Spotlight

മേയര്‍ക്ക് രാഖി കെട്ടാന്‍ 20,000 സ്ത്രീകളെ ക്ഷണിച്ചു; സമ്മാനം വാങ്ങാനുളള തിരക്കില്‍ ഒരു മരണം, നിരവധി പേർക്ക് പരിക്ക്- വീഡിയോ

ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന രക്ഷാബന്ധൻ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ബറേലി മേയർ ഉമേഷ് ഗൗതം, മകൻ പാർഥ് ഗൗതം എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബറേലി ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഒരേസമയം ആയിരക്കണക്കിന് സ്ത്രീകളാണ് എത്തിയത്. യുവ സേവക് സംഘും പാർഥ് ഗൗതം ഫൗണ്ടേഷനും സംയുക്തമായാണ് വ്യാഴാഴ്ച ഈ രക്ഷാബന്ധൻ ചടങ്ങ് നടത്തിയത്. 20,000ത്തോളം സ്ത്രീകളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. രാഖി Read More…

Featured Good News

തനിക്കു കൈകൾ ദാനം നൽകിയ കുട്ടിയുടെ സഹോദരന് രാഖി കെട്ടുന്ന മുസ്ലീം പെൺകുട്ടി- മതത്തിനപ്പുറം മാനുഷികത…. വീഡിയോ

സാഹോദര്യത്തി​ന്റെ പ്രതീകമായ രക്ഷാബന്ധന്‍ ദിനത്തിൽ ഹൃദയംതൊടുന്ന ഒരു അപൂര്‍വ്വ സംഭവം. ഗുജറാത്തിലെ വൽസാദിൽ ഈ രക്ഷാബന്ധൻ ദിനത്തിൽ മാനുഷികതയുടെ ഉദയം കണ്ടു. മുംബൈയിൽ നിന്നുള്ള 16-കാരിയായ മുസ്‌ലിം പെൺകുട്ടി അനാംത അഹമ്മദ്, ശിവം മിസ്ത്രിയുടെ കൈയ്യിൽ രാഖി കെട്ടിക്കൊടുക്കുമ്പോൾ മതത്തിനപ്പുറത്തുള്ള മനുഷ്യബന്ധത്തി​ന്റെ സാഹോദര്യം ഉറപ്പിക്കുക മാത്രമായിരുന്നില്ല, മറിച്ച് തന്റെ അവയവമായി മാറിയ പെൺകുട്ടിയുടെ ആത്മാവിനും അവളുടെ രക്തബന്ധമുള്ള സഹോദരന്റെ ഹൃദയവിശാലതയ്ക്കും ഹൃദയംകൊണ്ടുള്ള ബന്ധം തീർക്കുകയായിരുന്നു. പതിനൊന്ന് മാസം മുൻപ്, ശിവത്തിന്റെ ഒമ്പത് വയസ്സുകാരിയായ സഹോദരി റിയ മസ്തിഷ്ക Read More…