മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. തിരിച്ചുവരവ് പ്രതീക്ഷയില്‍ ഒരുപിടി താരങ്ങള്‍. ട്വന്റി-20 ലോകകപ്പിനു പിന്നാലെ 2027-ല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി)ന്റെ ഏകദിന ലോകകപ്പും എത്തുന്ന സാഹചര്യത്തില്‍ വെറ്ററന്‍ താരങ്ങളടക്കം നീലപ്പടയില്‍ ഇടംപിടിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിറംമങ്ങിയ ബൗളിങ് നിര അഴിച്ചുപണിയുമോയെന്നതിലാണ് എല്ലാവര്‍ക്കും ആകാംക്ഷ. ജോലിഭാരം കണക്കിലെടുത്ത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് കിവികള്‍ക്കെതിരേ വിശ്രമം അനുവദിച്ചേക്കുമെന്നാണു സൂചന. Read More…
Tag: rishabh pant
പന്തിനും പിച്ചിനും അരങ്ങേറ്റം; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന്
ഗുവാഹാത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും. ഇന്ത്യയിലെ ഏറ്റവും കിഴക്കുള്ള ബര്‍സാപാര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ടെസ്‌റ്റ് മത്സരമെന്ന സവിശേഷതയുണ്ട്. ഗുവാഹാത്തിയില്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സൂര്യോദയം നേരത്തെയായതിനാല്‍ മത്സരം ഒന്‍പതിന് തുടങ്ങും. ആദ്യ ഇടവേള 11 മണിക്കും ഉച്ച ഭക്ഷണത്തിന് 1.20 നും പിരിയും. പിച്ചിനെ കുറിച്ചു കാര്യമായ ധാരണയില്ലാതെയാണു ടീമുകള്‍ ഇറങ്ങുന്നത്. രണ്ട് ടെസ്‌റ്റുകളുടെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ജയം അനിവാര്യമാണ്. കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ Read More…
കോടികള്‍ മുടക്കി ഫോം വാങ്ങാനാകുമോ; IPLലെ പണം വാരിയെറിഞ്ഞ് വാങ്ങിയവരെല്ലാം വന്‍ ഫ്‌ളോപ്പ്
ഐപിഎല്‍ എല്ലായ്പ്പോഴും യുവാക്കളെ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ഒരു അടിത്തറയാണ്. പണസമൃദ്ധമായ ടൂര്‍ണമെന്റ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കോടികള്‍ മുടക്കുന്നവര്‍ വന്‍ പരാജയമായി മാറുന്ന ഐപിഎല്‍ പതിവിന് ഇത്തവണയും വലിയ മാറ്റമൊന്നും ഉണ്ടായില്ല. കോടികള്‍ ഒഴുക്കി ടീമുകള്‍ വാങ്ങിയ പ്രശസ്ത താരങ്ങളില്‍ പലരും പരാജയപ്പെട്ടു. ലേലത്തില്‍ മികച്ച പ്രതിഫലം കിട്ടിയ പലരും വേണ്ടസമയത്ത് ടീമിനെ തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടു. ഇതില്‍ ഒന്നാമന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉപനായകനായി തെരഞ്ഞെടുക്കപ്പെട്ട ഋഷഭ് പന്താണ്. ഐപിഎല്‍ Read More…
വില 27കോടി, സൂപ്പര്‍ജയന്റ്‌സിന് ഋഷഭ് പന്ത് ബാദ്ധ്യതയാകുന്നു ; തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും വീണു
തകര്‍പ്പനടിക്കാര്‍ക്ക് മാത്രം ഇടമുള്ള ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് നായകന്‍ ഋഷഭ്പന്ത് ബാദ്ധ്യതയാകുന്നു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ബാറ്റിംഗ് പരാജയം രുചിക്കുന്ന താരം വിക്കറ്റ് കീപ്പിംഗിലും മോശം പ്രകടനം തുടരുകയാണ്. ഐപിഎല്‍ ലേലത്തില്‍ വന്‍തുകകളില്‍ ഒന്ന് മുടക്കി എല്‍എസ്ജി ടീമില്‍ കൊണ്ടുവന്ന 27 കാരന്‍ ഏപ്രില്‍ 2 ന് പഞ്ചാബ് കിംഗ്സിനെതിരായ മൂന്നാം മത്സരത്തിന്റെ അഞ്ചാം ഓവറില്‍ വെറും 2 റണ്‍സിന് പുറത്തായത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ജിദ്ദയില്‍ നടന്ന മെഗാ ലേലത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും Read More…
27 കോടിയുടെ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ 3 മണ്ടത്തരങ്ങള്‍; എല്‍എസ്ജി യുടെ വിധിയെഴുതി
അവസാന ഓവറിലെ ത്രില്ലര്‍ ഉണ്ടായ ഐപിഎല്‍ 2025 ലെ നാലാമത്തെ മത്സരം ഇതുവരെ നടന്നതില്‍ ഏറ്റവും ആവേശകരമായിരുന്നു. ഐപിഎല്‍ താരലേല ത്തില്‍ 27 കോടി രൂപയ്ക്കാണ് ഋഷഭ് പന്തിനെ സ്വന്തമാക്കുമ്പോള്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് മികച്ച ഒരു പ്രകടനമാണ് ഈ സീസണില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഒരു റണ്ണിന്റെ ആവേശകരമായ വിജയം രേഖപ്പെടുത്തി. ഇന്ത്യന്‍ ടീമിന്റെ ഭാവിയിലെ നായകനാകാന്‍ പ്രതീക്ഷിക്കപ്പെടുന്ന പന്തിന്റെ മൂന്ന് പിഴവുകളായിരുന്നു ഒരു റണ്ണിന് ഈ മത്സരം തന്റെ പഴയ ടീമിന് സമ്മാനിക്കാന്‍ ഇടയായത്. Read More…
ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എന്താണ് പറ്റിയത് ? പരിശീലകനെ മാറ്റി, ഋഷഭ്പന്തിനെയും മാറ്റും?
