Oddly News

പാറ്റാക്കടത്ത്‌ തടഞ്ഞ്‌ ഓസ്‌ട്രേലിയ; പിടിച്ചെടുത്തത്‌ ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെ, മൂല്യം ഒന്നരകോടിയിലേറെ

സിഡ്‌നി: വിദേശയിനം പാറ്റകളുടെ അനധികൃത കടത്തിനും വളർത്തലിനുമെതിരെ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ ഭരണകൂടം. ന്യൂ സൗത്ത് വെയിൽസിലെ ഒരു വാണിജ്യ പ്രജനന കേന്ദ്രത്തിൽ അധികൃതർ നടത്തിയ റെയ്ഡിൽ ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഈ പാറ്റകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1,89,90,100 രൂപയോളം മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. അതായത് ഒരു പാറ്റയ്ക്ക് മാത്രം ഇന്ത്യൻ രൂപ ഏകദേശം 189.90 രൂപയോളം വിലവരും! മനുഷ്യന്റെ കൈപ്പത്തിയോളം വലിപ്പമുള്ളതും പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഹിസ്സിങ് പാറ്റകളെയാണ് പ്രധാനമായും Read More…

Featured Oddly News

‘ഞാൻ പാറ്റകളെയും പക്ഷികളെയും ആമകളെയും കഴിച്ചു’: 95 ദിനങ്ങൾ നടുകടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ അതിജീവനം

പസഫിക് സമുദ്രത്തിൽ നീണ്ട 95 ദിവസം കുടുങ്ങിപ്പോയ പെറുവിയൻ മത്സ്യത്തൊഴിലാളി ഒടുവിൽ ജീവിതത്തിലേക്ക്. തെക്കൻ പെറുവിയൻ തീരത്തെ മാർക്കോണ എന്ന പട്ടണത്തിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട മാക്‌സിമോ നാപ എന്ന മത്സ്യതൊഴിലാളിയാണ് മൂന്നുമാസം നീണ്ട പോരാട്ടത്തിനോടുവിൽ കുടുംബവുമായി ഒന്നിച്ചത്. ഡിസംബർ 7നാണ് രണ്ടാഴ്‌ച്ചത്തേക്കുള്ള യാത്രയ്‌ക്കുള്ള ഭക്ഷണമെല്ലാം പാക്ക് ചെയ്ത് മാക്സിമോ കടലിലേക്ക് പുറപ്പെട്ടത്. എന്നാൽ പത്തു ദിവസം എത്തുന്നതിനു മുൻപ് തന്നെ കാലാവസ്ഥ മോശമാകുകയും കൊടുങ്കാറ്റിൽ, ബോട്ട് വഴിതെറ്റി പസഫിക് സമുദ്രത്തിലേക്ക് ഒലിച്ചുപോകുകയുമായിരുന്നു. മാക്സിമോയെ കാണാതായതോടെ അദ്ദേഹത്തിന്റെ Read More…