Sports

പുറത്താകാതെ രണ്ടു ബാറ്റര്‍മാര്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ; രഞ്ജിട്രോഫി യിലെ ഏറ്റവും വലിയ കൂട്ടുകെട്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികമൊന്നും പേരു കേട്ടിട്ടില്ലെങ്കിലും ഗോവയുടെ സ്നേഹല്‍ കൗതങ്കറും കശ്യപ് ബക്ലെയും ഇന്ത്യയുടെ ആഭ്യന്തരക്രിക്കറ്റില്‍ ചരിത്രമെഴുതിയിരിക്കുകയാണ്. ഇരുവരും ട്രിപ്പിള്‍ സെഞ്ച്വറികള്‍ കുറിച്ച മത്സരത്തില്‍ പിറന്നത് രഞ്ജിക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു. കൗത്താങ്കര്‍ 215 പന്തില്‍ 314 റണ്‍സ് നേടിയപ്പോള്‍ ബക്‌ളെ 269 പന്തില്‍ 300 റണ്‍സടിച്ചു. രണ്ടുപേരും പുറത്തായിട്ടുമില്ല. അരുണാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തില്‍ ഇരുവരും ചേര്‍ന്നടിച്ചത് 606 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടായിരുന്നു. ഈ മഹത്തായ കൂട്ടുകെട്ട് ഗോവയെ 727/2 എന്ന Read More…

Sports

എട്ടു വര്‍ഷത്തെ ഇടവേള, മുംബൈ വീണ്ടും ചാംപ്യന്മാര്‍ ; രഞ്ജിയില്‍ കിരീടം നേടുന്നത് നാല്‍പ്പത്തിരണ്ടാം തവണ

മുംബൈ: വിദര്‍ഭയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനവുമായി മുംബൈ രഞ്ജിട്രോഫിയില്‍ എഴുതിച്ചേര്‍ത്തത് ചരിത്രം. വ്യാഴാഴ്ച അവസാന വിക്കറ്റായ ഉമേഷ് യാദവിനെ ധവാല്‍ കുല്‍ക്കര്‍ണ്ണി വീഴ്ത്തിയതോടെ മുംബൈ നാല്‍പ്പത്തിരണ്ടാം തവണയാണ് രഞ്ജി ചാംപ്യന്‍പദവി നേടിയത്. നീണ്ട എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈയുടെ ഏറ്റവും പുതിയ രഞ്ജി ട്രോഫി വിജയം. അതേസമയം, തങ്ങളുടെ അവസാന രണ്ട് രഞ്ജി ഫൈനലുകളും വിജയിച്ച വിദര്‍ഭയ്ക്ക് 169 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടത്്. 2015-16 ലായിരുന്നു മുംബൈ അവസാനമായി വിജയം നേടിയത്. 538 എന്ന കൂറ്റന്‍ വിജയലക്ഷ്യം Read More…

Sports

വൈഭവ് സൂര്യവംശി എന്ന വണ്ടര്‍കിഡ് ; പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങി

പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങി ആധുനിക യുഗത്തില്‍, ഏറ്റവും പ്രായം കുറഞ്ഞ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡാണ് വൈഭവ് സൂര്യവംശി. അരങ്ങേറ്റം കുറിക്കുമ്പോള്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും യുവ്‌രാജ്‌സിംഗിനെയുമാണ് വൈഭവ് ഓര്‍മ്മിപ്പിച്ചത്. ശക്തരായ മുംബൈയ്ക്കെതിരെ വൈഭവ് കളിക്കാനിറങ്ങിയപ്പോള്‍ സച്ചിന്റെയും യുവ്‌രാജ് സിംഗിന്റെയും ഒപ്പം റെക്കോഡില്‍ ഇടം പിടിച്ചിരിക്കുകയാണ്. വെറും 12 വര്‍ഷവും 284 ദിവസവും പ്രായമുള്ള വൈഭവ് ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ആധുനിക കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോഡാണ് തകര്‍ത്തത്. Read More…

Sports

ആഭ്യന്തരക്രിക്കറ്റില്‍ പുതിയൊരു താരോദയം ; അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ഹൈദരാബാദിന്റെ തന്‍മയ്

ആഭ്യന്തരക്രിക്കറ്റില്‍ പുതിയൊരു താരോദയം കൂടി സംഭവിക്കുന്നു. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി തന്‍മയ് അഗര്‍വാളാണ് ഭാവിയിലേക്ക് ഉദയം ചെയ്യുന്നത്. രഞ്ജി മത്സരത്തില്‍ ഹൈദരാബാദിനായി തന്‍മയ് അഗര്‍വാള്‍ 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി. അതിവേഗ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന താരമായി മാറിയ തന്‍മയ് രണ്ടാം ദിനത്തില്‍ 443 റണ്‍സില്‍ എത്തിയാല്‍, ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് ക്ലാസ് സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമായി മാറും. സെക്കന്തരാബാദിലെ എന്‍എഫ്സി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരുണാചല്‍ പ്രദേശിനെതിരായ Read More…

Sports

സഞ്ജു യുപി ബൗളിംഗിനെതിരേ പരാജയപ്പെട്ടു ; രഞ്ജിയിലെ പ്രകടനം നിര്‍ണ്ണായകമാകും

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഏകദിനത്തില്‍ ഉജ്വല സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ രഞ്ജിട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരേ പരാജയപ്പെട്ട് സഞ്ജു സാംസണ്‍. ഇംഗ്‌ളണ്ടിനെതിരേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിന്റെ രഞ്ജിയിലെ പ്രകടനം നിര്‍ണ്ണായകമാകും. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കേരളത്തിന്റെയും ഐപിഎല്‍ ടീം രാജസ്ഥാന്റെയും നായകനുമായ സഞ്ജു സാംസണ്‍ 46 പന്തില്‍ 35 റണ്‍സെടുത്തു പുറത്തായി. മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ കേരളം 243 റണ്‍സിന് ഓള്‍ഔട്ടായി പേസര്‍ യഷ് ദയാലിന്റെ പന്തിലായിരുന്നു സഞ്ജു Read More…

Sports

സമപ്രായക്കാര്‍ പാടത്തും പറമ്പത്തും കളിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വൈഭവ് ; രഞ്ജിട്രോഫിയില്‍ അരങ്ങേറി 12 കാരന്‍

ന്യൂഡല്‍ഹി: സമപ്രായക്കാരായ കുട്ടികള്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പ്രാദേശിക മൈതാനങ്ങളിലും തങ്ങളേപ്പോലുള്ളവരുമായി കളിക്കുമ്പോള്‍ വൈഭവ് ഇന്ത്യയിലെ തന്നെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം കളിക്കുയാണ്. പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ചരിത്രമെഴുതി ബീഹാറുകാരന്‍ വൈഭവ് സൂര്യവംശി. കൗമാരം പിന്നിടും മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങിയിരിക്കുകയാണ്. രഞ്ജി ട്രോഫിയുടെ നിലവിലെ സീസണില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ വൈഭവ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിംഗ് തുടങ്ങിയ ഇതിഹാസങ്ങള്‍ സ്ഥാപിച്ച റെക്കോഡുകളാണ് പിന്നിലാക്കിയത്. ഇന്ത്യയുടെ ഫസ്റ്റ് Read More…