ദുബായ്: ഏകദിന ക്രിക്കറ്റിൽ മൂന്ന് അപൂർവ നാഴികക്കല്ലുകള്‍ പിന്നിട്ട് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ഒന്നാമത്തേത് ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി. രണ്ട്, സച്ചിനെ മറികടന്ന് അതിവേഗം 14,000 റൺസ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി. മൂന്ന്, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോഡും വിരാട് കോഹ്ലിക്ക് സ്വന്തം. മുന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്റെ 156 ക്യാച്ചുകളെന്ന നേട്ടമാണു കോഹ്ലി പഴങ്കഥയാക്കിയത്. ഇന്ത്യക്കായി 299 ഏകദിനങ്ങള്‍ Read More…
Tag: Sachin Tendulkar
സച്ചിന്‍ 10വര്‍ഷംകാണ്ട് നേടിയത് തന്റെ നാലാം ഇന്നിംഗ്സില്‍ നേടിയ വിനോദ് കാംബ്ലി
ന്യൂഡല്‍ഹി: ഇതിഹാസ പരിശീലകന്‍ രമാകാന്ത് അച്രേക്കറുടെ മാര്‍ഗനിര്‍ദേശപ്രകാരം വളര്‍ന്ന പ്രതിഭകളായ വിനോദ് കാംബ്ലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും അസാധാരണ ബാറ്റ്സ്മാന്‍മാരായി, പക്ഷേ അവരുടെ കരിയര്‍ വ്യത്യസ്തമായ വഴികളിലൂടെയാണ് സഞ്ചരിച്ചത്. 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോര്‍ഡ് തകര്‍ത്ത് ‘ക്രിക്കറ്റ് ദൈവം’ എന്ന പദവി നേടിയ സച്ചിന്‍ ക്രിക്കറ്റിലെ അനശ്വരതയിലേക്ക് ഉയര്‍ന്നപ്പോള്‍, കാംബ്ലിയുടെ കരിയര്‍ വഴിയിലെവിടെയോ വീണുടഞ്ഞു. മൈതാനത്തിനകത്തും പുറത്തും വിവാദങ്ങളോടും വ്യക്തിപരമായ വെല്ലുവിളികളോടും പൊരുതിനിന്ന കാംബ്ലിയുടെ യാത്ര ഒരിക്കല്‍പ്പോലും പലരും പ്രതീക്ഷിച്ചിരുന്ന ഉയരങ്ങളിലെത്തിയില്ല. വിനോദ് കാംബ്ലിയുടെ ആരോഗ്യനില വഷളായ വിവരം Read More…
ഷൊയബിന്റ പന്ത് കൊണ്ടത് വാരിയെല്ലില്‍; സച്ചിന്‍ മിണ്ടിയില്ല, രാവിലെ നോക്കുമ്പോള്‍ രണ്ട് ഒടിവ്
സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും തമ്മിലുള്ള സൗഹൃദവും കൂട്ടുകെട്ടും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ഒന്നാണ്. രണ്ട് ഇതിഹാസങ്ങളും ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകളായിരുന്നു. മൈതാനത്തിനകത്തും പുറത്തും ഒരുപോലെ സൗഹാര്‍ദ്ദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഇരുവരും കായികരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. സൗരവ് പലപ്പോഴും സച്ചിനെ തന്റെ ക്യാപ്റ്റന്‍സി കാലയളവിലെ ശക്തമായ സ്വാധീനവും നിരന്തരമായ പിന്തുണയായും വെളിപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് വെല്ലുവിളികള്‍ നേരിട്ടപ്പോള്‍, സച്ചിന്‍ ധാര്‍മികവും തന്ത്രപരവുമായ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുമായിരുന്നു. ഗാംഗുലി എപ്പോഴും സച്ചിന്റെ Read More…
നേരിട്ട ആദ്യ രണ്ടു പന്തും സിക്‌സറുകൾ പറത്തി; ഹിറ്റ്മാന്‍ രോഹിത് ശർമ്മ സച്ചിന് തുല്യനായി
ഇന്നിംഗ്‌സില്‍ നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്സറുകള്‍ തൂക്കി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അങ്ങിനെ ബാറ്റ് ചെയ്യുന്ന ആദ്യ ഓപ്പണര്‍ സ്ഥാനം രോഹിത് നേടി. കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ നാലര സെഷനുകള്‍ ബാക്കിനില്‍ക്കെ, ഇന്ത്യ ഓപ്പണിംഗ്ബാറ്റിംഗ് നടത്തിയപ്പോഴായിരുന്നു രോഹിത് ഈ റെക്കോഡ് കുറിച്ചത്. യശസ്വി ജയ്സ്വാള്‍ ആദ്യ ഓവറിലെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും പന്തുകള്‍ ഹസന്‍ മഹമൂദിനെ ബൗണ്ടറിയിലേക്ക് ഓടിച്ചപ്പോള്‍ മറുവശത്ത് ഖാലിദ് അഹമ്മദായിരുന്നു രോഹിതിന്റെ പ്രഹരം ഏറ്റുവാങ്ങിയത്. ഖാലിദിന്റെ ആദ്യപന്ത് പിച്ചില്‍ നിന്നും ഇറങ്ങി Read More…
ഒരു റെക്കോഡ് കൂടി തകര്‍ന്നു വീണു…! ആരാണ് കേമന്‍ കോഹ്ലിയോ, സച്ചിനോ?
