Featured Good News

ആറ്റില്‍ മുങ്ങിത്താഴ്ന്ന നാലുവയസുകാരിക്ക് രക്ഷകനായി കോളജ് വിദ്യാര്‍ഥി

കുട്ടനാട്: വീടിനു മുന്നില്‍ കളിക്കുന്നതിനിടെ കാല്‍വഴുതി ആറ്റിലേക്കു വീണ നാലു വയസുകാരിയുടെ ജീവന്‍ രക്ഷിച്ച് ബന്ധുവായ യുവാവ്. മാമ്പുഴക്കരി പനിക്ക് ബൈജു തോമസിന്റെയും ജാസ്മിന്‍ ബൈജുവിന്റെയും മകനായ റോഹന്‍ ഡി. ജേക്കബാണ് (19) നാട്ടിലെ താരമായത്. ചങ്ങനാശേരി എസ്.ബി. കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റോഹന്‍. മാമ്പുഴക്കരി പനികീഴില്‍ ജോഷി കുര്യന്റെ മകള്‍ ആന്‍ മരിയയാണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. വീട്ടുമുറ്റത്ത് കുമള ഊതിപ്പറപ്പിച്ച് കളിക്കുന്നതിനിടെ തൊട്ടടുത്തായി ഒഴുകുന്ന പമ്പയാറ്റിലേക്ക് അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. Read More…

Oddly News

ഈ എട്ട് രാജ്യങ്ങൾക്ക് നദിയില്ല, വരണ്ട പ്രദേശവും കടൽത്തീരവും മാത്രം

നദികൾ ശുദ്ധജലത്തിന്റെ സ്രോതസ്സാണ്. നദികളുടെയും അരുവികളുടെയും മറ്റ് ജലാശയങ്ങളുടെയും സമൃദ്ധമായ ഭൂപ്രകൃതിയാണ് കേരളത്തിന്റേത് കേരളത്തിൽ 44 നദികളുണ്ട് അവ ചുറ്റുമുള്ള മണ്ണിനെ സമ്പുഷ്ടമാക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു, കൃഷിക്ക് സഹായിക്കുകയും വീട്ടുജോലികൾക്ക് ശുദ്ധജലം നൽകുകയും ചെയ്യുന്നു. എന്നാൽ ചില രാജ്യങ്ങൾക്ക് സ്വാഭാവികമായി ഒഴുകുന്നതുമായ ഒരു നദികളേയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമോ? കാരണം അവ ഭൂമിശാസ്ത്രപരമായി ശുദ്ധജല സ്രോതസ്സ് ഇല്ലാത്ത പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു നദി പോലും ഇല്ലാത്ത രാജ്യങ്ങളുടെ പേരുകൾ ഇതാ: സൗദി അറേബ്യ എന്ന വികസിത Read More…

Featured The Origin Story

എന്താണ് സിന്ധു നദീജല ഉടമ്പടി ?ഇന്ത്യയെയും പാകിസ്ഥാനെയും എങ്ങനെ ബാധിക്കും?

പല്‍ഹഗാം ഭീകരാക്രമണത്തോടെ അപ്രതീക്ഷിതമായി ശ്രദ്ധനേടിയിരിക്കുകയാണ് സിന്ധു നദീജല ഉടമ്പടി. ചൊവ്വാഴ്ച 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ഇന്ത്യ പാകിസ്ഥാന് ശക്തമായ സൂചനകള്‍ നല്‍കി. എന്നാല്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ ഏത് രീതിയിലാണ് പാകിസ്താന് തിരിച്ചടിയാകുക? സിന്ധു നദീജല ഉടമ്പടി എന്താണ്? ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച ഒരു ജല പങ്കിടല്‍ കരാറാണ് ഇത്. ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന ആറ് നദികളുടെ Read More…

Travel

അടിയിലെ ഉരുളന്‍ കല്ലുകള്‍ പോലും സുതാര്യം, ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദി, ഏതാണ് ആ നദി?

ഇന്ത്യയില്‍ നദികള്‍ക്ക് സാമ്പത്തികവും ചരിത്രപരവുമായി മാത്രമല്ല മതപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്. ഇവിടെ നദികള്‍ ഇന്ത്യയുടെ ജീവനാഡി എന്നാണ് അറിയപ്പെടുന്നത്. കാരണം, നദികള്‍ കൃഷിയുടെയും ജലവിതരണത്തിന്റെയും പ്രധാന ഉറവിടം മാത്രമല്ല, സാംസ്‌കാരികവും ആത്മീയവുമായ വീക്ഷണകോണില്‍ കൂടി പ്രധാനമാണ്. എന്നിരുന്നാലും നദികളിലെ മലിനീകരണം മൂലം മിക്കവാറും ജലം മലിനവും കൃഷി ഉള്‍പ്പെടെ മുഴുവന്‍ ആവാസവ്യവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു. അതേസമയം ഇന്ത്യയില്‍ ശുദ്ധിയും വൃത്തിയുമുള്ള അനേകം നദികള്‍ കൂടി നമുക്കുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തെ ഉംഗോട്ട് നദിയെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള Read More…

Travel

ഒറിനോക്കോയുടെ വന്യസുന്ദരി ; കാനോക്രിസ്റ്റല്‍സിന് അഞ്ച് വര്‍ണ്ണം ; നദി വര്‍ഷം മുഴുവന്‍ നിറംമാറിക്കൊണ്ടിരിക്കും

തേടിയെത്തുന്ന മനുഷ്യരെ മാത്രം കാണിക്കാന്‍ പാകത്തിന് ലോകത്ത് അനേകം അതിശയങ്ങളാണ് പ്രകൃതി നിഗൂഡമായി സൂക്ഷിച്ചിട്ടുള്ളത്. വിശാലമായ കടലും പര്‍വ്വതങ്ങളും മഞ്ഞുപാളികളും വെള്ളച്ചാട്ടവും എല്ലാം ഇതില്‍പ്പെടും. അത്തരത്തില്‍ പ്രകൃതി കൈക്കുമ്പിളിനുള്ളില്‍ സൂക്ഷിക്കുന്ന നിറം മാറുന്ന കാനോ ക്രിസ്റ്റല്‍സിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കൊളംബിയയിലെ പ്രസിദ്ധമായ ‘അഞ്ച് നിറങ്ങളുടെ നദി’യാണ് കാനോ ക്രിസ്റ്റല്‍സ്. ഇതിനെ ‘ലിക്വിഡ് റെയിന്‍ബോ’ എന്നും അറിയപ്പെടുന്നു. വര്‍ഷം മുഴുവനും നിറംമാറുന്നതാണ് പ്രത്യേകത. ഒറിനോകോ തടത്തിന്റെ ഭാഗമായ ഗ്വായബെറോ നദിയുടെ കൈവഴിയാണ് കാനോ ക്രിസ്റ്റല്‍സ്. ഇതിന് ഏകദേശം 100 കിലോമീറ്റര്‍ Read More…