റയല്‍മാഡ്രിഡിലേക്ക് ഏതുരീതിയിലും ഒരു മടങ്ങിവരവ് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. മടങ്ങിവരാനായാല്‍ താന്‍ അത് ഏറ്റവും ആഗ്രഹിക്കുന്ന കാര്യമാണെന്നും ഫുട്‌ബോളില്‍ നിന്നും വിരമിച്ചാല്‍ പോലും റയല്‍മാഡ്രിഡ് വിളിച്ചാല്‍ ഓടിയെത്തുമെന്നും താരം പറഞ്ഞു. ഒരു ദശാബ്ദക്കാലമാണ് ക്രിസ്ത്യാനോ സാന്‍ിയാഗോ ബെര്‍ണെബുവില്‍ കളിച്ചത്. പിന്നീട് ഇറ്റലിയില്‍ യുവന്റസിനൊപ്പവും അതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുവരികയും അവിടെ നിന്നും വമ്പന്‍ തുകയ്ക്ക് അല്‍-നാസറിലേക്ക് പോകുകയും ചെയ്തു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരനായ അദ്ദേഹം Read More…
Tag: Real Madrid
ആദ്യപകുതിയില്‍ നാലു ഗോളുകള്‍ വഴങ്ങി; എല്‍ക്ലാസ്സിക്കോയില്‍ റയലിനെ ബാഴ്‌സ ഗോള്‍മഴയില്‍ മുക്കി
ജിദ്ദ: ലോകം കണ്ണുചിമ്മാതെ കാത്തിരുന്ന മറ്റൊരു എല്‍ ക്ലാസ്സിക്കേയില്‍ റയല്‍മാഡ്രിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്‌സിലോണയുടെ കുതിപ്പ്. രണ്ടു ഗോളുകള്‍ക്ക് എതിരേ അഞ്ചു ഗോളുകളടിച്ചാണ് ബാഴ്‌സ കുതിച്ചത്. ജെദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഫൈനലില്‍ കൂറ്റന്‍ വിജയം നേടിയ ബാഴ്‌സ ക്ലബ്ബിന്റെ ചരിത്രത്തിലെ പതിനഞ്ചാം സ്പാനിഷ് സൂപ്പര്‍കപ്പ് നേടുകയും ചെയ്തു. ആദ്യപകുതിയില്‍ തന്നെ റയലിനെ നാലുഗോളുകള്‍ നേടി വളരെ പിന്നിലാക്കിയ ബാഴ്‌സിലോണ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി കുറിച്ചു. ആദ്യം ഗോളടിച്ച റയലിനെയാണ് ബാഴ്‌സ Read More…
8 പുരസ്‌ക്കാരങ്ങള്‍; എന്നിട്ടും റയല്‍മാഡ്രിഡ് എന്തിനാണ് ബാലന്‍ ഡി ഓര്‍ വേദി ബഹിഷ്‌ക്കരിച്ചത്?
തിങ്കളാഴ്ച പാരീസില്‍ റോഡ്രിയും മാഞ്ചസ്റ്റര്‍ സിറ്റിയും ബാലന്‍ ഡി ഓര്‍ അവാര്‍ഡ് വേദിയില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്തപ്പോള്‍ പുരസ്‌ക്കാരവേദിയായ ചാറ്റ്ലെറ്റ് തിയേറ്ററിലെ ഗാല ഇവന്റില്‍ സംസാരവിഷയമായത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. എട്ടു പുരസ്‌ക്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ഉണ്ടായിട്ടും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് എന്തുകൊണ്ടാണ് പുരസ്‌ക്കാരവേദി ബഹിഷ്‌ക്കരിച്ചത് വന്‍ ചര്‍ച്ചയായി. തിങ്കളാഴ്ച രാത്രി നടന്ന ഇവന്റിനുള്ള അവാര്‍ഡുകളില്‍ മികച്ച ക്ലബ്ബിനുള്ളത് അടക്കം സ്പാനിഷ് ക്ലബ്ബിന് എട്ട് നോമിനികള്‍ ഉണ്ടായിരുന്നു, എന്നാല്‍ ടീം അംഗങ്ങളാരും പാരീസില്‍ ഉണ്ടായിരുന്നില്ല. തങ്ങളുടെ Read More…
ലാലിഗയില്‍ കാലിടറിയിട്ടും വരുമാനത്തില്‍ മുന്നില്‍ റയല്‍ മാഡ്രിഡ് ; പിന്നിലാക്കിയത് മാഞ്ചസ്റ്റര്‍ സിറ്റിയെ
ലോകഫുട്‌ബോളില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. അമേരിക്ക അടിസ്ഥാനമാക്കിയുള്ള ഓഡിറ്റിംഗ് സ്ഥാപനമായ ഡിലോയിറ്റിന്റെ വിശകലനം അനുസരിച്ച് 2022-23 സീസണില്‍ റയല്‍മാഡ്രിഡ് 831 ദശലക്ഷം യൂറോയ്ക്ക് മുകളില്‍ വരുമാനം സൃഷ്ടിച്ചതായിട്ടാണ് വിവരം. പണക്കൊയ്ത്തില്‍ റയല്‍ പിന്നിലാക്കിയത് ഇംഗ്‌ളണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയെ ആയിരുന്നു. 826 മില്യണ്‍ യൂറോയുടെ റെക്കോഡ് വരുമാനം സിറ്റി ഉണ്ടാക്കി. കഴിഞ്ഞ സീസസണില്‍ കോപ്പ ഡെല്‍ റേ, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് എന്നിവ റയല്‍ നേടിയിരുന്നു. Read More…
ഗോളടിവീരന്‍ എര്‍ലിംഗ് ഹാളണ്ട് റയല്‍മാഡ്രിഡിന്റെ റഡാറില്‍; ഏതുവിധേനെയും പിടിച്ചുനിര്‍ത്താന്‍ സിറ്റി
സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡ് നോട്ടമിട്ടതോടെ ഗോളടിവീരന്‍ എര്‍ലിംഗ് ഹാളണ്ടിനെ ഏതുവിധേനെയും തട്ടകത്തില്‍ പിടിച്ചിടാന്‍ മാഞ്ചസ്റ്റര്‍ സിറ്റി. ഒരു പുതിയ കരാര്‍ ഒപ്പിടാന്‍ എര്‍ലിംഗ് ഹാലാന്‍ഡിനെ പ്രേരിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി കഠിനമായി പരിശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്. 2027 വരെ സിറ്റിയുമായി കരാറിലുള്ള താരവുമായി അഞ്ച് വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. എന്നിരുന്നാലും ഭാവിയില്‍ താരം കൂടുമാറിയേക്കാന്‍ സാധ്യതയുണ്ട്. താരത്തെ നിലനിര്‍ത്താന്‍ ഗണ്യമായ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെ കരാര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താനും സിറ്റിക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ ഹാലാന്‍ഡിന്റെ ക്യാമ്പ് ഇതിലൊന്നും താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് Read More…
ഈ സീസണില്‍ അടിച്ചത് നാലു ഗോള്‍ മാത്രം ; ഈ വിനീഷ്യസ് ജൂനിയറിന് ഇതെന്തുപറ്റി?
