കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയായിരുന്ന അഖിൽ മാരാരുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് ട്വന്റി 20. താൻ പാർട്ടിയിൽ തുടരണമെങ്കിൽ തനിക്ക് അതുകൊണ്ട് പ്രയോജനമുണ്ടാകണമെന്നും ഇല്ലെങ്കിൽ തനിക്ക് നഷ്ടം മാത്രമേയുള്ളൂ എന്നുമാണ് അഖിൽ പറയുന്നതെന്ന് വ്യക്തമാക്കുന്ന ഫോൺ സന്ദേശമാണ് ട്വന്റി 20 തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. നേരത്തെ ട്വന്റി 20 കൺവീനർ സാബു എം. ജേക്കബ് തന്നെ വഞ്ചിച്ചെന്നും പണത്തിന് വേണ്ടിയാണ് സാബു പ്രവർത്തിക്കുന്നതെന്നും അഖിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ Read More…
Tag: Sabu M jacob
‘ജെട്ടി മാമാ… ഞാൻ ഞെട്ടി മാമാ…’ -സാബുവിന് മറുപടിയുമായി ശ്രീനിജിൻ എം.എൽ.എ
തനിക്കെതിരെ ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം. ജേക്കബ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പി.വി. ശ്രീനിജിൻ എം.എൽ.എ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ആരോപിക്കാത്ത പുതിയ 20-20 തള്ളുമായി സാബു ഇറങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ‘ജെട്ടി മാമാ… ഞാൻ ഞെട്ടി മാമാ… 20-20 സ്ഥാനാർഥികാൻ ഞാൻ സാബുവിനെ കണ്ടുവെന്ന്. 2018ൽ പാർട്ടി മെമ്പർഷിപ്പിൽ വന്ന ഞാൻ 2021ൽ ഇയാളുടെ അടുത്ത് സ്ഥാനാർത്ഥിയാകാൻ പോയത്രേ… കൊള്ളാം…. നാസ കണ്ടുപിടിത്തമാണല്ലോ… പക്ഷെ ഒത്തില്ല….’ -ശ്രീനിജിൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. മന്ത്രി പി. Read More…