സച്ചിന്‍ തെന്‍ഡുല്‍ക്കറോ വിരാട് കോഹ്ലിയോ ആരാണ് ഏറ്റവും മികച്ച ബാറ്റര്‍ എന്ന രീതിയില്‍ ഒരു ചര്‍ച്ചകള്‍ ആധുനിക കാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍ മാറ്റകളിലും തകര്‍ത്തടിക്കുന്ന കോഹ്ലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പല റെക്കോഡുകളും ഭേദിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകളുടെ വിലയിരുത്തല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് കൂടി കോഹ്ലി പിന്നിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27000 റണ്‍സ് തികയ്ക്കുന്ന താരമായി വിരാട് കോഹ്ലി സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തു. കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം Read More…
കോഹ്ലി 27,000 റണ്‍സ് നാഴികക്കല്ലിന് തൊട്ടടുത്ത് ; വെറും 58 റണ്‍സു മാത്രം അകലം
സെപ്തംബര്‍ 19 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയിലായിരിക്കും. അതിനൊരു കാരണമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഒരു റെക്കോഡിന് തൊട്ടടുത്താണ് വിരാട്‌കോഹ്ലിയിപ്പോള്‍ നില്‍ക്കുന്നത്. ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന താരത്തെ ഇനി ഏകദിന – ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ മാത്രമാകും ആരാധകര്‍ക്ക് കാണാനാകുക. ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കൂടി 80 സെഞ്ച്വറികളുള്ള വിരാട്‌കോഹ്ലി സെഞ്ച്വറികളുടെ Read More…
നടക്കാൻ ബുദ്ധിമുട്ടി അവശനിലയിൽ വിനോദ് കാംബ്ലി? സച്ചിനോട് സഹായം അഭ്യര്‍ത്ഥിച്ച് ആരാധകര്‍
ആരാധകരെ ആശങ്കയിലാഴ്ത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വൈറലകുന്നു. 52കാരനായ താരം നേരെ നില്‍ക്കാന്‍പോലും ബുദ്ധിമുട്ടുകയും തുടര്‍ന്ന് ഇത് ശ്രദ്ധിച്ച വഴിയാത്രക്കാര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ട് നടക്കാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. കാംബ്ലിയുടെ ആരോഗ്യനില വഷളായതില്‍ ആശങ്കാകുലരായ ആരാധകര്‍ അദ്ദേഹത്തിന്റെ സുഹൃത്തും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറോട് സഹായത്തിനായി സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വീഡിയോ വിനോദ് കാംബ്ലിയുതേുതന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2013-ല്‍ മുംബൈയില്‍ ഡ്രൈവിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതംമുതല്‍ അദ്ദേഹത്തിന് Read More…
ലോകത്ത് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ്താരം ആരാണെന്ന് അറിയാമോ? ക്രിക്കറ്റ് ദൈവത്തിന് 1250 കോടി…!
ഇന്ത്യയിലെ ക്രിക്കറ്റ്ഭ്രാന്ത് ലോകപ്രശസ്തമാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു കായിക വിനോദമെന്നതിലുപരി ഒരു മതമാണ്, അതുകൊണ്ടാണ് ക്രിക്കറ്റ് പ്രേമികള്‍ പലപ്പോഴും ചില കളിക്കാരെ ദൈവങ്ങളെപ്പോലെ ആരാധിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക വിനോദങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ്. ഏറ്റവും സമ്പന്നരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അറിയാമോ? ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ക്രിക്കറ്റ്‌ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്. 150 മില്യണ്‍ ഡോളര്‍ (ഏകദേശം 1250 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്നത്തെ തലമുറയിലെ ഏറ്റവും Read More…
പേര് ഇന്ത്യന്‍ ഇതിഹാസം സച്ചിനോട് സാമ്യം ; ആരാധന പക്ഷേ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ കോഹ്ലിയോട്
അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്. ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ്താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിനെ അനുസ്മരിപ്പിച്ചാണ് പിതാവ് പേര് ഇട്ടതെങ്കിലും സച്ചിന്‍ ദാസാന് ആരാധന ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയോടാണ്. സെമിയില്‍ 95 പന്തില്‍ 96 റണ്‍സാണ് യുവതാരം സച്ചിന്‍ ദാസ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പ് 2024 ലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യയുടെ ഇതിഹാസമായ തിരിച്ചുവരവ് നടത്തിയത് സച്ചിന്‍ ദാസും ക്യാപ്റ്റന്‍ ഉദയ് സഹാറനും ചേര്‍ന്നാണ്. Read More…