ഐപിഎല്ലിലെ വമ്പന്‍ ടീമുകളില്‍ ഒന്നായ ഡല്‍ഹി ക്യാപിറ്റല്‍സിന് എന്താണ് പറ്റിയത് ? കഴിഞ്ഞ ഏതാനും സീസണിലെ കനത്ത തിരിച്ചടിക്ക് ശേഷം പരിശീലകനെ മാറ്റിയ അവര്‍ നായകന്‍ ഋഷഭ് പന്തിനെയും മാറ്റാനുള്ള നീക്കത്തിലാണ്. ഈ ഐപിഎല്‍ സീസണില്‍ താരം പുതിയ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഐപിഎല്‍ 2025ല്‍ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തും പന്തിനെ ടീമില്‍ നിന്നു വിട്ട് പുതിയൊരാളെ നായകനാക്കണമെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റും ആഗ്രഹിക്കുന്നുണ്ട്. അടുത്തിടെ മുഖ്യ Read More…
സഞ്ജുവോ, പന്തോ? ഗൗതംഗംഭീര്‍ ലങ്കന്‍ പര്യടനത്തില്‍ ആരെ പരിഗണിക്കും ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ പര്യടനത്തിനൊരുങ്ങുമ്പോള്‍ ആദ്യമായി ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്ന ഗൗതംഗംഭീറിനെ കുഴയ്ക്കുന്ന ചോദ്യം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ തെരഞ്ഞെടുപ്പാണ്. ശ്രീലങ്കയ്ക്ക് എതിരേയുള്ള മൂന്ന് ടി20 മത്സരങ്ങളില്‍ പന്തിനെ ഉപയോഗിക്കണോ സഞ്ജുവിനെ ഉപയോഗിക്കണോ എന്നതാണ് പ്രശ്‌നം. സഞ്ജുവും പന്തും ഒരുപോലെ ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ തകര്‍പ്പനടിക്കാരായ വിക്കറ്റ് കീപ്പര്‍മാരാണെന്നതാണ് ഗംഭീറിനെ ആശയക്കുഴപ്പത്തിലാക്കുക. ദ്രാവിഡിന്റെ പിന്‍ഗാമി എന്ന നിലയില്‍ ഗംഭീറിന് വിജയത്തോടെ പരിശീലക കാലാവധി തുടങ്ങേണ്ടതുണ്ട്. നിലവില്‍ ലോകചാംപ്യന്മാരായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ശ്രീലങ്കയ്ക്ക് Read More…
ലോകകപ്പ് ടീമില്‍ പന്തിനേക്കാള്‍ സഞ്ജുവാണ് മികച്ച ചോയ്‌സ് ; ഈ കണക്കുകള്‍ അങ്ങിനെയാണ് പറയുന്നത്
ഒരു മാസത്തിനുള്ളില്‍ യുഎസിലും കരീബിയനിലും നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിന്റെ ഭാഗമാണ് ഋഷഭ്പന്തും സഞ്ജു സാംസണും. എന്നാല്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ എന്ന നിലയിലുള്ള അവരുടെ റോളുകള്‍ കണക്കിലെടുത്താല്‍ മൈതാനത്ത് രണ്ടുപേര്‍ക്കും ഒരുമിക്ക് കളിക്കാന്‍ ഒരു സാധ്യതയുമില്ല. ഐസിസി ഇവന്റില്‍ ഒരാളെ വിക്കറ്റ് കീപ്പറായും മറ്റേയാളെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായും കളിക്കാന്‍ ഇന്ത്യക്ക് മതിയായ ഇടമില്ലാത്തതിനാല്‍, രണ്ടുപേരില്‍ ആരാകും ടീമിലെത്തുക എന്ന കാര്യത്തിലാണ് മത്സരം. മിക്കവാറും ഐപിഎല്ലിലെ പ്രകടനമാകും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. 26 കാരനായ പന്തിനാണ് Read More…
ടി20 ലോകകപ്പ് സഞ്ജുവിന് വീണ്ടും നിരാശയാകുമോ? രാഹുലിനെയും പന്തിനെയും തിരഞ്ഞെടുക്കുമെന്ന് സൂചന
2022 ടി20 ലോകകപ്പ് ടീമില്‍ നിന്നും 2023 ഏകദിന ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം, സഞ്ജു സാംസണ്‍ മറ്റൊരു അവഗണിക്കലിന് കൂടി ഇരയാകുമോ? 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴയുമോ എന്ന് മലയാളികള്‍ക്കൊപ്പം രാജസ്ഥാന്‍ ആരാധകരും ഉറ്റുനോക്കുകയാണ്. നിലവില്‍ സ്‌പെയിനിലുള്ള ചീഫ് സെലക്ടര്‍ ഇന്ത്യന്‍ നായകനെ കാണാന്‍ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ടീമിലെ വിക്കറ്റ് കീപ്പിംഗ് റോളിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, Read More…









