ലോകകപ്പിലെ ഇന്ത്യാ ഓസ്‌ട്രേലിയ ആവേശകരമായ മത്സരത്തില്‍, ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ പേരെഴുതി. ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന കളിക്കാരനായി ഇന്ത്യന്‍ മുന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെയാണ് മറികടന്നത്. ഒക്ടോബര്‍ 8 ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് ബൗണ്ടറിക്ക് പായിച്ചതോടെ വാര്‍ണര്‍ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. വെറും 19 ഇന്നിംഗ്സുകളില്‍ നിന്നും ഈ നേട്ടം കൈവരിക്കാന്‍ വാര്‍ണര്‍ക്കായി. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും എബി ഡിവില്ലിയേഴ്സിന്റെയും റെക്കോര്‍ഡുകള്‍ Read More…
Tag: Sachin Tendulkar
രാഹുല്‍ദ്രാവിഡ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവരില്‍ നിന്നും സ്വാധീനം കൊണ്ട് രചിന്‍
വ്യാഴാഴ്ച അഹമ്മദാബാദില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പ് 2023 ലെ ആദ്യ മത്സരത്തില്‍ തന്റെ കന്നി സെഞ്ച്വറി അടിച്ച് സീനിയര്‍ ലോകകപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ന്യൂസിലന്റ് താരം രചിന്‍ രവീന്ദ്ര. നായകന്‍ കെയ്ന്‍ വില്‍സന്റെ അഭാവത്തില്‍ 23 കാരനെ മൂന്നാം നമ്പറില്‍ ഉപയോഗിച്ച ന്യൂസിലന്റിന്റെ നീക്കം ഫലിച്ചു. വെറും 93 പന്തില്‍ പുറത്താകാതെ 123 റണ്‍സ് നേടി പയ്യന്‍ ന്യൂസിലന്റ് ബാറ്റിംഗില്‍ നിര്‍ണ്ണായകമായി. തന്റെ ടീമിനെ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിക്കാന്‍ ന്യൂസിലന്‍ഡ് നല്‍കിയ ബാറ്റിംഗ് ഓര്‍ഡറിലെ പ്രമോഷന്‍ Read More…
ശുഭ്മാന്‍ഗില്‍ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 15 വര്‍ഷം മുമ്പത്തെ റെക്കോഡ് മറികടക്കുമോ?
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ഗില്‍ ഏകദിനത്തില്‍ ഏറ്റവും മികച്ച ഫോമിലാണ്. ഗില്‍ ഈ ഗീയറില്‍ പോയാല്‍ ഈ കലണ്ടര്‍ വര്‍ഷം തകരാന്‍ പോകുന്നത് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോഡായിരിക്കും. ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ശുഭ്മാന്‍ ഇനി ഉന്നമിടുന്നത് 1998 ല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കുറിച്ച നാഴിക്കല്ലാണ്. വെറും 23 വയസ്സിനിടയില്‍ ഈ വര്‍ഷം കളിച്ച ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടി ശുഭ്മാന്‍ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള Read More…
പാകിസ്താനെതിരേ വിജയിക്കണം; 78 റണ്‍സ് നേടിയാല്‍ രോഹിത് ഗാംഗുലിയെ പൊട്ടിക്കും
ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ അഭിമാനപോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് ഞായറാഴ്ച ഇരിക്കുന്നത് ഒരു വമ്പന്‍ നാഴികക്കല്ല്. ഞായറാഴ്ച പല്ലേക്കലേയില്‍ പാക്കിസ്ഥാനെതിരെ 78 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി രോഹിത് മാറും. വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്നവരുടെ പട്ടികയില്‍ മൂന്നാമനാകാനുള്ള അവസരമാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്. രോഹിത്തിന്റെ സഹതാരം വിരാട് കോഹ്ലി ഒന്നാമത് നില്‍ക്കുന്ന പട്ടികയില്‍ മുന്‍ നായകന്മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഞായറാഴ്ച Read More…