ന്യൂയോര്‍ക്ക്: ആധുനിക കാലത്ത് പ്രസവം വീട്ടില്‍ നടത്തുന്നത് ശരിയല്ല എന്നു കരുതുന്നവര്‍ക്കാണു ഭൂരിപക്ഷം. ആശുപത്രികളില്‍ ഡോക്‌ടര്‍മാരുടെയും ജീവന്‍ രക്ഷാ ഉപകരങ്ങളുടെയും സഹായത്തോടെയുമാണു പുതുതലമുറ ജനിച്ചുവീഴുന്നത്. ആശുപത്രികള്‍ വ്യാപകമാകുന്നതിനു മുമ്പ് ഗര്‍ഭിണികള്‍ക്കു വയറ്റാട്ടി(മിഡ്‌വൈഫ്)കളുടെ സഹായം ലഭിക്കുമായിരുന്നു. എലികള്‍ക്കിടയിലും വയറ്റാട്ടികളുണ്ടെന്നു കണ്ടെത്തിയത് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലാംഗോണ്‍ ഹെല്‍ത്തിലെ ഗവേഷകരാണ്. ഗര്‍ഭിണിയായ കൂട്ടുകാരികള്‍ പ്രസവസമയത്ത് ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ എലികള്‍ ഇടപെടുമെന്നാണു ഗവേഷകര്‍ കണ്ടെത്തിയത്. എലികളില്‍ ജനിതകമാറ്റം വരുത്തിയായിരുന്നു ഗവേഷണം. അങ്ങനെ കുട്ടികളെ പുറത്തേക്ക് തള്ളാന്‍ സഹായിക്കുന്ന സങ്കോചങ്ങള്‍ക്ക് കാരണമായ ഹോര്‍മോണ്‍ Read More…
Tag: rat
ഇൻഡോർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ പാന്റിനുള്ളില്‍ എലി കയറി, കടിച്ചു; കുത്തിവയ്പ്പ് എടുക്കാന്‍ വാക്സിനില്ല !
ഇൻഡോർ (മധ്യപ്രദേശ്): ഇൻഡോർ വിമാനത്താവളത്തിൽ എലി യാത്രക്കാരൻ്റെ പാന്റിനുള്ളിൽ കയറി കടിച്ചു. ഇതിനേക്കാൾ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം, ഈ യാത്രക്കാരന് ബംഗളൂരുവിൽ എത്തിയതിന് ശേഷം മാത്രമേ പേവിഷബാധ കുത്തിവെപ്പ് എടുക്കാൻ കഴിഞ്ഞുള്ളൂ എന്നതാണ്. കാരണം, നിർദ്ദേശിക്കപ്പെട്ട കുത്തിവെപ്പ് ഇൻഡോർ വിമാനത്താവളത്തിലെ മെഡിക്കൽ റൂമിൽ ലഭ്യമല്ലായിരുന്നു. ചൊവ്വാഴ്ച ഇൻഡോർ ദേവി അഹല്യ ബായ് ഹോൾക്കർ വിമാനത്താവളത്തിൽ വെച്ചാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഭോപ്പാൽ സ്വദേശിയും ഹൈദരാബാദിലെ ഒരു ഐടി കമ്പനിയിലെ സോഫ്റ്റ്‌വെയർ ഡെവലപ്പറുമായ അരുൺ മോദിയാണ് കടിയേറ്റ Read More…
വീട്ടിലെ എലിശല്യമാണോ നിങ്ങളുടെ പ്രശ്നം? 2 മിനിറ്റിനുള്ളിൽ പുറത്തുപോകും, ഇതൊന്ന് പരീക്ഷിക്കൂ..
