമായ കാര്യങ്ങളെക്കുറിച്ച് തീവ്രമായ സംഭാഷണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന Read More…