ബ്രസീലില്‍ അനേകം സൂപ്പര്‍താരങ്ങളുണ്ടെങ്കിലും വിനീഷ്യസ് ജൂനിയറിന്റെ പകിട്ട് അവര്‍ക്കൊന്നും അവകാശപ്പെടാനില്ല. ലോകത്തെ ഏറ്റവും സമ്പന്ന ക്ലബ്ബിന്റെ താരമായ വിനീഷ്യസിന് പക്ഷേ അടുത്ത കാലത്തായി സമയം അത്ര നല്ലതല്ല. താരത്തിന് ഇതെന്തു പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുമ്പ് വംശീയ വിദ്വേഷത്തിന് ഇരയായതിനും റയലില്‍ ഇംഗ്‌ളീഷ്താരം ജൂഡ് ബെല്ലിംഗാം വന്നതിനും ശേഷം വിനീഷ്യസിന്റെ പ്രകടനത്തില്‍ കാര്യമായ വ്യതിയാനം സംഭവിച്ചതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 2018 ലാണ് വിനീഷ്യസ് റയല്‍ മാഡ്രിഡിന്റെ താരമായി സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിയത്. അന്നുമുതല്‍ ക്ലബ്ബിനായി Read More…
സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ റയലിന് വിജയം; ബെല്ലിംഗാം മറികടന്നത് സിനഡിന്‍ സിഡാനെ
സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ റയല്‍മാഡ്രിഡ് ഉജ്വലവിജയം നേടിയപ്പോള്‍ മുന്നേറ്റക്കാരന്‍ ജൂഡ് ബെല്ലിംഗാം നേടിയത് ഇരട്ടഗോള്‍. സീസണില്‍ വിവിധ ലാലിഗ മത്സരങ്ങളില്‍ 10 ഗോള്‍ നേടിയ ബെല്ലിംഗാം ഇതിലൂടെ മറികടന്നത് റയലിന്റെ ഫ്രഞ്ച് ഇതിഹാസം സിനഡിന്‍ സിഡാനെ. എതിരാളികളായ ബാഴ്‌സലോണയെ 2-1 നായിരുന്നു ഇന്നലെ റയല്‍ തോല്‍പ്പിച്ചത്. കളിയുടെ ആറാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടോഗന്‍ ബാഴ്‌സിലോണയെ മുന്നില്‍ എത്തിച്ചെങ്കിലും പിച്ചിലെ 20 കാരന്റെ മിടുക്ക് സന്ദര്‍ശകര്‍ക്ക് നിര്‍ണ്ണായകമായി. മൂന്ന് നിര്‍ണായക പോയിന്റുകള്‍ നേടിയ ടീം പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. Read More…
മുപ്പത്തിരണ്ടാം വയസ്സില്‍ ആ തീരുമാനം വന്നു; ആരാധകരെ ഞെട്ടിച്ച് ബെല്‍ജിയന്‍ താരം ഈഡന്‍ ഹസാഡ്
ഇംഗ്‌ളണ്ടിലും സ്‌പെയിനിലുമായി മികച്ച പ്രകടനം കാഴ്ചവെച്ച ബെല്‍ജിയന്‍ ഫുട്‌ബോളര്‍ ഈഡന്‍ ഹസാര്‍ഡ് കളിയില്‍ നിന്നും വിരമിച്ചു. ഫുട്‌ബോള്‍ താരങ്ങള്‍ പീക്ക് പ്രകടനം നടത്തുന്ന മുപ്പത്തിരണ്ടാം വയസ്സിലാണ് താരം അപ്രതീക്ഷിതമായി വിടവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ താരമായിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു നിര്‍ണ്ണായക തീരുമാനം താരം എടുത്തത്. തുടര്‍ച്ചയായുള്ള പരിക്കും മോശം ഫോമുമാണ് വിരമിക്കല്‍ പോലെയൊരു തീരുമാനം എടുക്കാന്‍ താരത്തെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഇംഗ്‌ളണ്ടിലും സ്‌പെയിനിലുമായി ചെല്‍സിക്കും റയല്‍ മാഡ്രിഡിനും വേണ്ടി കളിച്ച താരം കരിയറില്‍ പരിമിതമായ Read More…