ഇന്ത്യയിലെ തകര്‍പ്പന്‍ മദ്ധ്യനിര ബാറ്റ്‌സ്മാന്‍ എന്നാണ് പേരെങ്കിലും സമീപകാലത്ത് തീരെ ഫോമാകാതെ വന്നത് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കുണ്ടാക്കിയിരിക്കുന്ന സമ്മര്‍ദ്ദം ചെറുതൊന്നുമായിരുന്നില്ല. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയിട്ടും സ്വന്തം ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ റീടെയ്ന്‍ ചെയ്യാന്‍ കൂട്ടാക്കാതിരുന്നതില്‍ ഒരു കാര്യം മോശം ഫോമായിരുന്നു. എന്നാല്‍ എല്ലാറ്റിനും കൂടി രഞ്ജിട്രോഫിയില്‍ ഉജ്വലമായി മറുപടി പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച രഞ്ജി ട്രോഫിയില്‍ ഒഡീഷയ്ക്കെതിരെ വെറും 201 പന്തില്‍ 200 റണ്‍സുമായി ശ്രേയസ് അയ്യര്‍ ഏഴുവര്‍ഷത്തെ Read More…