കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റെയ്ഹാൻ വാദ്രയും അവീവ ബെയ്ഗും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ റെയ്ഹാൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. രാജസ്ഥാനിലെ രന്തംബോറിലായിരുന്നു ചടങ്ങുകൾ. റെയ്ഹാന്റെ സമൂഹ മാധ്യമ പോസ്റ്റ് പ്രകാരം ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം.രണ്ടു ചിത്രങ്ങളാണ് റെയ്ഹാൻ പങ്കുവച്ചത്. ആദ്യത്തേത് വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ളതാണ്. റെയ്ഹാൻ ഒരു ഷെർവാണിയും അവീവ സാരിയുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാമത്തേത് കുട്ടിക്കാലത്തെ ചിത്രമാണ്. റെയ്ഹാനും Read More…
Tag: Raihan Vadra
7വർഷത്തെ പ്രണയം, പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാകുന്നു? വധു അവിവ ബെയ്ഗ് ആരാണ്?
ഡൽഹി∙ കോൺഗ്രസ് നേതാവും വയനാട് എം.പി.യുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോർട്ടുകള്‍. കാമുകി അവിവ ബെയ്ഗിനോട് റെയ്ഹാൻ വിവാഹാഭ്യർഥന നടത്തിയെന്നാണു ലഭിക്കുന്ന വിവരം. ഏഴുവർഷമായി ഇരുവരും പ്രണയത്തിലാണ്. രണ്ടു കുടുംബങ്ങളും ഇരുവരുടെയും ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹി സ്വദേശിയാണ് അവിവ ബെയ്ഗ്. ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന ബയോ പ്രകാരം ഫോട്ടോഗ്രാഫറാണ് അവിവ. മോഡേൺ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവിവ ഒപി ജിൻഡാൽ ഗ്ലോബൽ Read More…


