ശുചീകരണ തൊഴിലാളിയായ പത്മയ്ക്ക് തമിഴ് സൂപ്പർതാരം രജനികാന്ത് സ്വർണ്ണമാല സമ്മാനിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചെന്നൈയിലെ തന്റെ വസതിയിൽ വെച്ചാണ് അദ്ദേഹം പത്മയെ നേരിൽ കണ്ട് അഭിനന്ദിച്ചത്. രജനിയുടെ ഈ ഹൃദ്യമായ പ്രവൃത്തിയെ ആരാധകർ ഒന്നടങ്കം പ്രശംസിക്കുമ്പോൾ, ആരാണ് ഈ പത്മ എന്നും എന്തിനാണ് രജനികാന്ത് അവരെ ആദരിച്ചത് എന്നും അറിയണ്ടേ? ആരാണ് പത്മ? ചെന്നൈയിലെ ടി. നഗറിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് പത്മ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലി ചെയ്യുന്നതിനിടയിൽ, സ്വർണ്ണാഭരണങ്ങൾ Read More…
Tag: rajinikanth
രജനികാന്ത് അഭിനയജീവിതം അവസാനിപ്പിക്കുന്നു? ഇനി 4 ചിത്രങ്ങള്‍ കൂടി മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ രജനികാന്ത് അഭിനയത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ രജനികാന്തിന്റെയോ അദ്ദേഹത്തിന്‍റെ ടീമിന്റെയോ പ്രതികരണം ഇക്കാര്യത്തില്‍ ഇനിയും വന്നിട്ടില്ല. 74 വയസാതയ രജനികാന്തിന് അദ്ദേഹത്തിന്റെ സ്റൈലിലുള്ള മാസ് Read More…
ഹിമാലയത്തിലെ ഗുഹയിൽ രജനീകാന്തിന്റെ ധ്യാനം, ആരാധകർക്കൊപ്പം സെൽഫി, ദൃശ്യങ്ങൾ വൈറൽ
സിനിമയിലെ ഇടവേളകളില്‍ ഹിമാലയത്തിലാണ് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് സമയം ചെലവഴിക്കാറ്. കുറച്ചുവർഷങ്ങളായി ഇതാണ് അദ്ദേഹത്തിന്റെ ശീലം. താൻ ഒരു ആത്മീയവാദിയാണെന്നും അവിടേക്കുള്ള യാത്ര മനസ്സിന് ശാന്തത നൽകുമെന്നും അദ്ദേഹം ഒട്ടേറെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഈയിടെ നടത്തിയ ഹിമാലയൻ യാത്രയിൽനിന്നുള്ള ചിത്രങ്ങളിലും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രജനി ധ്യാനിക്കുന്നതും ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മഹാവതാർ ബാബാജി ഗുഹയിൽ കറുത്ത ജമ്പറും വെളുത്ത പാന്റും ധരിച്ച രജനികാന്തിനെയാണ് ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ കാണുന്നത്. ഒരു Read More…
ഇളയരാജ ബിയറടിച്ച് പുലർച്ചെ 3 മണിവരെ നൃത്തംവച്ച രാത്രി ഓര്‍ത്തെടുത്ത് രജനീകാന്ത്
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംഗീത സംവിധായകന്‍ ഇളയരാജയുടെ സംഗീത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ നര്‍മം തുളുമ്പുന്ന ഓര്‍മ്മ പങ്കിട്ട് സൂപ്പര്‍ സ്‌റ്റാര്‍ രജനീകാന്ത്. ശനിയാഴ്‌ച ചെന്നൈയില്‍ ഇളയരാജയുടെ 50-ാമത് സുവര്‍ണ ജൂബിലി ആഘോഷ വേളയില്‍ രജനീകാന്തും ഇളയരാജയും ഹൃദയസ്‌പര്‍ശിയായ ഒരു നിമിഷം പങ്കിടുകയായിരുന്നു. സംഗീതജ്‌ഞന്റെ സിനിമയിലെ അഞ്ച് പതിറ്റാണ്ടുകള്‍ അടയാളപ്പെടുത്തിയ പരിപാടിയിലാണു സൂപ്പര്‍സ്‌റ്റാര്‍ രജനീകാന്ത് അവരുടെ ചെറുപ്പകാലത്തെ രസകരമായ ഒരു സംഭവം ഓര്‍മ്മിച്ചെടുത്തത്. ഇതോടെ സദസിനെ ‘ചിരിക്കളമാക്കി’.സംഭവം ഇങ്ങനെ:-വേദിയിലേക്ക് കയറിയ ഇളയരാജ, രജനീകാന്ത് പരിപാടിക്ക് രണ്ട് Read More…
‘എന്‍ വഴി തനി വഴി’; 74വയസ്സിലും രജനീകാന്ത് ഫിറ്റ്നസ് നിലനിർത്തുന്നത് എങ്ങനെ? വീഡിയോ
അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയുടെ വെള്ളിത്തിര അടക്കിവാഴുന്ന ഇതിഹാസ സൂപ്പർസ്റ്റാറാണ് രജനികാന്ത്. എണ്ണമറ്റ ബ്ലോക്ക്ബസ്റ്ററുകളിലൂടെ ആഗോള തലത്തിൽ ആരാധകവൃന്ദത്തെ നേടിയ അദ്ദേഹം ഇപ്പോഴും തന്റെ ആരാധകരെ പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. ‘കൂലി’ എന്ന സിനിമയിലെ ഈ നടൻ 74-ാം വയസ്സിലും ഫിറ്റ്നസിനോടുള്ള തന്റെ പ്രതിബദ്ധതയിലൂടെ ആരാധകർക്ക് പ്രചോദനമാകുന്നു. പ്രായത്തെ തോൽപ്പിച്ച് ഈ മുതിർന്ന നടൻ പതിവായി ജിമ്മിൽ പോകുന്നു, അടുത്തിടെ അദ്ദേഹത്തിന്റെ വർക്ക്ഔട്ടിന്റെ ഒരു വീഡിയോ പുറത്തുവന്നു. ഒരു X ഉപയോക്താവ് പങ്കുവെച്ച, താരം വർക്ക്ഔട്ട് ചെയ്യുന്ന Read More…