വീട്ടിൽ പെരുകുന്ന എലികളുടെ ശല്യം എല്ലാവർക്കും തലവേദനയുണ്ടാക്കുന്ന ഒന്നാണ്. ഈ ശല്യം കാരണം പലരും എലി വിഷം വെക്കാറുണ്ട്. എന്നാൽ എലികളെ കൊല്ലാൻ നിൽക്കാതെ തന്നെ വീട്ടിൽ നിന്ന് പുറത്താക്കാനും അവയെ തിരികെ വരാതെ തടയാനും ഒരു വഴിയുണ്ട്. യൂട്യൂബർമാരായ അവിക റാവത്ത് നിർദ്ദേശിച്ച എളുപ്പവഴിയാണിത്. വീട്ടിൽ എലികൾ ഉണ്ടാകുന്നത് ഒരു സാധാരണ പ്രശ്നമാണ്. ഇത് പല അസുഖങ്ങൾക്കും കാരണമാകും. മാത്രമല്ല, ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതിനൊപ്പം അവ ഇലക്ട്രിക്കൽ വയറുകളും, വിലയേറിയ വസ്ത്രങ്ങളും നശിപ്പിക്കുന്നു. വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച് Read More…
എലിശല്യം സഹിക്കാൻ കഴിയുന്നില്ലേ? ടൂത്ത് പേസ്റ്റും ബ്രെഡുംകൊണ്ട് ഒരു കിടിലൻ ഐഡിയ
പല വീടുകളിലും ആളുകൾ നേരിടുന്ന പ്രശ്നമാണ് എലികളുടെ ശല്യം. പകലും രാത്രിയിലുമെല്ലാം വീടിനുള്ളിലൂടെ ചാടി ഓടി നടക്കുന്ന ഇവ അടുക്കളയിൽ എത്തി ഭക്ഷണ സാധനങ്ങളും മറ്റും കേടുവരുത്തുന്നതും പതിവാണ്. മാത്രമല്ല എലിയുടെ സാന്നിധ്യം ഉള്ള ഭാഗങ്ങളിൽ ഒരു വിചിത്ര ഗന്ധവും അനുഭവപ്പെടാറുണ്ട്. എലികൾ വീടിനുള്ളിൽ പ്രവേശിക്കുന്നത് പല രോഗങ്ങളും കൊണ്ടുവരാറുണ്ട്. ഈ സാഹചര്യത്തിൽ എലികളെ വീട്ടിൽ നിന്ന് തുരത്താൻ പലതരം മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. ഇതുകൂടാതെ, ആളുകൾ എലി വിഷം, കീട നിയന്ത്രണം അല്ലെങ്കിൽ എലിക്കെണി എന്നിവയും Read More…
ഒരു എലിക്ക് രണ്ട് അപ്പന്മാര്‍ ; തകര്‍പ്പന്‍ പരീക്ഷണവുമായി ഗവേഷകര്‍
ബീജവും അണ്ഡവും കൂടിച്ചേരുമ്പോള്‍ ജീവന്‍ ആരംഭിക്കുമെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ രണ്ട് അണ്ഡങ്ങള്‍ അല്ലെങ്കില്‍ രണ്ട് ബീജകോശങ്ങള്‍ ഒരുമിച്ചാല്‍ ഇതില്‍ നിന്ന് ജീവന്‍ ഉണ്ടാകുമോ? ഈ ചോദ്യത്തിന് അതെയെന്ന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. രണ്ട് ജീവശാസ്ത്രപരമായ അമ്മമാരില്‍ നിന്നോ പിതാവില്‍ നിന്നോ ജീവന്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു. എലികളെ ഉപയോഗിച്ചാണ് ഇത് ചെയ്തതെങ്കിലും, എതിര്‍ലിംഗത്തിലുള്ളവരുടെ പങ്കാളിത്തമില്ലാതെ സന്തതികളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിക്കുന്ന ഒരു മുന്നേറ്റമാണിത്. ചൈനയിലെ സ്റ്റെം സെല്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ആദ്യമായി രണ്ട് അപ്പന്മാരുടെ Read More…
വിമാനത്തില്‍ ഭക്ഷണപ്പൊതി തുറന്നപ്പോള്‍ പുറത്തുചാടിയത് എലി; അടിയന്തരമായി നിലത്തിറക്കി
ഓസ്‌ലോ: വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ക്കു നല്‍കിയ ഭക്ഷണപ്പൊതിയുടെ ഉള്ളില്‍നിന്ന് പുറത്തുചാടിയത് ജീവനുള്ള എലി. പിന്നാലെ വിമാനം അടിയന്തരമായി നിലത്തിറക്കി. സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സിന്റെ നോര്‍വേയില്‍നിന്ന് മലാഗയിലേക്കു പോയ വിമാനമാണ് ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗന്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തില്‍ ഭക്ഷണ പാക്കറ്റ് തുറന്നതോടെ അതിനുള്ളിലുണ്ടായിരുന്ന എലി യാത്രക്കാരന്റെ ശരീരത്തിലേക്കു ചാടുകയും സീറ്റുകള്‍ക്കിടയിലൂടെ ഓടിപ്പോവുകയുമായിരുന്നു. എലിക്കായി ജീവനക്കാര്‍ വിമാനത്തിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും അതിനെ കണ്ടെത്താനായില്ല. യാത്രക്കാര്‍ പരിഭ്രാന്തരായതുകാണ്ടും സുരക്ഷ പരിഗണിച്ചുമാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടിയന്തരമായി വിമാനം നിലത്തിറക്കിയതെന്ന് എയർലൈനിന്റെ വക്താവ് എഎഫ്‌പി Read More…






