ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ രാംലീല ആഘോഷങ്ങൾക്കിടെയുണ്ടായ ദൗർഭാഗ്യകരമായ ഒരപകടം ഇപ്പോൾ നിയമപോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബർ 13-ന് ഷാഹ്‌ഗഞ്ചിൽ നടന്ന പരിപാടിയിൽ രാവണനായി വേഷമിട്ട സുനിൽ കുമാർ എന്ന യുവാവിന്, രാമനായി വേഷമിട്ട നൈതിക് പാണ്ഡെ തൊടുത്ത അമ്പ് അബദ്ധത്തിൽ കണ്ണിൽ തട്ടി കാഴ്ച നഷ്ടമായി. യുദ്ധരംഗം അഭിനയിക്കുന്നതിനിടെ ലക്ഷ്യംതെറ്റി വലതുകണ്ണിൽ അമ്പ് കൊള്ളുകയും കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പരിപാടിയുടെ സംഘാടകനായ രാംസനേഹി സിങ്ങോ അമ്പ് തൊടുത്ത നൈതിക് പാണ്ഡെയോ തനിക്ക് Read More…
Tag: ravan
ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ രാവണപ്രതിഷ്ഠ; കത്തിച്ചു കളയാന്‍ ഉണ്ടാക്കിയത് 211 അടി പൊക്കത്തില്‍
പുരാണത്തില്‍ രാക്ഷസ രാജാവായ രാവണനെതിരെ ശ്രീരാമന്റെ വിജയത്തെ അടയാളപ്പെടുത്തുന്ന ദിവസമാണ് വിജയ ദശമി എന്നറിയപ്പെടുന്ന ദസറ. രാവണന്റെയും കുംഭകര്‍ണന്റെയും മേഘനാഥന്റെയും കോലം കത്തിക്കുന്നത് ഈ വിജയം ആഘോഷിക്കാന്‍ രാജ്യത്തുടനീളം നടക്കുന്ന പ്രതീകാത്മകമായ ഒരു പ്രവൃത്തിയായും ദുഷ്ടതയുടെ നിഗ്രഹത്തിന്റെ പ്രതീകാത്മകമായിട്ടുമാണ് ഹിന്ദുമത വിശ്വാസികള്‍ വിലയിരുത്തുന്നത്. ദസറദിനത്തില്‍ വടക്കേഇന്ത്യയില്‍ ഉടനീളം രാവണന്റെ കോലം കത്തിക്കുന്നത് പതിവാണ്. ഇത്തവണ ഒകടോബര്‍ 12 ന് ദ്വാരകയിലെ സെക്ടര്‍ 10-ല്‍ കത്തിക്കാന്‍ പോകുന്നത് പടുകൂറ്റന്‍ രാവണപ്രതിമയാണ്. ശനിയാഴ്ച ദസറയ്ക്ക് മുന്നോടിയായി, ദ്വാരകയിലെ സെക്ടര്‍ 10-ല്‍ Read More…
രാവണില്‍ അഭിനയിക്കുമ്പോള്‍ സെറ്റില്‍ തന്നെ ആര്‍ക്കും അറിയില്ലായിരുന്നു ; അവസരം അംഗീകാരമായിരുന്നെന്ന് പൃഥ്വി
മണിരത്‌നത്തിന്റെ രാവണില്‍ അഭിനയിക്കുമ്പോള്‍ തന്നെ സെറ്റില്‍ ആര്‍ക്കും അറിയില്ലായിരുന്നെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. എല്ലാവര്‍ക്കും അഭിഷേക് ബച്ചനെയും വിക്രത്തെയും ഐശ്വര്യാറായിയെയും മാത്രമായിരുന്നു അറിയാമായിരുന്നതെന്നും അതൊരു വലിയ പാഠശാല ആയിരുന്നെന്നും മണിരത്‌നം സാറിന്റെ വിളി തനിക്ക് വലിയൊരു അംഗീകാരമായിരുന്നെന്നും പൃഥ്വി പറഞ്ഞു. ആ അവസരം തനിക്ക് ഒരു വലിയ അംഗീകാര സര്‍ട്ടിഫിക്കറ്റ് പോലെയായിരുന്നു. മണി സാര്‍ എനിക്ക് ആ സിനിമ വാഗ്ദാനം ചെയ്തപ്പോള്‍ എനിക്ക് 24 അല്ലെങ്കില്‍ 25 വയസ്സ് ആയിരുന്നു. ഞാന്‍ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ Read More…
നിതേഷ് തിവാരിയുടെ രാമായണത്തില്‍ രാവണനാകാന്‍ യാഷ് 150 കോടി വാങ്ങിയോ?
നിതേഷ് തിവാരിയുടെ രാമായണം സിനിമയുമായി ബന്ധപ്പെട്ട് വന്‍ പ്രതീക്ഷയാണ് ബോളിവുഡില്‍ നിന്നും ഉയരുന്നത്. സിനിമയില്‍ കന്നഡ താരം യാഷിന്റെ സാന്നിദ്ധ്യമാണ് തെന്നിന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയതായി പുറത്തുവന്ന റിപ്പോര്‍ട്ട് യാഷ് സിനിമയില്‍ വില്ലനാകുമെന്നും ഇന്ത്യയിലെ തന്നെ ഒരു വില്ലന്‍ വേഷത്തിന് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലമാണ് താരം വാങ്ങുന്നതെന്നുമാണ്. എന്നാല്‍ ഈ വാര്‍ത്തകളെ യാഷ് തന്നെ തള്ളുന്നതായി ടൈംസ് നൗ വെളിപ്പെടുത്തുന്നു. രാവണന്‍ യഥാര്‍ത്ഥത്തില്‍ വില്ലനല്ലെന്നും വൈവിദ്ധ്യമായ വ്യക്തിത്വങ്ങളോട് കൂടിയ ആളാണെന്നും യാഷ് പറയുന്നു. Read More…




