Movie News

രത്തന്‍ ടാറ്റയുടെ ബയോപിക് വരുന്നു ; ആരാകും രത്തന്‍ ടാറ്റ? ഈ പേരുകള്‍ നിര്‍ദ്ദേശിച്ച് നെറ്റിസണ്‍സ്

ലോകം കണ്ട ഏറ്റവും നല്ല വ്യവസായിയും കറ കളഞ്ഞൊരു മനുഷ്യനുമാണ് അന്തരിച്ച പത്മവിഭൂഷണ്‍ രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റ മരണ ശേഷം അദ്ദേഹത്തിന്റെ ഒരു ബയോപിക് നിര്‍മ്മിക്കുന്നതായി സീ മീഡിയ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രത്തന്‍ ടാറ്റയുടെ അന്ത്യത്തില്‍ ZEE എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് അഗാധമായ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തലമുറകളോളം വരുന്ന ഭാരതീയര്‍ക്ക് അദ്ദേഹം നേതൃപാടവം ഒരു മാതൃക തന്നെയാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും നല്‍കിയ സുപ്രധാന സംഭാവനകള്‍ക്കുള്ള ആദരസൂചകമായി, ZEE യുടെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക ടാറ്റയുടെ Read More…

Good News

രത്തൻ ടാറ്റയുടെ വാച്ചിന്റെ വില നിങ്ങളെ ഞെട്ടിക്കും, അതിന്റെ വില രൂപ…

കൊളാബയിലെ 200 കോടി രൂപയുടെ ആഡംബര മന്ദിരം, ഒരു സ്വകാര്യ ജെറ്റ്, ഫെരാരി കാലിഫോർണിയ ടി, ജാഗ്വാർ എഫ്-ടൈപ്പ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ശേഖരം എന്നിവ ഉൾപ്പെടുന്ന സമ്പന്നമായ ജീവിതസാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അന്തരിച്ച രത്തൻ ടാറ്റ തന്റെ ലളിതജീവിതത്തെ കൈവിട്ടിട്ടില്ല. ഏത് ആഡംബരങ്ങൾക്കും സാമ്പത്തികശേഷി ഉണ്ടായിരുന്നിട്ടും, ശതകോടീശ്വരൻ എന്ന ലേബലിൽ നിന്ന് അകന്നുനിൽക്കാൻ ടാറ്റ ഇഷ്ടപ്പെടുകയും ആഡംബര പ്രകടനങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഒരു ചിത്രത്തിൽ അദ്ദേഹം ലളിതമായ, ഒരു വിക്ടോറിനോക്‌സ് സ്വിസ് ആർമി റീക്കൺ വാച്ച് Read More…

Good News

‘നിങ്ങള്‍ എഴുന്നേല്‍ക്കരുത്, ഇത് നിങ്ങള്‍ നേടിയെടുത്ത സിംഹാസനം’: എയര്‍ ഇന്ത്യ പൈലറ്റ് ടാറ്റയെ ഓര്‍മ്മിക്കുന്നു: വൈറലായി കുറിപ്പ്

പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയുടെ വിയോഗത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് ആദരാജ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്. രത്തന്‍ ടാറ്റ എന്ന വ്യക്തി തന്നില്‍ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ച് പറയുകയാണ് എയര്‍ ഇന്ത്യയില്‍ പെലറ്റായ ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍. അദ്ദേഹത്തിന്റെ വിനയവും, പെരുമാറ്റവുമെല്ലാം ഓര്‍ത്തെടുക്കുകയാണ് ഇവര്‍. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള താന്‍ പറത്തിയ വിമാനത്തില്‍ രത്തന്‍ ടാറ്റ സഞ്ചരിച്ച ദിനത്തെ കുറിച്ച് സോയ അഗര്‍വാള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചു. വിമാനം ലാന്‍ഡ് ചെയ്തതിനുശേഷം Read More…

Good News

ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രിയപ്പെട്ട നായയും; യജമാനനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഗോവ

ഇന്ത്യന്‍ വ്യവസായ ഭീമന്‍ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേരാണ് മുംബൈയുടെ എന്‍സിപിഎയിലേക്ക് എത്തിയത്. എന്നാല്‍ ഏറെ ദു:ഖകരമായ കാഴ്ചകളില്‍ ഒന്ന് അദ്ദേഹം രക്ഷപ്പെടുത്തിയ ടാറ്റയുടെ നായ ഗോവയുടേതായിരുന്നു. 86-ാം വയസ്സില്‍ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി അന്തരിച്ച രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സെലിബ്രിറ്റികളും നേതാക്കളും മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ (എന്‍സിപിഎ) എത്തിയപ്പോള്‍, ടാറ്റയുടെ നായ ഗോവയായിരുന്നു പ്രത്യേക ശ്രദ്ധനേടിയത്. ഏതാനും വര്‍ഷം മുമ്പ് ഗോവയില്‍ വച്ച് തന്നെ രക്ഷപ്പെടുത്തി Read More…