മുംബൈ: പ്രണയഗാനങ്ങളിലൂടെ ബോളിവുഡില്‍ ഇടംനേടിയ ഗായകന്‍ അരിജിത് സിങ്(38) പിന്നണി ഗാന രംഗത്തുനിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു.സല്‍മാന്‍ ഖാന്റെ ‘ബാറ്റില്‍ ഓഫ് ഗാല്‍വാന്‍’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗാനമായ ‘മാതൃഭൂമി’ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനമെത്തിയത്. ‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ശ്രോതാക്കളെന്ന നിലയില്‍ ഇത്രയധികം സ്‌നേഹം തന്നതിന് ഞാന്‍ നിങ്ങളോട് ഓരോരുത്തരോടും നന്ദി പറയുന്നു. ഇനിമുതല്‍ പിന്നണി ഗായകനായി ഞാന്‍ രംഗത്തുണ്ടാകില്ല എന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞാന്‍ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്‌ഭുതകരമായ യാത്രയായിരുന്നു.’- അദ്ദേഹം കുറിച്ചു. ‘നല്ല Read More…
Tag: Retirement
രജനികാന്ത് അഭിനയജീവിതം അവസാനിപ്പിക്കുന്നു? ഇനി 4 ചിത്രങ്ങള്‍ കൂടി മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ രജനികാന്ത് അഭിനയത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ രജനികാന്തിന്റെയോ അദ്ദേഹത്തിന്‍റെ ടീമിന്റെയോ പ്രതികരണം ഇക്കാര്യത്തില്‍ ഇനിയും വന്നിട്ടില്ല. 74 വയസാതയ രജനികാന്തിന് അദ്ദേഹത്തിന്റെ സ്റൈലിലുള്ള മാസ് Read More…
43 വർഷത്തെ സേവനം, സ്‌കൂൾ അധ്യാപകൻ വിരമിക്കുന്നു; വിട നൽകാൻ ഒരു ഗ്രാമം മുഴുവൻ- വീഡിയോ
ഇൻഡോർ: വിദ്യാഭ്യാസം ലഭിക്കാതെ ആരും ഈ ഗ്രാമത്തില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഒരദ്ധ്യാപകന്‍ നിരവധി കുട്ടികളുടെ ജീവിതത്തിൽ വെളിച്ചം നിറച്ചു. 43 വർഷം മുൻപ് ഇൻഡോറിലെ ഗാവ്ല ഗ്രാമത്തിൽ അധ്യാപകനായി തന്റെ ദൗത്യം ആരംഭിച്ച നൂർ ഖാൻ എന്ന അധ്യാപകന്റെ വിടവാങ്ങല്‍ ചടങ്ങിന്റെ ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നെറ്റിസൺസിന്റെ ഹൃദയത്തിലും ഇടം നേടി. നൂർ ഖാൻ തന്റെ നിസ്വാർത്ഥമായ പ്രവൃത്തികളിലൂടെ ഗ്രാമത്തിൽ വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് തിരി കൊളുത്തി. മധ്യപ്രദേശിലെ ഇൻഡോർ ഡിവിഷനിലെ ഖാർഗോൺ ജില്ലക്കാരനായ നൂർ Read More…
‘ഗുരുതരമായി പരിക്കേറ്റില്ലെങ്കില്‍’ തുടരും; റൊണാള്‍ഡോ വിരമിക്കാനൊരുങ്ങുകയാണോ?
2022 ല്‍ ഖത്തറില്‍ നടന്ന അവസാന ഫിഫ ലോകകപ്പ് മുതല്‍, റൊണാള്‍ഡോയില്‍ മറ്റൊരു ലോകകപ്പ് പ്രകടനം അവശേഷിക്കുന്നുണ്ടോ എന്ന് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ച നിലനില്‍ക്കുന്നുണ്ട്. അടുത്ത ടൂര്‍ണമെന്റ് വരുമ്പോള്‍ റൊണാള്‍ഡോയ്ക്ക് 41 വയസ്സ് തികയും. ഈ സാഹചര്യത്തില്‍ യുവേഫ നേഷന്‍സ് ലീഗ് വിജയത്തിന് ശേഷം, പോര്‍ച്ചുഗല്‍ താലിസ്മാന്‍ ഒരു പ്രധാന വിരമിക്കല്‍ സൂചന പങ്കിടുകയാണോ? തനിക്ക് ‘ഗുരുതരമായി പരിക്കേറ്റില്ലെങ്കില്‍’ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ”എനിക്ക് ഇതിനകം എത്ര വയസ്സുണ്ടെന്ന് നിങ്ങള്‍ക്കറിയാം, വ്യക്തമായും, ഞാന്‍ തുടക്കത്തേക്കാള്‍ അവസാനത്തോട് Read More…
രണ്ടുലോകകപ്പുകളും ഒരു IPL കിരീടവും ; ഇന്ത്യന്‍ താരം എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു
രണ്ടു ലോകകപ്പുകളില്‍ കപ്പടിച്ച ടീമിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ്താരം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം തീരുമാനം വെളിപ്പെടുത്തിയത്. മികച്ച ബാറ്ററും കൂടിയായ ലെഗ് സ്പിന്നര്‍ 2006ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. മൂന്ന് Read More…
കോഹ്ലിയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നില്‍ BCCIയുടെ അവഗണനയോ?
