Sports

വാങ്കഡേയില്‍ രോഹിത്ശര്‍മ്മയ്ക്ക് ചരിത്രനേട്ടം ; ഐപിഎല്‍ സിക്‌സറു കളില്‍ സെഞ്ച്വറി

ഇതുവരെയും തന്റെ ശരിയായ ഫോമില്‍ എത്തിയിട്ടില്ലെങ്കിലും മുംബൈസിറ്റി മുന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ മേലുള്ള ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ഒരു കുറവുമില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ രോഹിത് ശര്‍മ്മ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഒരേ വേദിയില്‍ സിക്‌സറിന്റെ കാര്യത്തില്‍ സെഞ്ച്വറി നേടി. ഒരു പന്ത് മുതല്‍ തന്നെ ആക്രമണോത്സുകതയോടെ കാണപ്പെട്ട അദ്ദേഹം മുഹമ്മദ് ഷമിക്കെതിരെയുള്ള സിക്‌സറിലൂടെ റെക്കോര്‍ഡ് ബുക്കുകളില്‍ തന്റെ പേര് രേഖപ്പെടുത്തി. തന്റെ പ്രിയപ്പെട്ട വാങ്കഡെ സ്റ്റേഡിയത്തില്‍ അദ്ദേഹം 100 Read More…

Sports

ചാംപ്യന്‍സ്‌ട്രോഫിയില്‍ ഇന്ത്യ കപ്പടിച്ചത് അപരാജിതരായി ; രോഹിത് ശര്‍മ്മയുടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു

ദുബായ്: ന്യൂസിലന്റിനെ ഫൈനലില്‍ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയ ഇന്ത്യ ചാംപ്യന്‍സ്‌ട്രോഫിയില്‍ രചിച്ചത് അസാധാരണ ചരിത്രം. അപരാജിതരായി കപ്പടിച്ച ഇന്ത്യ ഐസിസി ചാംപ്യന്‍സ്‌ട്രോഫിയില്‍ മൂന്ന് തവണ കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായിട്ടുമാണ് മാറിയത്. ഇതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ തവണ ബാക്ക്-ടു ബാക്കായി രണ്ടു ഐസിസി ഇവന്റുകളില്‍ വിജയം നേടാനുമായി. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ മൂന്ന് തവണ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. അതേസമയം മത്സരത്തില്‍ ഇത്തവണയും ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് ടോസ് നഷ്ടമായി. Read More…

Sports

രോഹിത് മാത്രമല്ല രഞ്ജിയില്‍ പൊട്ടിയത്; ഇന്ത്യന്‍ ടീമിലെ ഈ സൂപ്പര്‍താരങ്ങള്‍ക്കും രക്ഷയുണ്ടായില്ല…!

ഇത്തവണത്തെ രഞ്ജിട്രോഫിയുടെ ഏറ്റവും വലിയ ഗൗരവം ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും കളിക്കാനിറങ്ങുന്നു എന്നതായിരുന്നു. എന്നാല്‍ മിക്ക ടീമിലെയും ഇന്ത്യന്‍ താരങ്ങള്‍ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ചെറിയ സ്‌കോറുമായി കൂടാരം കയറുന്നത് കണ്ടു. മൂംബൈയ്ക്ക് വേണ്ടി രോഹിത്ശര്‍മ്മയും ഡല്‍ഹിക്ക് വേണ്ടി ഋഷഭ് പന്തും പഞ്ചാബിന് വേണി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും രഞ്ജി കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ദീര്‍ഘനാളുകള്‍ക്ക് ശേഷം സംസ്ഥാനത്തിന് കളിക്കാനിറങ്ങിയപ്പോള്‍ ഫോം കണ്ടെത്താനായില്ല. വ്യാഴാഴ്ച മുംബൈയും ജമ്മു കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി ഏറ്റുമുട്ടലില്‍ Read More…

Sports

തല്‍ക്കാലം ഗംഭീറിന്റെ സീറ്റിന് മാറ്റമില്ല ; വിരാട്‌കോഹ്ലിയും രോഹിതും ചാംപ്യന്‍സ് ട്രോഫിയിലും ഇഗ്‌ളണ്ടിലും കളിക്കും

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്ന് മാത്രമല്ല ഏറ്റവും മോശമാകുകയും ചെയ്തു. പരമ്പര ഏറ്റവും പണിയായത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീറിനും ടീമിലെ മുന്‍നിര ബാറ്റര്‍മാരായ വിരാട്‌കോഹ്്‌ലിക്കും രോഹിത്ശര്‍മ്മയ്ക്കുമാണ്. ചാംപ്യന്‍സ് ട്രോഫിയും ഇംഗ്‌ളണ്ട് പരമ്പരയും വരാനിരിക്കെ ഇവരുടെയെല്ലാം സീറ്റ് ചോദ്യം ചെയ്യപ്പെടുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ബിസിസിഐ അവലോകന യോഗം ചേരും, എന്നിരുന്നാലും, വലിയ മാറ്റങ്ങളൊന്നും ടീമില്‍ ഉണ്ടാകാനിടയില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീറിനെ നിലനിര്‍ത്തും, രോഹിത് ശര്‍മ്മയും വിരാട് Read More…

Sports

ധോണിയുടേയും ദ്രാവിഡിന്റേയും പിന്നാലെ; നിശബ്ദ വിടപറയലിന് രോഹിത് ശര്‍മ്മയും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങളെ നായകന്മാരായി ആദരിക്കാറുണ്ടെങ്കിലും വിടവാങ്ങലുകള്‍ പലപ്പോഴും അവര്‍ക്ക് കയ്‌പ്പേറിയതായി മാറാറുണ്ട്. ടീമിനായി ഫോമിലായിരിക്കുമ്പോള്‍ അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ഇവരുടെ കവര്‍ ഡ്രൈവുകള്‍, ഉയര്‍ന്ന സിക്‌സറുകള്‍, വിക്കറ്റുകള്‍, മാച്ച് വിന്നിംഗ് നേട്ടങ്ങള്‍ എന്നിവയെല്ലാം പ്രകീര്‍ത്തിക്കുന്ന ആരാധകര്‍ പക്ഷേ താരങ്ങള്‍ കരിയറിന്റെ അവസാനത്തേക്ക് കടക്കുന്നതോടെ അവരുടെ കരിയര്‍ പലപ്പോഴും നിശബ്ദമായി അവസാനിക്കുന്നത്. തന്റെ റെഡ് ബോള്‍ കരിയറിന് അത്തരമൊരു അന്ത്യം നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാവായ രോഹിത് ശര്‍മ്മ. കഴിഞ്ഞ വര്‍ഷം ഇന്ത്യയെ Read More…

Sports

കോഹ്ലിക്ക് കൈമാറാന്‍ സന്ദേശം കൈമാറിയ വിരാടിന്റെ ആരാധികയ്ക്ക് രോഹിത്ശര്‍മ്മ നല്‍കിയ മറുപടി

തന്നോട് ഓട്ടോഗ്രാഫ് ചോദിച്ച വിരാട്കോഹ്ലിയുടെ ആരാധികയോട് ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ പറഞ്ഞ മറുപടി വൈറലാകുന്നു. രണ്ടാം ടെസ്റ്റിന് മുമ്പായി ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനിലായിരുന്നു ആരാധിക രോഹിതിനെ ഓട്ടോഗ്രാഫിനായി സമീപിച്ച് കോഹ്ലിക്ക് സന്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടത്. പരിശീലനം കഴിഞ്ഞ് കിറ്റുമായി മടങ്ങി വരുമ്പോള്‍ മുകളില്‍ നിന്നും ആരാധിക താരത്തെ ഓട്ടോഗ്രാഫിനായി വിളിക്കുകയായിരുന്നു.അവിടെ നില്‍ക്ക് Read More…