Oddly News

മകളെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിയെ കൊമ്പിൽ കുത്തിയെറിഞ്ഞ് പശു, ഞെട്ടിക്കുന്ന വീഡിയോ

കഴിഞ്ഞ ഏതാനും നാളുകളായി ചെന്നൈയിൽ തെരുവ് മൃഗങ്ങളുടെ ആക്രമണം വർധിച്ചുവരുന്നത് കടുത്ത ആശങ്കകൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസമാണ് കൊളത്തൂരിലെ ബാലാജി നഗറിൽ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ ഒരു പശു കാൽനട യാത്രക്കാരായ ഒരു സ്ത്രീയെയും കുഞ്ഞിനേയും ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായത്. മകളുമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് വഴിയരികിൽ നിന്ന പശു അപ്രതീക്ഷിതമായി ഇരുവർക്കുമെതിരെ തിരിഞ്ഞത്. മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി ഭിത്തിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു. കൊമ്പിൽ തൂക്കി യുവതിയെ നിലത്തേക്ക് എറിഞ്ഞ പശു വീണ്ടും കുത്താൻ ശ്രമിച്ചു. Read More…

Crime

നടുറോഡില്‍ യുവതി ബലാത്സംഗത്തിനിരയായി; രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ ചിത്രീകരിച്ച് നാട്ടുകാര്‍

ഉജ്ജയിനിലെ തിരക്കേറിയ റോഡില്‍ യുവതി ബലാത്സംഗത്തിനിരയായപ്പോള്‍ വഴിയാത്രക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം ലൈംഗികാതിക്രമത്തിന്റെ വീഡിയോ പിടിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കുകയും ചെയ്തു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളില്‍ ഒന്നായ കൊയ്ല ഫടക് ഏരിയയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ലോകേഷ് എന്ന പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പ്രലോഭിപ്പിച്ച് തന്നോടൊപ്പം കൊണ്ടുപോകുകയും മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുകയും മദ്യലഹരിയില്‍ റോഡരികിലെ വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതി പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തി Read More…