ഇന്ത്യന്‍ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പിന്മാറാനുള്ള പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയുള്ള താരത്തിന്റെ പ്രഖ്യാപനം ആരാധകര്‍ക്ക് തികച്ചും ഹൃദയാഘാതമായിരുന്നു. അതേസമയം ബിസിസിഐ യുടെ അവഗണനയില്‍ നിന്നുമാണ് കോഹ്ലി ഈ തീരുമാനം എടുക്കാന്‍ കാരണമായതെന്ന സൂചനകളുണ്ട്. ഈ പരമ്പര ഒരു പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ തുടക്കം കുറിക്കുന്നതിനാല്‍ കോഹ്ലിയുടെ വിരമിക്കല്‍ ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായി മാറി. അതേസമയം മോശം ഫോം കാരണം വലയുന്ന കോഹ്ലിക്ക് ഇനി Read More…
4301 റണ്‍സ്, ക്യാപ്റ്റനെന്ന നിലയില്‍ 12 വിജയങ്ങള്‍: ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയുടെ 11 വര്‍ഷത്തെ യാത്ര
അടുത്ത മാസം നടക്കുന്ന ദേശീയ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2013ല്‍ അരങ്ങേറ്റം കുറിച്ച രോഹിത് തന്റെ ആദ്യ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ്. 38 കാരനായ താരം തന്റെ തീരുമാനം ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. ഏകദിന ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.2013ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രോഹിത് ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി. Read More…
ആര്‍ അശ്വിന്റെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നില്‍ ആര്? ഗൗതം ഗംഭീറിന്റെ പങ്കെന്താണ് ?
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ കഠിനമായി പൊരുതിയാണ് ഇന്ത്യ ഒരു സമനില നേടിയെടുത്തത്. എന്നാല്‍ തോല്‍വിയുടെ വക്കില്‍ നിന്നും ഒരു കളി സമനിലയിലേക്ക് മാറിയതിന്റെ ആശ്വാസം അടങ്ങുമ്പോഴായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ മികച്ച ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. മത്സരം അവസാനിച്ച ശേഷം അധികം വൈകാതെ തന്നെ അശ്വിന്‍ താന്‍ ക്രിക്കറ്റ് മതിയാക്കുന്നെന്ന് പ്രസ്താവിച്ചു. മത്സരത്തിന് ശേഷം നാടകീയമായിട്ടായിരുന്നു അശ്വിന്റെ പ്രതികരണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം പത്രസമ്മേളനത്തില്‍ അശ്വിന്‍ പങ്കെടുത്തെങ്കിലും വിരമിക്കല്‍ Read More…
രോഹിത്ശര്‍മ്മയില്‍ ഷഹീദ് അഫ്രീദിയുടെ പ്രേതം കയറി ; ഇന്ത്യന്‍ നായകന്‍ ട്വന്റി 20 വിരമിക്കലില്‍ നിന്നും പിന്തിരിയുന്നു?
ട്വന്റി20 ലോകകപ്പോടെ കരിയറിന് ഒരു സ്വപ്ന അന്ത്യമാണ് ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ കുറിച്ചത്. 2024-ല്‍ ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പിലേക്ക് അദ്ദേഹം ഇന്ത്യയെ നയിച്ചതിന് പിന്നാലെ നടന്ന ഇന്ത്യയുടെ മത്സരാനന്തര പത്രസമ്മേളനത്തില്‍ വളരെ ആകസ്മികമായി ഫോര്‍മാറ്റില്‍ നിന്ന് താരം വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. ടി20 ഐ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് രോഹിതിന്റെ പ്രഖ്യാപനം. എന്നാല്‍ രോഹിത്ശര്‍മ്മയില്‍ പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ പ്രേതം കയറിയോ Read More…









