Healthy Food

കളയല്ലേ കഞ്ഞിവെള്ളം! സൂപ്പര്‍ ഹെൽത്ത്‌ ഡ്രിംഗ്‌: രാവിലെ ഒരു ഗ്ലാസ്‌ കുടിച്ചാൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ

ഈ തലമുറ കഞ്ഞിവെള്ളം കുടിയ്ക്കുക പോയിട്ട്‌ കാണാൻ പോലും മിനക്കെടാറില്ല. എന്നാൽ രാവിലെ വെറുംവയറ്റിൽ കഞ്ഞി വെള്ളം കുടിയ്ക്കുന്നത്‌ കൊണ്ട്‌ ചില ഗുണങ്ങളൊക്കെ ഉണ്ടെന്ന് മനസിലാക്കുക. കഞ്ഞിവെള്ളം വീട്ടിൽ തയ്യാറാക്കാൻ എളുപ്പമാണ്, കൂടാതെ ഉപയോഗിക്കാൻ സുരക്ഷിതവുമാണ്, ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയില്ല. പണ്ടുമുതല്‍ക്കേ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്ന ഹെല്‍ത്ത് ഡ്രിങ്ക് ആണ് കഞ്ഞിവെള്ളം. ചോറു വേവിക്കുമ്പോള്‍ ഊറ്റിയെടുക്കുന്ന കഞ്ഞിവെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞ് അറിയിക്കാവുന്നതില്‍ ഏറെയാണ്. ക്ഷീണം കാരണം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ ക്ഷീണത്തെ അകറ്റാനുള്ള ഒറ്റ Read More…

Lifestyle

കടുത്ത വേനലിലും മുഖം സുന്ദരമായിരിക്കണോ? കരുവാളിപ്പും ടാനുമെല്ലാം മാറ്റും

സാധാരണ വേനല്‍ക്കാലത്തേക്കാള്‍ ചൂട് കൂടിയിരിക്കുകയാണ് ഈ വേനലില്‍. ചൂടുകാലത്തിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല, സൗന്ദര്യ കാര്യത്തിലും വേനല്‍ക്കാലത്ത് വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ഏതു കാലാവസ്ഥയിലും സുന്ദരിയായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചൂടും വിയര്‍പ്പും ചര്‍മത്തേയും വളരെ രീതിയില്‍ ബാധിയ്ക്കുന്നു. ചര്‍മത്തെ ദോഷകരമായി ബാധിയ്ക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം….