Sports

ആര്‍സിബിയുടെ പ്‌ളേഓഫ് തുലാസില്‍; കണക്ക് കൂട്ടിയും കിഴിച്ചും ആരാധകര്‍ ; സാധ്യതകള്‍ ഇങ്ങിനെയാണ്

ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ മുഴുവനും വന്‍തുക നല്‍കി വാങ്ങിക്കൂട്ടും എന്നാല്‍ കളത്തിലെത്തുമ്പോള്‍ നനഞ്ഞ പടക്കമായി മാറുകയും ചെയ്യും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരേ ആദ്യ സീസണ്‍ മുതല്‍ ആരാധകരുടെ സ്ഥിരം പരാതി ഇതാണ്. ഇത്തവണയും ആദ്യ മത്സരങ്ങളെല്ലാം കൈവിട്ട ആര്‍സിബിയുടെ പ്‌ളേഓഫ് സാധ്യതകള്‍ തുലാസിലാണ്. ഇത്തവണയും ടീം പ്‌ളേഓഫില്‍ കടക്കുമോ എന്ന കാര്യം കയ്യാലപ്പുറത്തെ തേങ്ങാ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയിലാണ്. ആര്‍സിബിയുടെ കടുത്ത ആരാധകര്‍ ടീമിന്റെ പ്‌ളേഓഫില്‍ കടക്കാനുള്ള സാധ്യതകള്‍ കൂട്ടിയും കിഴിച്ചും നോക്കുകയാണ്. Read More…

Sports

കിംഗ് കോഹ്ലിക്ക് ഒപ്പം നില്‍ക്കാന്‍ ആരുണ്ട് ? ഐപിഎല്ലില്‍ ഒരു റെക്കോഡ് കൂടി പേരിലാക്കി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ഏറ്റവും താഴെ പടിയിലാണെങ്കിലും അവരുടെ സൂപ്പര്‍താരം വിരാട് കോഹ്ലി കുതിക്കുകയാണ്. ടൂര്‍ണമെന്റില്‍ പ്‌ളേഓഫ് സാധ്യതയില്‍ എത്തണമെങ്കില്‍ എല്ലാ മത്സരങ്ങളും ജയിക്കണമെന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോഴും വിരാട് കോഹ്ലി റെക്കോഡിട്ട് മുന്നില്‍ തന്നെയുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ കോഹ്ലി ഒരു റെക്കോഡ് കൂടി എഴുതിച്ചേര്‍ത്തു. ഐപിഎല്‍ മുഴുവന്‍ സീസണും ഒരു ടീമിന് വേണ്ടി കളിച്ച കോഹ്ലി ഒരു ടീമിന്റെ തന്നെ ഓപ്പണറായി 4000 റണ്‍സാണ് തികച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനായി ഐപിഎല്ലില്‍ ഓപ്പണറായി Read More…

Sports

തോറ്റു തോറ്റുകൊണ്ടേയിരിക്കുന്നു.. 47 കോടി ബഞ്ചിലിരുപ്പുണ്ട് ! ആര്‍സിബിക്കെതിരേ വിമര്‍ശനം

ഈ സീസണിലും ആരാധകര്‍ ആര്‍സിബിയെ കൊണ്ടു തോറ്റു. വന്‍തുകയ്ക്ക് താരങ്ങളെ വാങ്ങിക്കൂട്ടുകയും വമ്പന്മാര്‍ നിരന്നിട്ടും നിരന്തരം തോല്‍ക്കുകയും ചെയ്യുന്ന ആര്‍സിബി ഈ സീസണിലും നിരാശപ്പെടുത്തുകയാണ്. ആറു മത്സരങ്ങള്‍ കളിച്ച അവര്‍ ഒരു മത്സരത്തില്‍ മാത്രം ജയിക്കുകയും അഞ്ചു മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തതോടെ പ്‌ളേഓഫ് കളിക്കണമെങ്കില്‍ ഇനി കളിക്കുന്ന എല്ലാ കളിയിലും ജയിക്കണമെന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. തകര്‍പ്പനടിക്കാരായ ബാറ്റ്‌സ്മാന്‍മാരുടെ മികവില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയാലും ബൗള്‍ ചെയ്ത് പിടിക്കാന്‍ കഴിയാത്തതാണ് അവരുടെ ഇത്തവണത്തെയും പിടിപ്പുകേട്. വമ്പന്‍ തുക Read More…

Sports

‘ ബാറ്റ് ചെയ്യുന്ന കമന്റേറ്റര്‍’ ; ദിനേശ്കാര്‍ത്തിക്കിന്റെ കഴിവിനെ സംശയിച്ചവരൊക്കെ ഇപ്പോള്‍ എവിടെ?

സണ്‍റൈസേഴ്‌സ് ബാംഗ്‌ളൂര്‍ ഇത്തവണ എടുത്തപ്പോള്‍ ടീമിന്റെ ഘടനയ്ക്ക് ചേരാത്തതാരമെന്നായിരുന്നു ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ച് വിമര്‍ശകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള മത്സരങ്ങള്‍ കണ്ടവര്‍ക്കൊന്നും താരത്തിന്റെ കഴിവില്‍ അശേഷം സംശയിക്കാനിടയില്ല. അഞ്ചു ബൗണ്ടറികള്‍ പറത്തിയ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നും പറന്നത് ഏഴ് സിക്‌സറുകളാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 83 റണ്‍സാണ് ദിനേശ് കാര്‍ത്തിക് നേടിയത്. മത്സരം ടീം തോറ്റു പോയെങ്കിലും താരത്തിന്റെ പോരാട്ടം വലിയ ശ്രദ്ധയാണ് നേടിയത്. താരം പുറത്തായ ശേഷമാണ് സണ്‍റൈസേഴ്‌സ് ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടത്. ഐപിഎല്‍ 2024 ലെ Read More…

Sports

ആറു മത്സരങ്ങളില്‍ നിന്നും വെറും 32 റണ്‍സ് ; ഏകദിന ലോകകപ്പില്‍ ഇരട്ടശതകം നേടിയ മാക്‌സ്‌വെല്‍ ആര്‍സിബിയ്ക്ക് ഭാരം

ലോകകപ്പിലെ ഇരട്ടസെഞ്ച്വറി കൊണ്ട് തന്നെ ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും പ്രതീക്ഷയുള്ള താരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലായിരുന്നു. അവസാന ഔട്ടിംഗില്‍ ചരിത്രപരമായ ഇരട്ട സെഞ്ച്വറി നേടിയ താരത്തിന്റെ ഐപിഎല്‍ ഐതിഹാസിക വേദിയിലേക്കുള്ള തിരിച്ചുവരവ് മികച്ചതായിരുന്നില്ല. റോയല്‍ ചലഞ്ചേഴ്‌സിന് ബാംഗ്‌ളൂരിന് വേണ്ടി ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് താരം. വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ നാലു പന്ത് നേരിട്ട് ഡക്കിന് പുറത്തായതോടെ ആര്‍സിബി ആരാധകര്‍ കലിപ്പിലാണ്. വ്യാഴാഴ്ച മുംബൈ ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂവില്‍ പുറത്താക്കിയ മാക്സ്വെല്‍ Read More…

Sports

തുടര്‍ച്ചയായി 17 സീസണുകളില്‍ ഒരേ ഫ്രാഞ്ചൈസിയ്ക്കായി കളിച്ചു ; കോഹ്ലി പിന്നിലാക്കിയത് ധോണിയെ

ടി20 ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലാത്ത വിരാട് കോഹ്ലിയുടെ ഏക പിടിവള്ളി ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍ത്തടിക്കുക എന്നതാണ്. എന്നാല്‍ 2024 സ്്റ്റാര്‍ട്ടിംഗ് അത്ര മെച്ചപ്പെട്ടതാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോകറെക്കോഡില്‍ മിന്നുകയാണ് വിരാട് കോഹ്ലി. ആര്‍സിബി ഓപ്പണറായി എത്തിയ താരം കളിയിലൂടെ അതുല്യമായ പല റെക്കോഡും നേടി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ (സിഎസ്‌കെ) 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ഓപ്പണറിനായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ Read More…

Sports

പേര് മാറ്റിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെ തലേവര മാറുമോ? പുതിയ സീസണില്‍ ടീം ഇറങ്ങുക പേര് പരിഷ്‌ക്കരിച്ച്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഭാഗ്യം കെട്ട ടീം ഏതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ കഴിയുന്ന പേര് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ എന്നാണ്. ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ നന്നായി പണമെറിഞ്ഞ് ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കിയാലും കിരീടവിജയം എന്നത് ഇപ്പോഴൂം അപ്രാപ്യമായ സ്വപ്‌നമായി അവശേഷിക്കുന്ന അവര്‍ പല തവണ ഫൈനലില്‍ കടന്നെങ്കിലും കപ്പടിക്കാന്‍ പറ്റിയിട്ടില്ല. എന്തായാലും ഈ ദൗര്‍ഭാഗ്യം മാറ്റിയെഴുതാന്‍ പേരില്‍ പരിഷ്‌ക്കരണം കൊണ്ടുവരാനൊരുങ്ങുകയാണ് ആര്‍സിബി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ എന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരു Read More…