മുംബൈയിലെ ജൂഹുവിൽ നടന്ന അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച ബി.എം.ഡബ്ല്യു ഡ്രൈവറായ സ്ത്രീയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ . ട്രാഫിക് ഉദ്യോഗസ്ഥൻ വാഹനത്തിന് മുന്നിൽ നിന്ന് കാർ നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും, തിരക്കുള്ള റോഡിലൂടെ കാർ മുന്നോട്ട് എടുക്കുകയും തുടർന്ന് അവിടെനിന്ന് ഓടിച്ചു പോകുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ‘MH 02 GJ 8704’ എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ഈ ബി.എം.ഡബ്ല്യു കാർ ജൂഹുവിൽ വെച്ച് ഒരു സ്കൂട്ടറിലും Read More…
Tag: RoadRage
‘നീ പറഞ്ഞിട്ട് പോയാല്‍മതി! ’; കാമുകനൊപ്പം മറ്റൊരു യുവതി, കാറിന്റെ ബോണറ്റിൽ തൂങ്ങി കാമുകി, ശരീരത്തിലൂടെ കാർ കയറ്റി യുവാവ് -വീഡിയോ
കാറിന്റെ ബോണറ്റിൽ പിടിച്ചുതൂങ്ങി നിൽക്കുന്ന യുവതി, ക്രമേണ വേഗം കൂട്ടുന്ന കാർ, തുടർന്ന് പിടിവിട്ട് മുന്നിലേക്ക് വീഴുന്ന യുവതിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി പോകുന്ന ദാരുണമായ കാഴ്ച. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവമാണിത്. അനാമിക എന്ന യുവതിക്കാണ് ഈ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹനാസ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം അനാമികയും ഷഹനാസും ഏറെക്കാലമായി അടുത്ത പരിചയത്തിലായിരുന്നു. എന്നാൽ അനാമികയോട് താൻ ‘യഷ് താക്കൂർ’ ആണെന്നാണ് Read More…
മദ്യക്കുപ്പിയുമായി കാറിന് മുകളിൽ താണ്ഡവം! ഡ്രൈവർക്ക് നേരെ മദ്യമൊഴിച്ച് യുവതി ; വീഡിയോ വൈറൽ
ഹരിയാനയിലെ പൊതുനിരത്തിൽ ഒരു യുവതി ബഹളമുണ്ടാക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു . കാറിന്റെ മുകളിൽ കയറിപ്പറ്റിയിരുന്ന് മദ്യക്കുപ്പിയെന്ന് തോന്നിക്കുന്ന ഒന്ന് കൈയ്യിലേന്തി നില്ക്കുന്ന യുവതിയെ ചുറ്റുമുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിലുണ്ട്. തടയാൻ ശ്രമിച്ചവരുമായി യുവതി രൂക്ഷമായ തർക്കത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർ താൻ സഞ്ചരിച്ചിരുന്ന ഓല ടാക്സി ഡ്രൈവർക്ക് നേരെ മദ്യം ഒഴിച്ചതായും ആരോപിക്കപ്പെടുന്നു. നാട്ടുകാർ വിഷയത്തിൽ ഇടപെട്ട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും, ഇവരോട് യുവതി പ്രദേശിക ഭാഷയിലോ അല്ലാതെ ഇംഗ്ലീഷിൽ ഉറക്കെ സംസാരിക്കുകയും വഴക്കിടുകയുമായിരുന്നു. Read More…



