ജയിലറുടെ വന്‍ വിജയത്തിന് ശേഷം ജെയ് ഭീം ഒരുക്കിയ ടി.ജെ ജ്ഞാനവേലിന്റെ സിനിമയില്‍ അഭിനയിക്കുന്ന തിരക്കിലാണ് സൂപ്പര്‍താരം രജനീകാന്ത്. സിനിമയുടെ അടുത്തഘട്ട ചിത്രീകരണം മുംബൈയില്‍ അടുത്ത ദിവസം മുതല്‍ തുടങ്ങാനിരിക്കെ ഇനി വരാന്‍ പോകുന്നത് സൂപ്പര്‍താരങ്ങളുടെ സംഗമം. ബോളിവുഡിലെ മുതിര്‍ന്ന സൂപ്പര്‍താരവും തമിഴിലെ സൂപ്പര്‍താരവും ഇവിടെ ഒന്നിക്കും. ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചനും മുംബൈയില്‍ ടീമിനൊപ്പം ചേരും. 37 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ‘തലൈവര്‍ 170’ Read More…
Tag: rajinikanth
രജനീകാന്ത് സിനിമയ്ക്ക് കോടികളുടെ പ്രതിഫലം വാങ്ങാന്‍ കാരണം കമല്‍ഹാസന്‍
പരസ്പര ബഹുമാനത്തോടെ ഫീല്‍ഡില്‍ തുടരുന്ന തമിഴ്‌സിനിമയുടെ രണ്ടു തൂണുകളാണ് കമല്‍ഹാസനും രജനീകാന്തും. അടുത്തിടെ രണ്ടുപേരും അഭിനയിച്ച സിനിമകളൊക്കെത്തന്നെ വന്‍ ഹിറ്റും വന്‍തുക നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. 40 വര്‍ഷത്തോളം തമിഴ്‌സിനിമയില്‍ പ്രവര്‍ത്തിച്ച് ഇത്രയും അടുത്ത സുഹൃത്തുക്കളായ ഇവര്‍ രണ്ടുപേരെയും കുറിച്ച് കൗതുകകരവും കേള്‍ക്കാത്തതുമായ പല വിവരങ്ങളും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. അതിലൊന്ന് രജനീകാന്തിന്റെ പ്രതിഫലം സംബന്ധിച്ചുള്ളതാണ്. രജനീകാന്ത് കോടികളുടെ പ്രതിഫലം ചോദിച്ചുവാങ്ങാന്‍ കാരണം കമല്‍ഹാസനാണത്രേ…ഒരുകാലത്ത് തമിഴ്‌സിനിമയിലെ സുപ്രധാന എതിരാളികളായിരുന്നു രജനീകാന്തും കമല്‍ഹാസനും. തമിഴ് സിനിമയിലെ ഒരു യുഗത്തിന്റെ കൊടുമുടിയിലായിരുന്നു Read More…
രജനീകാന്തിന്റെ സിനിമയില്‍ വെറും വില്ലനല്ല, കൊടും വില്ലന്‍; ഫഹദ് വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും…!!
