Celebrity

‘അതിജീവിതയ്ക്കൊപ്പം, ദിലീപേട്ടന്‍ കുറ്റം ചെയ്തു എന്ന് തോന്നിയിട്ടില്ല’: രമേശ് പിഷാരടി…

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തനിക്ക് തോന്നിയിട്ടില്ലെന്ന് നടൻ രമേഷ് പിഷാരടി. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കോടതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക എന്നത് മാത്രമെ തനിക്ക്ചെയ്യാനുള്ളൂ അതിജീവിതയ്ക്കൊപ്പമാണ് താൻ നിൽക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രമേഷ് പിഷാരടിയുടെ വാക്കുകൾ: ‘നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നിൽ വരുന്ന Read More…

Movie News

രമേഷ് പിഷാരടി വീണ്ടും സംവിധായകനാകുന്നു, സൗബിന്‍ നായകൻ, സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥ

മിമിക്രി വേദികളിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന രമേഷ് പിഷാരടി തന്റെ മൂന്നാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്. ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം.ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. “സുഹൃത്തുക്കളെ…ഞാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ സൗബിൻ ഷാഹിർ നായകനാവുന്നു.രചന സന്തോഷ്‌ ഏച്ചിക്കാനം,നിർമ്മാണം ബാദുഷ സിനിമാസ് (ബാദുഷ, ഷിനോയ് )…” എന്ന് കുറിച്ച് സൗബിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് പിഷാരടി Read More…

Celebrity

ക്യാപ്ഷന്‍ ഉണ്ടാക്കിയിട്ടാണോ പോസ്റ്റ് ഉണ്ടാകുന്നത് ; പിഷാരടിയോട് ആരാധകന്‍

മിമിക്രി, അവതരണം, അഭിനയം, സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് രമേഷ് പിഷാരടി. വേദിയില്‍ പിഷാരടി വെറുതെ വന്നു നിന്നാല്‍ പോലും ഏറെ പ്രതീക്ഷയാണ് ആസ്വാദകര്‍ക്കുള്ളത്. പിഷാരടിയില്‍ നിന്ന് വ്യത്യസ്തമായും തങ്ങളെ രസിപ്പിക്കാനുള്ളത് ഉണ്ടാകും എന്ന പ്രതീക്ഷ ഓരോ പ്രേക്ഷകനും ഉണ്ടാകും. സോഷ്യല്‍ മീഡിയയിലും സജീവമാണ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ പിഷാരടി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങള്‍ക്കൊക്കെ കിടിലന്‍ ക്യാപ്ഷനും പിഷാരടി നല്‍കാറുണ്ട്. ഇപ്പോഴിതാ, ഒരു പുതിയ വീഡിയോയ്‌ക്കൊപ്പം നല്‍കിയ ക്യാപ്ഷനാണ് രസകരമാകുന്നത്. Read More…