Oddly News

ഓടുന്ന ട്രെയിനിലെ യാത്രക്കാർക്ക് നേരെ വെള്ളം ഒഴിച്ച് യുവാവ്, തൂക്കിയെടുത്ത് അടികൊടുത്ത് പോലീസ്- വീഡിയോ

നീങ്ങിതുടങ്ങിയ ട്രെയിനിനുള്ളിലിരുന്ന യാത്രക്കാർക്ക് നേരെ വെള്ളം ചീറ്റിച്ച യുവാവിനെ ഒരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തിരക്കുനിറഞ്ഞ ഒരു റെയിൽവേ സ്റ്റേഷനിൽ ഓടിതുടങ്ങിയ ട്രെയിനിനുള്ളിലെ യാത്രക്കാർക്ക് നേരെയാണ് സ്റ്റേഷനിൽ നിന്ന യുവാവ് മോശമായി പെരുമാറിയത്. തുടർന്ന് സംഭവം കണ്ടുകൊണ്ടു നിന്ന ഗവണ്മെന്റ് റെയിൽവേ ഉദ്യോഗസ്ഥൻ ഉടൻ തന്നെ യുവാവിന്റെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് ഇയാളെ ട്രെയിനിന്റെ സമീപത്തു നിന്ന് മാറ്റുകയായിരുന്നു. @thenewsdrum എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ Read More…

Featured Myth and Reality

ഇന്ത്യയിലെ പ്രേതബാധയുള്ള റെയില്‍വേ സ്റ്റേഷന്‍; ബെഗുങ്കോദര്‍ സ്‌റ്റേഷനില്‍ ഇനി ‘പ്രേത ടൂറിസം’

ഇന്ത്യയുടെ റെയില്‍വേ ചരിത്രത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പേരുകളില്‍ ഒന്നാണ് ബെഗുങ്കോദര്‍ റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയുമായി ബന്ധപ്പെട്ട വേട്ടയാടല്‍ കഥകളിലെ പ്രമുഖ സ്ഥാനത്തുള്ള റെയില്‍വേസ്‌റ്റേഷന്‍ ‘പ്രേത വിനോദ സഞ്ചാരി’ കളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. രാത്രികാലങ്ങളില്‍ റെയില്‍വേസ്‌റ്റേഷന്റെ പിന്‍ഭാഗത്ത് നിന്നും നിഗൂഡമായ ശബ്ദങ്ങള്‍ കേള്‍ക്കാമെന്നും വെളുത്ത സാരിയുടുത്ത ഒരു യുവതിയെ കാണാമെന്നുമെല്ലാമാണ് പ്രദേശവാസികള്‍ വിശ്വസിച്ചിരിക്കുന്ന കഥ. സംഭവം ഹിറ്റായതോടെ അനേകം പ്രേതവേട്ടക്കാരാണ് ഇവിടെ രാത്രി തമ്പടിച്ചിട്ടുള്ളത്. എന്നാല്‍ ഒരു പട്ടിക്കുറുക്കനെ പോലും ഇവിടെ കണ്ടെത്താനായിട്ടില്ല എന്നാണ് വസ്തുതതകള്‍. പശ്ചിമ ബംഗാളിലെ Read More…

Oddly News

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറിയ യുവാവ് കാൽവഴുതി താഴെ: വലിച്ചിഴച്ച് ട്രെയിൻ നീങ്ങിയത് 500 മീറ്റർ – വീഡിയോ

ഓടുന്ന വാഹനങ്ങളിൽ ചാടി കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരത്തിൽ ബസിന്റെയും ട്രെയിനിന്റെയും പുറകെ ഓടി ജീവൻവരെ ആളുകൾക്ക് നഷ്ടമായിട്ടുള്ള നൂറുകണക്കിന് സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത്രെയൊക്കെ ഉണ്ടായിട്ടും ഇതൊന്നും വകവെക്കാതെ വാഹനം മിസ്സാകല്ലേ എന്നോർത്തു എങ്ങനെയും ഇവക്ക് പിന്നാലെ പായുന്ന നിരവധി ആളുകളുണ്ട്. ഒടുവിൽ വലിയ വിപത്തുകൾ നേരിടേണ്ടിവരുമ്പോഴാണ് പലർക്കും കാര്യത്തിന്റെ ഗൗരവം മനസിലാകുന്നത്. ഏതായാലും അങ്ങനെ ഉള്ളവർക്കു ഒരു പാഠമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. നീങ്ങിത്തുടങ്ങിയ Read More…

Oddly News

ഇന്ത്യയിലെ അവസാന റെയില്‍വേ സ്റ്റേഷന്‍; വര്‍ഷത്തില്‍ 2തവണ തുറക്കും; പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കാന്‍ വിസ വേണം

ലോകത്ത് ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. തലങ്ങും വിലങ്ങുമായി രാജ്യത്തുടനീളം അനേകം റെയില്‍പ്പാത പോകുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഇന്ത്യയിലെ വാഗാ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന അട്ടാരി ശ്യാം സിംഗ് റെയില്‍വേ സ്റ്റേഷന് ഏറെ പ്രത്യേകതയുണ്ട്. രാജ്യത്തെ അവസാന റെയില്‍വേ സ്റ്റേഷനാണ് അത്. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ അതുല്യ റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യന്‍ റെയില്‍വേയിലും രാജ്യത്തും വലിയ ചരിത്ര പ്രാധാന്യമുള്ളതാണ്. 1885ല്‍ സ്ഥാപിതമായ ഈ സ്റ്റേഷന്‍, ഫിറോസ്പൂരിനെ ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ കസൂറുമായി Read More…

Oddly News

റെയില്‍വേ സ്റ്റേഷനില്‍ ലെഹങ്കയും ഹെല്‍മെറ്റും ധരിച്ചുകൊണ്ട് നൃത്തം ചെയ്തു യുവാവ്, വീഡിയോ വൈറല്‍….

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ റീലുകളും ഷോര്‍ട്ട് വീഡിയോകളും പങ്കുവയ്ക്കുന്നത് ഇന്നൊരു ശീലമായി മാറികഴിഞ്ഞിരിക്കുന്നു. ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുമ്പോള്‍ ചുറ്റുമുള്ളവരും അറിയാതെ ഉള്‍പ്പെടാറുണ്ട്. ഇത് പലപ്പോഴും സ്വകാര്യത ലംഘിക്കപ്പെടുന്നതിനാല്‍ ആളുകള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാറുമുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ആളുകള്‍ക്കിടയില്‍ നിന്നുകൊണ്ട് നൃത്തം ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ ഫ്ലുവന്‍സറായ രാഹുല്‍ സാഹയാണ് തന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചുവന്ന ലെഹങ്കയും ഹെല്‍മെറ്റും ധരിച്ച് ബേതുഹാരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് Read More…