തമിഴ്‌സിനിമാവേദിയില്‍ ഫഹദ്ഫാസില്‍ എന്ന നടന് ഇപ്പോള്‍ ഒരു വിശേഷണത്തിന്റെയും ആവശ്യമില്ല. വിക്രം, മാമന്നന്‍ എന്ന രണ്ടു സിനിമ കൊണ്ടു തന്നെ താന്‍ എന്താണെന്ന് ഫഹദ് തെളിയിച്ചു കഴിഞ്ഞു. മാമന്നനിലെ താരത്തിന്റെ വില്ലന്‍ വേഷം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് കയറ്റിവിട്ടു എന്നാണ് തമിഴ് മാധ്യമങ്ങളുടെ സംസാരം. തലൈവര്‍ 170 ആണ് ഫഹദിന്റെ അടുത്ത വില്ലന്‍ വേഷം. അസാധാരണ അഭിനയപ്രതിഭയായ ഫഹദിന്റെ ഈ താരമൂല്യത്തിന് കാരണം അല്ലു അര്‍ജുനൊപ്പം എത്തിയ പുഷ്പയിലെ വേഷമാണ്. എസ്പി പന്‍വര്‍ സിംഗ് എന്ന കഥാപാത്രത്തെയാണ് Read More…
രജനീകാന്ത് ഇനി വരുന്നത് മകള്‍ ഐശ്വര്യയുടെ ചിത്രത്തില്‍ ; കപില്‍ദേവും സിനിമയിലെ പ്രധാന താരം
ജയിലര്‍ക്ക് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് മകളുടെ ചിത്രത്തിലൂടെ വീണ്ടും വരുന്നു. ഐശ്വര്യ സംവിധാനം ചെയ്ത് ഷൂട്ടിംഗ് പൂര്‍ത്തിയായ മ ലാല്‍സലാമിലാണ് സൂപ്പര്‍താരം മകള്‍ക്കായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. രാക്ഷസന്‍ ഫെയിം വിഷ്ണു വിശാലും ദളപതി വിജയിന്റെ ബന്ധുവും നടനുമായ വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് താരം എത്തുന്നത്. രജനീകാന്തിന്റെ ഇളയമകള്‍ സൗന്ദര്യ നേരത്തേ പിതാവിനെ നായകനാക്കി സിനിമ ചെയ്തിരുന്നു. 2014-ലെ ത്രീഡി ആനിമേറ്റഡ് പീരീഡ് ചിത്രമായ കൊച്ചടൈയാന്‍: ദി ലെജന്‍ഡ് ചെയ്തത് ഇളയ മകള്‍ Read More…
‘ഓര്‍മ്മവച്ച നാള്‍ മുതല്‍ ആഗ്രഹിച്ച കൂടിക്കാഴ്ച’ ജയസൂര്യയെ ചേര്‍ത്തുപിടിച്ച് രജനികാന്ത്
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ജയസൂര്യ. തലൈവരോടൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ജയസൂര്യ പങ്കുവെച്ചത്. ” ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്കായി കാത്തിരിയ്ക്കുകയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയ്ക്കപ്പുറം ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ഈ ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച സഹോദരന്‍ ഋഷഭ് ഷെട്ടിയ്ക്ക് ഒരുപാട് നന്ദി. ദൈവത്തിനും ഒരുപാട് നന്ദി.” -ജയസൂര്യ കുറിയ്ക്കുന്നു ജയ് ഭീം’ എന്ന സൂപ്പര്‍ ഹിറ്റ് Read More…
തലൈവര്‍ പറഞ്ഞു, ‘എന്തൊരു സിനിമയാണിത് ജൂഡ്, പോയി ഓസ്‌കാര്‍ കൊണ്ടു വാ’
തന്റെ ഏറെ നാളത്തെ സ്വപ്‌നം സാക്ഷാത്ക്കരിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നേരിട്ട് കാണാന്‍ സാധിച്ച സന്തോഷമാണ് ജൂഡ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആദ്യം തലൈവരോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച ജൂഡ് പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തെ പിടിച്ചുലച്ച മഹാപ്രളത്തിന്റെ നേര്‍കാഴ്ച വെള്ളിത്തിരയില്‍ എത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തതിന്റെ സന്തോഷത്തെ കുറിച്ചും തലൈവര്‍ തുറന്നു പറഞ്ഞു. ഇതിനെ കുറിച്ച് ജൂഡ് കുറിയ്ക്കുന്നത് Read More…
