Crime

ആ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി; യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയത് ബിഹാർ സ്വദേശി

തിരുവനന്തപുരം∙ വർക്കലയിൽ ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ടയാളെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ പൊലീസ് കണ്ടെത്തി . കേസിലെ പ്രധാനസാക്ഷിയും പെണ്‍കുട്ടിയുടെ രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് പോലീസ് കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന സൂചന. സുരേഷ് ശ്രീക്കുട്ടിയെ Read More…

Crime

അർച്ചനയെ രക്ഷിച്ച ‘ചുവപ്പ് ഷർട്ടുകാര’ന്‍ ആരാണ്? യാത്രയ്ക്ക് മുൻപ് പ്രതി മദ്യപിച്ചു; ശ്രീക്കുട്ടിയെ ചവിട്ടി പുറത്തിട്ടു

വര്‍ക്കലയില്‍ ട്രെയിനിലെ ആക്രമണത്തില്‍ പ്രതിയെ കീഴടക്കിയ ‘ചുവപ്പു ഷര്‍ട്ടുകാരനെ’ തേടി റെയില്‍വേ പോലീസ്‌. പരുക്കേറ്റ ശ്രീക്കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ അര്‍ച്ചനയെ രക്ഷപ്പെടുത്തിയതും ഇയാളാണ്‌.ട്രെയിനിലെ സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നാണ്‌ ആളെ തിരിച്ചറിഞ്ഞത്‌. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നല്‍കാനും റെയില്‍വേ പോലീസ്‌ ഒരുങ്ങുകയാണ്‌. ചുവപ്പു ഷര്‍ട്ടുകാരന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ രണ്ടു പെണ്‍കുട്ടികളെയും പ്രതി സുരേഷ്‌ കുമാര്‍ ചവിട്ടി പുറത്തിടുമായിരുന്നുവെന്നും കുറ്റകൃത്യം ആരുമറിയാതെ പോകുമായിരുന്നുവെന്നും പോലീസ്‌ പറഞ്ഞു.യുവാവ്‌ അര്‍ച്ചനയെ രക്ഷപ്പെടുത്തുകയും പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്‌തതുകൊണ്ടാണ്‌ ശ്രീക്കുട്ടി തെറിച്ചുവീണ വിവരം മറ്റുള്ളവര്‍ അറിഞ്ഞതും Read More…