വരാനിരിക്കുന്ന ചിത്രത്തിനായി നടി രജിഷ വിജയൻ നടത്തിയ ബോഡി ട്രാൻസ്ഫോർമോഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.6 മാസം കൊണ്ട് രജിഷ വിജയൻ കുറച്ചത് 15 കിലോ ഭാരമാണ്. രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് ആണ് ഈ ട്രാൻസ്ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്. ‘2024ൽ ഖാലിദ് റഹ്മാൻ നിർദേശിച്ച പ്രകാരമാണ് രജിഷ എന്റെയടുത്ത് വരുന്നത്. ആദ്യം കാണുമ്പോൾ ശാരീരികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയായിരുന്നു. മുൻപ് നടന്നൊരു ഷൂട്ടിങ്ങിനിടെ ലിഗമെന്റുകൾക്കേറ്റ പരുക്കുകളുണ്ടായിരുന്നു. Read More…