ധനുഷിന്റെ നായിക, അടുത്തത് രജനീയുടെ സിനിമ ; ദുഷാരാവിജയന്റെ സമയം തെളിയുന്നു
സര്‍പ്പട്ടൈ പരമ്പര കണ്ടവരൊന്നും എളുപ്പം മറക്കാനിടയില്ലാത്ത പേരാണ് ദുഷാരാ വിജയനെന്നത്. സിനിമയില്‍ ആര്യയുടെ നായികയായി എത്തിയ സുന്ദരി ഒട്ടും ഗ്‌ളാമറില്ലാതെയാണ് പ്രത്യക്ഷപ്പെട്ടത്. അസാധാരണമായ അഭിനയമികവ് കാഴ്ചവെച്ച നടി ഇനി വരാന്‍ പോകുന്നത് സൂപ്പര്‍താരം രജനീകാന്തിനും മുന്‍ മരുമകന്‍ ധനുഷിനും ഒപ്പമാണ്. താരത്തിന്റെ അടുത്ത രണ്ടു സിനിമകള്‍ ഇവര്‍ക്കൊപ്പമാണ്. തമിഴ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ ജയ്ഭീം സംവിധായകന്‍ ടി.ജി. ജ്ഞാനവേലിന്റെ ചിത്രത്തില്‍ ദുഷാരാ വിജയനും ഉണ്ടാകുമെന്ന് സിനിമയുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ട ആദ്യ Read More…
ജയിലറിന് പിന്നാലെ രജനികാന്തിന്റെ ‘ലാല്‍ സലാം’ 2024 പൊങ്കലിന്; സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്
ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം പുതിയ സിനിമയുമായി രജനീകാന്ത് എത്തുന്നു. മകള്‍ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് 2024 പൊങ്കലിന് തീയറ്ററില്‍ എത്തുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. രജനീകാന്തിന് ഈ വര്‍ഷം മികച്ചതായി മാറുകയാണ്. രജനീകാന്തിന്റെ കഴിഞ്ഞ ചിത്രം ജയിലര്‍ വന്‍ വിജയം നേടിയിരുന്നു. ആഗോളമായി തീയേറ്ററുകളില്‍ നിന്നും 600 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. ഈ വര്‍ഷം തന്നെ ജെയ്ഭീം സംവിധായകന്‍ ജ്ഞാനവേല്‍ Read More…
കാവാലയ്യ ആവേശം തീര്‍ന്നില്ല; പാട്ടിന് ചുവട് വെച്ച് സണ്ണിലിയോണും എത്തുന്നു
രജനീകാന്തിന്റെ ശ്രദ്ധേയമായ പ്രകടനം കണ്ട ജയിലര്‍ ലോകത്തുടനീളമായി കൊയ്തത് 600 കോടി രൂപയായിരുന്നു. രജനീകാന്തിന്റെ സാന്നിദ്ധ്യത്തിനും നെല്‍സന്റെ സംവിധാനത്തിനും പുറമേ തമന്നയുടെ ‘കാവാലയ്യ’ ഗാനവും നൃത്തവും സിനിമയുടെ വിജയത്തില്‍ വഹിച്ച പങ്കും ചില്ലറയല്ല. പാട്ടും ഡാന്‍സും സെന്‍സേഷനായി വെള്ളിത്തിരയ്ക്കപ്പുറത്തേക്കും വ്യാപിച്ചു, ചലച്ചിത്ര വ്യവസായം, ടെലിവിഷന്‍, ക്രിക്കറ്റ്, ആരാധകര്‍ എന്നിവയില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികള്‍ ഇന്റര്‍നെറ്റിലൂടെ ‘കാവലയ്യ’യ്ക്ക് നൃത്തച്ചുവടുകള്‍ വെച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. എന്നാല്‍ സിനിമയുടെ തരംഗവും കാവാലയ്യയുടെ ഓളവും കുറഞ്ഞുതുടങ്ങിയെന്ന് തോന്നിയിടത്താണ് നടി സണ്ണിലിയോണ്‍ എത്തുന്നത്. ആകര്‍ഷകമായ Read More…