ഐപിഎൽ 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശകരമായ വിജയം. മുൻ നായകൻ രോഹിത് ശർമ്മയുടെയും റയാൻ റിക്കൽട്ടന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ ആറ് വിക്കറ്റിനാണ് മുംബൈ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ 13 വർഷമായി സീസണിലെ ആദ്യ മത്സരത്തിൽ തോൽക്കുന്നു എന്ന ശാപം മാറ്റിക്കുറിക്കാനും മുംബൈക്ക് സാധിച്ചു. 2012-ൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച ശേഷം ആദ്യമായാണ് മുംബൈ ഒരു സീസണിലെ ഉദ്ഘാടന മത്സരത്തിൽ വിജയിക്കുന്നത്. കൊൽക്കത്ത ഉയർത്തിയ 221 റൺസ് എന്ന Read More…
Tag: Ryan Rickelton
ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലോകകപ്പ് ടീം: റയാന്‍ റിക്കെള്‍ട്ടണും സ്റ്റബ്‌സും പുറത്ത്, മാര്‍ക്രം നായകന്‍
ഡര്‍ബന്‍: വെടിക്കെട്ട് ബാറ്റര്‍മാരായ റയാന്‍ റിക്കെള്‍ട്ടണിനും ട്രിസ്റ്റന്‍ സ്റ്റബ്‌സും ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനു പുറത്ത്. ഇന്നലെ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡില്‍ യുവപേസര്‍ ക്വെന മാഫക്കയും മുന്‍നിര ബാറ്റര്‍ ജാസണ്‍ സ്മിത്തും. ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന ഏഴോളം താരങ്ങളെയാണ് ദക്ഷിണാഫ്രിക്ക അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. വാരിയെല്ലിനു പരുക്കേറ്റ് അടുത്തിടെ സമാപിച്ച ഇന്ത്യാ പര്യടനം നഷ്ടമായ പേസര്‍ കഗീസോ റബാഡയ്ക്കു പുറമേ 2024 ടി-20 ലോകകപ്പില്‍ ടീമിന്റെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍നിരക്കാരനായ ആന്റിക് നോക്കിയയും സ്‌ക്വാഡിലുണ്ട്. ഇവരടക്കം Read More…
ഒറ്റക്കൈകൊണ്ടെടുത്ത ഒരു ക്യാച്ചിന് 1.07 കോടി ! വീഡിയോ
കേപ് ടൗണ്‍: എസ്‌എ20 ക്രിക്കറ്റ് ലീഗിലെ ഉദ്‌ഘാടന മത്സരത്തില്‍ ക്യാച്ചെടുത്ത ആരാധകന് ലഭിച്ചത് 1.07 കോടി രൂപ. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സും എം.ഐ. കേപ് ടൗണും തമ്മില്‍ നടന്ന ഉദ്‌ഘാടന മത്സരത്തിലാണു സംഭവം. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ് 15 റണ്ണിനു ജയിച്ചു. ഡര്‍ബന്‍ ഉയര്‍ത്തിയ 233 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേപ് ടൗണിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 217 റണ്ണെടുക്കാനെ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ റയാന്‍ റികല്‍ടണ്‍ സെഞ്ചുറിയടിച്ചെങ്കിലും കേപ് ടൗണിനെ ജയിപ്പിക്കാനായില്ല. മത്സരത്തിനിടെ റിക്കല്‍ട്ടണിന്റെ ഒരു Read More…