രജനീകാന്തിന്റെ ‘കൂലി’യെക്കുറിച്ച് ധനുഷ്, സിനിമ കാണാന്‍ മുൻ ഭാര്യ ഐശ്വര്യ രജനീകാന്തും- വൈറൽ വീഡിയോ
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘കൂലി’ ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ട്രെയിലറും ആരാധകർ വളരെയധികം ഇഷ്ടപ്പെട്ടു. ഇന്ന്, ഒടുവിൽ, സിനിമ തിയേറ്ററുകളിൽ എത്തി. ഈ ആക്ഷൻ ഡ്രാമയിൽ നാഗാർജുന അക്കിനേനി, സൗബിൻ ഷാഹിർ, ഉപേന്ദ്ര, സത്യരാജ്, ആമിർ ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രുതി ഹാസനും പൂജ ഹെഗ്‌ഡെയും നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധനുഷും ‘കൂലി’യുടെ ആദ്യ പ്രദർശനം കാണാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ മുൻ ഭാര്യ ഐശ്വര്യ Read More…
‘ഞാന്‍ രജനിയുടെ കട്ട ആരാധകന്‍, ‘കൂലി’യില്‍ അഭിനയിച്ചത് കഥ പോലും കേള്‍ക്കാതെ- ആമിര്‍ ഖാന്‍
ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് തെന്നിന്ത്യന്‍ തലൈവരെ കണ്ടുമുട്ടിയാല്‍ എന്ത് സംഭവിക്കും? തീര്‍ച്ചയായും അതൊരു ഗുണ്ട് തന്നെയായിരിക്കും. ലോകേഷ് കനകരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂലിയില്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഒരുങ്ങുകയാണ് ആമിര്‍ ഖാന്‍. സിനിമയ്ക്ക് യെസ് പറയാന്‍ താരം സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പോലും കാത്തിരുന്നില്ല. തിരക്കഥ പോലും കേള്‍ക്കാതെയാണ് ലോകേഷ് കനകരാജിന്റെ കൂലിയില്‍ അഭിനയിച്ചതെന്ന് ബോളിവുഡ് താരം പറഞ്ഞു. രജനി സാറിന്റെ വലിയ ആരാധകനാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം ഈ അവസരം പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. Read More…
അവര്‍ നമ്മുടെ അതിഥികളാണ്, അവര്‍ക്ക് ഷൂട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് രജനി; ജനക്കൂട്ടം മാറി നിന്നു
സിനിമ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വിജയ് യ്ക്ക് മുമ്പ് തയ്യാറെടുത്തയാളാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. അവസാന നിമിഷമാണ് താരം നീക്കം ഉപേക്ഷിച്ചതും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. യുവതലമുറയിലെ അനേകം മുന്‍നിര സംവിധായകരാണ് രജനീകാന്തിനൊപ്പം സിനിമ ചെയ്യാനും ഹിറ്റുകളുണ്ടാക്കാനും കടന്നുവന്നിരിക്കുന്നത്. സൂപ്പര്‍താരപദവിയില്‍ നില്‍ക്കുമ്പോഴും ഡൗണ്‍ ടൂ എര്‍ത്തായ നടന്‍ തമിഴ്ജനതയ്ക്ക് ഒരു വികാരം തന്നെയാണ്. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ ഒന്നായ ഊട്ടിയില്‍ ഷൂട്ടിംഗിന് പോയ സംഭവം രജനീകാന്തിന് തമിഴ്ജനതയ്ക്കിടയിലുള്ള സ്വാധീനത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. Read More…
തികച്ചും സാധാരണക്കാരനായി ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത് തലൈവര്‍ ; വീഡിയോ വൈറല്‍
തെന്നിന്ത്യന്‍ സിനിമയുടെ ദൈവമെന്നാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആരാധകര്‍ വിളിയ്ക്കുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ രജനീകാന്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നാണ് തലൈവര്‍ വിമാനം കയറിയത്. യാത്രക്കാരിലൊരാളാണ് താരത്തിന്റെ വീഡിയോ പകര്‍ത്തിയത്. തികച്ചും സാധാരണക്കാരനായി വിമാനത്തില്‍ യാത്ര ചെയ്യുന്ന താരത്തിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. മറ്റുള്ളവര്‍ Read More…









