വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നും പുറത്തുവന്ന ഒരു വീഡിയോ കാണികളെ ഒന്നടങ്കം അസ്വസ്ഥരാക്കി. ഒരു വിവാഹ ചടങ്ങിൽ പാകം ചെയ്തുകൊണ്ടിരുന്ന റൊട്ടിയിൽ ഒരു പാചകക്കാരൻ തുപ്പുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഫെബ്രുവരി 24 തിങ്കളാഴ്ച്ച ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് നിർബന്ധിതരായി. റൊട്ടി ഉണ്ടാക്കുന്നതിനിടയിൽ ഒരാൾ തുപ്പുന്ന വീഡിയോ വൈറലായതായി പോലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ്ങും Read More…