കൊച്ചി: പച്ചാളം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്നു സംശയം. ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയതോടെയാണു സംശയം ബലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലിനാണ് ട്രാക്കിനു നടുവില്‍ ആട്ടുകല്ല് കണ്ടത്. റെയില്‍വേ പോലീസ് സംഭവത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്. സി.സി. ടിവി ദൃശങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പുലര്‍ച്ചെ നാലരയോടെ മൈസുരു-തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് ശ്രദ്ധയില്‍പ്പെട്ടത്. ലോക്കോ പൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്. അധികം വലിപ്പമില്ലാത്ത ആട്ടുകല്ലിനു മുകളിലൂടെ ട്രെയിന്‍ കടന്നുപോയി. ട്രാക്കിലോ വശത്തോ ആയിരുന്നു കല്ലെങ്കില്‍ വലിയ അപകടത്തിനു Read More…
Tag: railway track
ബലാല്‍സംഗത്തിന് ശേഷം അരും കൊല? യുവതിയുടെ മൃതദേഹം നഗ്നമായി റെയില്‍വേ ട്രാക്കില്‍
ആന്ധ്രപ്രദേശിലെ എപുരുപളേമില്‍ നിന്ന് കാണാതായ 21കാരി യുവതിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍. സമീപത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി ട്രാക്കില്‍ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനുവേണ്ടി പുറത്തേക്കിറങ്ങിയതാണ് പെണ്‍കുട്ടി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നടത്തിയ തിരച്ചിലിലാണ് മൃതദേഹം റെയില്‍വേ ട്രാക്കിനരികെനിന്നും കണ്ടുകിട്ടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ എത്രയും വേഗത്തില്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നുവെന്നും പൊലീസ് സൂപ്രണ്ട് വകുല്‍ Read More…


